---
title: "അച്ഛൻ എല്ലാം പരസ്യമാക്കിയോ? ഒടുവിൽ നിമിഷ് രവിയുമായുള്ള വിവാഹ വാർത്തകളിൽ മനസ്സ് തുറന്ന് അഹാന!"
english_title: "Ahana Krishna on her father's openness"
publisher: "moviemax.in"
canonical_url: "https://moviemax.in/news/359840/ahana-krishna-on-her-fathers-openness"
published_at: "2026-05-16T16:02:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0848b6a9ba6_23.jpg"
keywords: []
---

# അച്ഛൻ എല്ലാം പരസ്യമാക്കിയോ? ഒടുവിൽ നിമിഷ് രവിയുമായുള്ള വിവാഹ വാർത്തകളിൽ മനസ്സ് തുറന്ന് അഹാന!

> **Lead Summary:** **[ **സോഷ്യൽ മീഡിയയിലെയും സിനിമാലോകത്തെയും പ്രിയതാരം അഹാന കൃഷ്ണയുടെ വിവാഹത്തെക്കുറിച്ചുള്ള വാർത്തകൾ കഴിഞ്ഞ കുറച്ചുദിവസങ്ങളായി മാധ്യമങ്ങളിൽ സജീവമാണ്.

## Article Content

**[ **സോഷ്യൽ മീഡിയയിലെയും സിനിമാലോകത്തെയും പ്രിയതാരം അഹാന കൃഷ്ണയുടെ വിവാഹത്തെക്കുറിച്ചുള്ള വാർത്തകൾ കഴിഞ്ഞ കുറച്ചുദിവസങ്ങളായി മാധ്യമങ്ങളിൽ സജീവമാണ്.

പ്രശസ്ത ക്യാമറാമാൻ നിമിഷ് രവിയും അഹാനയും തമ്മിൽ പ്രണയത്തിലാണെന്ന ഗോസിപ്പുകൾ നേരത്തെയുണ്ടായിരുന്നെങ്കിലും അടുത്തിടെ നടനും അഹാനയുടെ പിതാവുമായ കൃഷ്ണകുമാർ നൽകിയ ഒരു അഭിമുഖം ഈ അഭ്യൂഹങ്ങൾക്ക് ഏതാണ്ട് സ്ഥിരീകരണം നൽകുന്നതായിരുന്നു.

എന്നാൽ ഇപ്പോൾ തൻ്റെ വിവാഹ വാർത്തകളോടും പിതാവിൻ്റെ തുറന്നുപറച്ചിലിനോടും പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഹാന കൃഷ്ണ. തൻ്റെ പുതിയ മ്യൂസിക് ആൽബമായ 'പൂക്കളി'ന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് സഹോദരി ഹൻസികയ്ക്കൊപ്പം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അഹാന മനസ്സ് തുറന്നത്.

അഹാനയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഏറ്റവും വലിയ ഗോസിപ്പ് എന്താണെന്ന അവതാരകയുടെ ചോദ്യത്തിന്, അത് ചേച്ചിയുടെ കല്യാണമാണെന്നായിരുന്നു ഹൻസികയുടെ മറുപടി.

വിവാഹത്തെക്കുറിച്ച് ചോദിച്ചാൽ അഹാന അവിടെനിന്ന് മുങ്ങാറാണ് പതിവെന്നും എന്നെങ്കിലും അത് നടക്കുമെന്നാണ് പറയാറുള്ളതെന്നും ഹൻസിക തമാശയോടെ കൂട്ടിച്ചേർത്തു. തുടർന്ന്, നിങ്ങൾ ഒളിപ്പിച്ചു വെച്ച കാര്യങ്ങളെല്ലാം അച്ഛൻ അടുത്തിടെ ഒരു അഭിമുഖത്തിലൂടെ പുറത്തുവിട്ടല്ലോ എന്ന അവതാരകയുടെ ചോദ്യത്തിന് അഹാന കൃത്യമായ മറുപടി നൽകി.

അച്ഛൻ പറഞ്ഞത് എന്നെങ്കിലും നടക്കാൻ പോകുന്ന ഒരു കാര്യത്തെക്കുറിച്ചാണെന്നും, എന്നാൽ വരും മാസങ്ങളിൽ (ഓഗസ്റ്റിൽ) തൻ്റെ വിവാഹമുണ്ടാകുമെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ വെറും അഭ്യൂഹങ്ങൾ മാത്രമാണെന്നും അഹാന വ്യക്തമാക്കി.

കൂടുതൽ കാര്യങ്ങളൊന്നും വിട്ടുപറയാതെ, ഇപ്പോൾ പ്രചരിക്കുന്ന തിയതികളിൽ സത്യമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് താരം തൻ്റെ വിവാഹ വാർത്തകളോട് പ്രതികരിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/359840/ahana-krishna-on-her-fathers-openness)