May 15, 2026 10:39 AM

കണ്ണൂര്‍: ( www.truevisionnews.com )  യു ഡി എഫ് ചെയ്തത് പോലെ സത്യപ്രതിജ്ഞ എൽ ഡി എഫ് ബഹിഷ്കരിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം ഗോവിന്ദന്‍.  ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കുമെന്ന് എം ഗോവിന്ദന്‍ പറഞ്ഞു. തെരഞ്ഞെടുപ്പിലുണ്ടായ പരാജയം സംസ്ഥാന നേതൃത്വം ചർച്ച ചെയ്തു. ആ ചർച്ചയിൽ പൂർണ്ണമാകുന്നില്ല വലിയ പരാജയമാണ് ഉണ്ടായത് അതിന് നിരവധി കാരണങ്ങൾ ഉണ്ട്. പാർട്ടി ഘടകങ്ങളിൽ എല്ലാം ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗം രാവിലെ തുടങ്ങി.  സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുക്കുന്നുണ്ട്. കേന്ദ്ര കമ്മിറ്റിയംഗങ്ങളായ കെ കെ ശൈലജ, പി കെ ശ്രീമതി, ഇ പി ജയരാജൻ എന്നിവരും യോഗത്തിലുണ്ട്.

അതേസമയം നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. ബേക്കറി ജംഗ്ഷനിലെ പിണറായിയുടെ വസതിയിലെത്തിയാവും കാണുക. മുഖ്യമന്ത്രി പ്രഖ്യാപനം വന്നയുടനെ തന്നെ പിണറായിയെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും കിട്ടിയിരുന്നില്ല.

അതുകൊണ്ടാണ് പിണറായിയെ നേരിൽ കാണാൻ സതീശൻ എത്തുന്നത്. ഉച്ചയോടെ യുഡിഎഫ് യോഗത്തിൽ സതീശൻ പങ്കെടുക്കും. ഇതിന് ശേഷം സതീശൻ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കൊച്ചിയിലേക്ക് പോകും. വൈകിട്ട് 6.30 ഓടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന വി.ഡി. സതീശന് ഗംഭീര സ്വീകരണമാണ് കോൺഗ്രസ് പ്രവർത്തകർ ഒരുക്കിയിട്ടുള്ളത്.

'LDF will not boycott oath-taking like UDF did - MV Govindan'

Next TV

Top Stories










News Roundup