---
title: "16 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും അവർ ഒന്നിച്ചു; ‘പാതിരാക്കുറുക്കന്’ പൊന്നാനിയിൽ തുടക്കം"
english_title: "They reunited again after 16 years; 'Paathirakurukan' begins in Ponnani"
publisher: "moviemax.in"
canonical_url: "https://moviemax.in/news/359502/they-reunited-again-after-16-years-paathirakurukan-begins-in-ponnani"
published_at: "2026-05-15T09:47:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a069e8235ade_Paathirakurukan_begins_in_Ponnani.jpg"
keywords: []
---

# 16 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും അവർ ഒന്നിച്ചു; ‘പാതിരാക്കുറുക്കന്’ പൊന്നാനിയിൽ തുടക്കം

> **Lead Summary:** **[** ഇൻ ഹരിഹർ നഗറിലെ പ്രിയതാരങ്ങളായ മുകേഷ്, ജഗദീഷ്, സിദ്ദിഖ്, അശോകൻ എന്നിവർ 16 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. ഇവർ നാലുപേരും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രത്തിന് 'പാതിരാക്കുറുക്കൻ' എന്നാണ് പേരിട്ടിരിക്കുന്നത്. ഇൻ ഹരിഹർ നഗർ പരമ്പരയിലെ മൂന്നാം ഭാഗമായ 'ഇൻ ഗോസ്റ്റ് ഹൗസ് ഇൻ' എന്ന സിനിമയിലാണ് ഇവർ ഇതിനുമുമ്പ് അവസാനമായി ഒന്നിച്ചഭിനയിച്ചത്.

## Article Content

**[** ഇൻ ഹരിഹർ നഗറിലെ പ്രിയതാരങ്ങളായ മുകേഷ്, ജഗദീഷ്, സിദ്ദിഖ്, അശോകൻ എന്നിവർ 16 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. ഇവർ നാലുപേരും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രത്തിന് 'പാതിരാക്കുറുക്കൻ' എന്നാണ് പേരിട്ടിരിക്കുന്നത്. ഇൻ ഹരിഹർ നഗർ പരമ്പരയിലെ മൂന്നാം ഭാഗമായ 'ഇൻ ഗോസ്റ്റ് ഹൗസ് ഇൻ' എന്ന സിനിമയിലാണ് ഇവർ ഇതിനുമുമ്പ് അവസാനമായി ഒന്നിച്ചഭിനയിച്ചത്.

അപ്പായ് സിനിമാസിന്റെ ബാനറിൽ സിജോ ജോർജ് നിർമ്മിച്ച് ജയേഷ് വേണുഗോപാലാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സുനിൽ കർമ്മ, നിഖിൽ ജിനൻ എന്നിവർ ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൊന്നാനിയിൽ ആരംഭിച്ചു.

ചിത്രീകരണത്തിനിടയിൽ ഒരു ദിവസം നാലു പേരും ഒന്നിച്ച് പൊന്നാനിയിലെ ലോക്കേഷനിൽ എത്തി. അപൂർവ്വമായ ആ കൂടിച്ചേരൽ നിർമ്മാതാവ് സിജോ ജോൺ ഒരു ആഘോഷമാക്കി മാറ്റി. ചിത്രത്തിലെ മറ്റ് നടീനടന്മാരും സാങ്കേതിക പ്രവർത്തകരും നാട്ടുകാരും പങ്കെടുത്ത ആഘോഷ ചടങ്ങിൽ വച്ച് ഈ സുഹൃദ് താരങ്ങൾ ഒരുമിച്ച് കേക്ക് മുറിച്ച് മധുരം വിതരണം ചെയ്തു. തുടർന്ന് ഓരോരുത്തരും അവരവരുടെ ഓർമ്മകൾ പങ്കു വെച്ചു.

നിർമൽ പാലാഴി, റിയാസ് നർമ്മകല, സുധീർ പറവൂർ, കുട്ടി അഖിൽ, അനീഷ് ഗോപാൽ, ടെസ്സ ജോസഫ്, അജയൻ മാടയ്ക്കൽ, സോഷ്യൽ മീഡിയ ഇൻഫ്ലുവന്‍സര്‍മാരായ അശ്വിത-അശ്വിജ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. വ്യത്യസ്ത സാഹചര്യത്തിൽപ്പെട്ട നാലുപേർ ഒരിക്കൽ ഒരു പ്രതിസന്ധി ഘട്ടത്തിൽ പെടുന്നു. അവരുടെ അതിജീവനത്തിന്റെ കഥയാണ് നർമ്മത്തിൽ ചാലിച്ച പാതിരാകുറുക്കൻ എന്ന ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്.

സെൽവകുമാർ എസ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. സംഗീതം ഗോപി സുന്ദർ, എഡിറ്റർ അതുൽ വിജയ്, കലാസംവിധാനം ത്യാഗു തവനൂർ, മേക്കപ്പ് രാജേഷ് നെന്മാറ, വസ്ത്രാലങ്കാരം സുകേഷ് താനൂർ, സ്റ്റിൽസ് ജയപ്രകാശ് അതളൂർ, അസോസിയേറ്റ് ഡയറക്ടേഴ്സ് അഭിലാഷ് കൃഷ്ണ, എം രമേഷ് കുമാർ, സംവിധാന സഹായികൾ മണികണ്ഠൻ, ശ്രീജിത്ത്‌, സംഘട്ടനം അഷ്‌റഫ്‌ ഗുരുക്കൾ, വിനോദ് പ്രഭാകർ, നൃത്തസംവിധാനം റിക്കി റിച്ചാഡ്സണ്‍, പ്രൊഡക്ഷൻ കൺട്രോളർ മൻസൂർ വെട്ടത്തൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ മാനേജർ ജസ്റ്റിൻ കൊല്ലം, പ്രൊജക്ട്ട് കോഡിനേറ്റർ ലിജിൻ സിയാർ, പി ആർ ഒ- എ എസ് ദിനേശ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/359502/they-reunited-again-after-16-years-paathirakurukan-begins-in-ponnani)