'അവരുടെ പേര് പറഞ്ഞാൽ കേസ് വരും, മൂന്ന് പേരുടെ കുടുംബം തകർത്ത 'ഇഡ്ഡലി നടി'; തുറന്നടിച്ച് ജയം രവി

'അവരുടെ പേര് പറഞ്ഞാൽ കേസ് വരും, മൂന്ന് പേരുടെ കുടുംബം തകർത്ത 'ഇഡ്ഡലി നടി'; തുറന്നടിച്ച് ജയം രവി
2026-05-16T17:23:00 | By Anusree vc

( https://moviemax.in/ ) മലയാളികൾക്ക് അടക്കം ഏറെ പ്രിയങ്കരനായ താരമാണ് ജയം രവി എന്ന രവി മോഹൻ. സമീപകാലത്തായി ഭാര്യ ആരതിയുമായുള്ള കുടുംബ പ്രശ്നങ്ങളിലാണ് താരം വാർത്തകളിൽ നിറഞ്ഞത്. പതിനാല് വർഷം നരകജീവിതമായിരുന്നു താൻ നയിച്ചതെന്നും അതിൽ നിന്നും മുക്തി നേടുകയാണെന്നും വ്യക്തമാക്കി ആരതിയുമായുള്ള ബന്ധം രവി അവസാനിപ്പിച്ചിരുന്നു.

ഇതിനിടയിലാണ് ഗായിക കെനീഷയുമായി രവിക്ക് ബന്ധമുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങൾ ശക്തമായത്. ഇരുവരും ഒരുമിച്ച് പൊതുവേദികളിൽ എത്തിയതായിരുന്നു ഇതിന് കാരണം. എന്നാൽ സൈബർ ബുള്ളിയിങ് പരിധി വിട്ടതോടെ രവിയുമായുള്ള സൗഹൃദം അവസാനിപ്പിച്ച് കെനീഷ പിന്മാറുകയായിരുന്നു. ഇതിന് പിന്നാലെയാണ് വളരെ വൈകാരികമായി രവി മോഹൻ മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്.

ആർതിയുമായുള്ള വിവാഹമോചനം നടക്കുന്നത് വരെ സിനിമയിൽ നിന്നും വിട്ടുനിൽക്കുന്നെന്ന് പറഞ്ഞ രവി മോഹൻ, അവർക്കെതിരെ ശക്തമായ ആരോപണങ്ങളാണ് ഉയർത്തിയത്. ഇതിനിടെ തന്റെ കുടുംബത്തെ നശിപ്പിക്കാൻ ശ്രമിച്ചൊരു നടിയെ കുറിച്ചും രവി മോഹൻ പറഞ്ഞു. ഇതാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരിക്കുന്നത്. 'ഇഡ്ഡലി നടി' എന്നായിരുന്നു ഈ അഭിനേത്രിയെ രവി മോഹൻ വിശേഷിപ്പിച്ചത്.

"ഒരു മൂന്ന് ലെറ്റർ നടിയുണ്ട്. അവരുടെ പേര് പറഞ്ഞാൽ കേസ് വരും. ഇഡ്ഡലി നടി എന്ന് പറയാം. മുതിർന്ന മൂന്ന് നടന്മാർ ഇവരെ കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ട്. തങ്ങളുടെ കുടുംബത്തെ ഇല്ലാതാക്കൻ ശ്രമിച്ചവളാണ് അവരെന്ന് പറഞ്ഞ് വളരെ മോശം ഭാഷയിൽ എന്നോട് പറഞ്ഞു. മൂന്ന് ആണുങ്ങളുടെ കുടുംബത്തെ ഇല്ലാതാക്കൾ ശ്രമിച്ചൊരു സ്ത്രീ. അവരാണ് എന്റെ ജീവിതത്തെ പറ്റ പറയുന്നത്. വേറെ എന്തെങ്കിലും വിഷയത്തെ പറ്റി പറഞ്ഞാൽ സ്വയം ഫെമിനിസ്റ്റ് ആണെന്ന് പറയും. എന്ത് നാടകമാണിത്.

എന്നെ കുറിച്ച് പറയാൻ നിങ്ങൾക്ക് എന്തെങ്കിലും യോ​ഗ്യതയുണ്ടോ. ഇങ്ങനെയുമുള്ള മനുഷ്യന്മാരുണ്ടോ. എന്നെക്കാളും നന്നായി അഭിനയിക്കുമോ? അഭിനയിച്ചോ. ഞാൻ തന്നെ നിങ്ങളുടെ കാലിൽ വീഴാം. അവാർഡ് വാങ്ങണോ? വാങ്ങിച്ചോ. ഒരാൾ മോശമാണെന്ന് പറയാൻ നിനക്ക് എന്ത് യോ​ഗ്യതയാണ് ഉള്ളത്. എല്ലാവരേയും നീയാണോ പെറ്റത്", എന്നായിരുന്നു രവി മോഹന്റെ വാക്കുകൾ.

Content Highlight: 'If you name them, you will be sued,' says 'Idli actress' who destroyed a family of three; Jayam Ravi openly slams

Next TV

Related Stories
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

Jul 7, 2026 10:18 AM

ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

ഐശ്വര്യ ലക്ഷ്മി പുതിയ തമിഴ് ചിത്രം, ഗാട്ട ഗുസ്തി 2, ഫാമിലി എന്റർടൈനർ തമിഴ് സിനിമ, വിഷ്ണു...

Read More >>
Top Stories










News Roundup