പൊടിയാടിയിൽ ബസ്സും ടിപ്പറും കൂട്ടിയിടിച്ച് അപകടം; ടിപ്പർ ഡ്രൈവർ മരിച്ചു, 21 യാത്രക്കാർക്ക് പരിക്ക്

പൊടിയാടിയിൽ ബസ്സും ടിപ്പറും കൂട്ടിയിടിച്ച് അപകടം; ടിപ്പർ ഡ്രൈവർ മരിച്ചു, 21 യാത്രക്കാർക്ക് പരിക്ക്
May 15, 2026 03:04 PM | By Krishnapriya S R

പത്തനംതിട്ട: (vatakara.truevisionnews.com) തിരുവല്ല - കായംകുളം സംസ്ഥാനപാതയിലെ പൊടിയാടിയിൽ സ്വകാര്യ ബസ്സും ടിപ്പർ ലോറിയും നേർക്കുനേർ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം.

കോട്ടയം സ്വദേശി സന്ദീപ് (30) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ പൊടിയാടി ജങ്ഷനും പുളിക്കീഴ് പാലത്തിനും ഇടയിലായിരുന്നു നാടിനെ നടുക്കിയ ഈ അപകടം നടന്നത്. തിരുവല്ലയിൽ നിന്നും കായംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന 'അനിഴം' എന്ന സ്വകാര്യ ബസ്സും എതിർദിശയിൽ നിന്ന് വന്ന ടിപ്പറുമാണ് അപകടത്തിൽപ്പെട്ടത്.

കൂട്ടിയിടിയുടെ ആഘാതത്തിൽ ടിപ്പറിന്റെ മുൻഭാഗം പൂർണ്ണമായും തകരുകയും ഡ്രൈവർ സന്ദീപ് ക്യാബിനുള്ളിൽ കുടുങ്ങുകയും ചെയ്തു. പിന്നീട് നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് ജെസിബി ഉപയോഗിച്ച് ക്യാബിൻ പൊളിച്ചാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്.

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ബസ് യാത്രക്കാരായ 21 പേർക്ക് പരിക്കേറ്റു. ഇവരിൽ ഒൻപത് പേരെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. അപകടത്തെത്തുടർന്ന് സംസ്ഥാനപാതയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.

Accident after bus and tipper collide in Podiyadi

Next TV

Related Stories
പെണ്ണെ .... കിട്ടിയല്ലോ...!! സ്റ്റോപ്പിൽ നിർത്താത്തതിൽ പ്രകോപിതയായി കെഎസ്ആർടിസിയുടെ ചില്ല് അടിച്ച് തകർത്ത് യുവതി

May 15, 2026 03:39 PM

പെണ്ണെ .... കിട്ടിയല്ലോ...!! സ്റ്റോപ്പിൽ നിർത്താത്തതിൽ പ്രകോപിതയായി കെഎസ്ആർടിസിയുടെ ചില്ല് അടിച്ച് തകർത്ത് യുവതി

സ്റ്റോപ്പിൽ ബസ് നിർത്തിയില്ല , പ്രകോപിതയായി യുവതി, കെഎസ്ആർടിസിയുടെ ചില്ല് അടിച്ചു...

Read More >>
ശ്രദ്ധിക്കണേ ....!! പതിനാല് വയസ്സുള്ള പെൺകുട്ടികളുടെ രക്ഷിതാക്കളോടുള്ള എന്റെ അഭ്യർത്ഥനയാണിത് -കോഴിക്കോട് ജില്ലാ കലക്ടർ

May 15, 2026 03:35 PM

ശ്രദ്ധിക്കണേ ....!! പതിനാല് വയസ്സുള്ള പെൺകുട്ടികളുടെ രക്ഷിതാക്കളോടുള്ള എന്റെ അഭ്യർത്ഥനയാണിത് -കോഴിക്കോട് ജില്ലാ കലക്ടർ

ഗർഭാശയഗള കാൻസർ , പ്രതിരോധ വാക്‌സിൻ , കോഴിക്കോട് കലക്ടർ , സ്നേഹിൽ കുമാർ സിങ്...

Read More >>
വിജയശതമാനം 99.07% ; എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

May 15, 2026 03:05 PM

വിജയശതമാനം 99.07% ; എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു...

Read More >>
വടകരയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ഇതരസംസ്ഥാന തൊഴിലാളി തൂങ്ങിമരിച്ച നിലയിൽ

May 15, 2026 02:57 PM

വടകരയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ഇതരസംസ്ഥാന തൊഴിലാളി തൂങ്ങിമരിച്ച നിലയിൽ

വടകരയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ഇതരസംസ്ഥാന തൊഴിലാളി തൂങ്ങിമരിച്ച...

Read More >>
വിഷം കലർന്ന ശീതള പാനീയം കഴിച്ച് ഗുരുതരാവസ്ഥയിലായ വടകര സ്വദേശിനി യുവതി മരിച്ചു

May 15, 2026 02:55 PM

വിഷം കലർന്ന ശീതള പാനീയം കഴിച്ച് ഗുരുതരാവസ്ഥയിലായ വടകര സ്വദേശിനി യുവതി മരിച്ചു

വിഷം കലർന്ന ശീതള പാനീയം കഴിച്ച് ഗുരുതരാവസ്ഥയിലായ വടകര സ്വദേശിനി യുവതി...

Read More >>
Top Stories

News Roundup

GCC News