---
title: "'ആരും ശ്രദ്ധിച്ചില്ലെന്ന് ഓർത്ത് നീ വിഷമിക്കേണ്ട, നീ എന്നെ നോക്കിയല്ലോ!'പരിഹസിച്ചവന്റെ വായടപ്പിച്ച് ആലിയ ഭട്ട്"
english_title: "Don't worry about no one paying attention, you were watching me!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/359865/dont-worry-about-no-one-paying-attention-you-were-watching-me-alia-bhatt-shuts-up-the-sneer-NEW"
published_at: "2026-05-16T17:03:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0856780b45e_GYHJTY.jpg"
keywords: []
---

# 'ആരും ശ്രദ്ധിച്ചില്ലെന്ന് ഓർത്ത് നീ വിഷമിക്കേണ്ട, നീ എന്നെ നോക്കിയല്ലോ!'പരിഹസിച്ചവന്റെ വായടപ്പിച്ച് ആലിയ ഭട്ട്

> **Lead Summary:** മുംബൈ: **[**കാൻസ് ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാർപെറ്റിൽ തിളങ്ങിനിൽക്കുമ്പോഴും സോഷ്യൽ മീഡിയയിൽ നേരിട്ട കടുത്ത ബോഡി ഷെയ്മിങ്ങുകൾക്കും ട്രോളുകൾക്കും തനതായ ശൈലിയിൽ മാസ്സ് മറുപടി നൽകി കയ്യടി നേടുകയാണ് ബോളിവുഡ് താരം ആലിയ ഭട്ട്. ആഗോള ബ്രാൻഡായ ലൊറിയൽ പാരിസിന്റെ ഗ്ലോബൽ അംബാസഡറായാണ് ആലിയ ഇത്തവണ കാൻസിന്റെ വേദിയിലെത്തിയത്.

## Article Content

മുംബൈ: **[**കാൻസ് ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാർപെറ്റിൽ തിളങ്ങിനിൽക്കുമ്പോഴും സോഷ്യൽ മീഡിയയിൽ നേരിട്ട കടുത്ത ബോഡി ഷെയ്മിങ്ങുകൾക്കും ട്രോളുകൾക്കും തനതായ ശൈലിയിൽ മാസ്സ് മറുപടി നൽകി കയ്യടി നേടുകയാണ് ബോളിവുഡ് താരം ആലിയ ഭട്ട്. ആഗോള ബ്രാൻഡായ ലൊറിയൽ പാരിസിന്റെ ഗ്ലോബൽ അംബാസഡറായാണ് ആലിയ ഇത്തവണ കാൻസിന്റെ വേദിയിലെത്തിയത്.

എന്നാൽ റെഡ് കാർപെറ്റിൽ അന്താരാഷ്ട്ര മാധ്യമങ്ങളും ഫോട്ടോഗ്രാഫർമാരും താരത്തെ അവഗണിച്ചുവെന്നും ആലിയയ്ക്ക് അവിടെ ഒരു 'സൂപ്പർസ്റ്റാർ ഓറ' ഇല്ലെന്നുമുള്ള രീതിയിൽ ഒരു വിഭാഗം ആളുകൾ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനങ്ങൾ ഉയർത്തിയിരുന്നു. ഐശ്വര്യ റായ്, ദീപിക പദുകോൺ എന്നിവരുമായി താരതമ്യം ചെയ്ത് വലിയ രീതിയിലുള്ള സൈബർ ആക്രമണവും നടന്നു.

> തന്റെ കാൻസ് ചിത്രങ്ങൾ പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെ, "എന്തൊരു കഷ്ടമാണിത്, ആരും നിങ്ങളെ അവിടെ ശ്രദ്ധിച്ചില്ലല്ലോ!" എന്ന് പരിഹസിച്ചയാൾക്ക് താരം നൽകിയ തകർപ്പൻ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

> "അതിൽ എന്തിനാണ് വിഷമിക്കുന്നത് പ്രിയപ്പെട്ടവനേ? നീ എന്നെ ശ്രദ്ധിച്ചല്ലോ!" എന്നായിരുന്നു ഒട്ടും പ്രകോപിതയാകാതെ, ബുദ്ധിപൂർവം ആലിയ നൽകിയ മറുപടി.

വിമർശകരുടെ വായടപ്പിക്കുന്ന തരത്തിലുള്ള ആലിയയുടെ ഈ കുറിക്കുകൊള്ളുന്ന പ്രതികരണം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. സൈബർ ആക്രമണങ്ങളെ വളരെ മാന്യമായും ശക്തമായും നേരിട്ട താരത്തിന്റെ നിലപാടിനെ പ്രശംസിക്കുകയാണ് സോഷ്യൽ മീഡിയയിപ്പോൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/359865/dont-worry-about-no-one-paying-attention-you-were-watching-me-alia-bhatt-shuts-up-the-sneer-NEW)