തിരുവനന്തപുരം: ( www.truevisionnews.com ) ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജായ 'ബിജെപി കേരള'ത്തിൽ വന്ന വിവാദ പോസ്റ്റിനെതിരെ ഡിജിപിക്ക് പരാതി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളമാണ് പരാതി നൽകിയത്. സമൂഹത്തിൽ വർഗീയതയും ചേരിതിരിവും ഉണ്ടാക്കുകയാണ് പോസ്റ്റിന്റെ ലക്ഷ്യമെന്ന് പരാതിയിൽ ആരോപിക്കുന്നു.
വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിജെപി പേജിൽ ചിത്ര സഹിതമുള്ള കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. വി.ഡി. സതീശന്റെ മുഖ്യമന്ത്രി സ്ഥാനം കേരളം മുസ്ലീം ലീഗിന്റെ ഭരണത്തിലാകുമെന്നതിന്റെ സൂചനയാണെന്നാണ് ബിജെപി ആരോപിക്കുന്നത്.
മുസ്ലീം ലീഗിന്റെ സമ്മർദ്ദത്തെ തുടർന്നാണ് സതീശന് പദവി ലഭിച്ചതെന്നും, കോൺഗ്രസിന്റെ ഹൈക്കമാൻഡ് ഇപ്പോൾ പാണക്കാട് ഹൗസാണെന്നും കുറിപ്പിൽ പറയുന്നു. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും പാണക്കാട് തങ്ങളുടെ കാൽക്കൽ നിൽക്കുന്ന രീതിയിലുള്ള ഒരു ചിത്രവും ഇതിനൊപ്പം പങ്കുവെച്ചിരുന്നു.
വി.ഡി. സതീശന്റെ പ്രഖ്യാപനത്തിന് പിന്നാലെ മുസ്ലിം ലീഗിനെ പരിഹസിച്ച് ബിജെപി നേതാവ് കെ. സുരേന്ദ്രനും രംഗത്തെത്തി. "22 നേക്കാളും താഴെയാണ് ഭായീ 63" എന്നായിരുന്നു സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്. 63 സീറ്റ് കിട്ടിയ കോൺഗ്രസിനേക്കാൾ സ്വാധീനം 22 സീറ്റുള്ള ലീഗിനാണെന്നും, ലീഗിന്റെ താല്പര്യപ്രകാരമാണ് സതീശനെ മുഖ്യമന്ത്രിയാക്കിയതെന്നുമാണ് ബിജെപിയുടെ പ്രധാന വിമർശനം.
'Kerala to League rule'; Youth Congress files complaint with DGP against controversial post on BJP page
































