ചോരക്കളി സ്വത്തിന് വേണ്ടി...? കഴക്കൂട്ടത്ത് വയോധികയുടെ തലയ്ക്ക് വെട്ടേറ്റു; ആക്രമണം വസ്തു തർക്കത്തിന് പിന്നാലെ

ചോരക്കളി സ്വത്തിന് വേണ്ടി...? കഴക്കൂട്ടത്ത് വയോധികയുടെ തലയ്ക്ക് വെട്ടേറ്റു; ആക്രമണം വസ്തു തർക്കത്തിന് പിന്നാലെ
May 13, 2026 10:00 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com ) കഴക്കൂട്ടത്ത് വയോധികയുടെ തലയ്ക്ക് വെട്ടേറ്റു. കഴക്കൂട്ടം വാഴപ്പണയിൽ വീട്ടിൽ ഉഷയ്ക്കാണ് (68) തലയ്ക്ക് വെട്ടേറ്റത്. സഹോദരങ്ങൾ തമ്മിൽ നടന്ന വസ്തു തർക്കത്തിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.

ബുധനാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. സഹോദരങ്ങൾ തമ്മിൽ വസ്തു ഇടപാടുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായിരുന്നു.

ഇതിനെ തുടർന്നുള്ള വാക്കു തർക്കം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു. സഹോദരീപുത്രൻ ദീപുവിൻ്റെ നേതൃത്വത്തിൽ നടന്ന ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ഉഷയെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Elderly woman hacked to death in Kazhakoottam

Next TV

Related Stories
പ്ലസ്ടു പരീക്ഷയിൽ തോറ്റതിൽ മനംനൊന്ത്  വിദ്യാർത്ഥി ജീവനൊടുക്കി

May 13, 2026 09:37 PM

പ്ലസ്ടു പരീക്ഷയിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർത്ഥി ജീവനൊടുക്കി

സിബിഎസ്ഇ പ്ലസ്ടു പരീക്ഷ, തോറ്റതിൽ മനംനൊന്ത് വിദ്യാർത്ഥി...

Read More >>
Top Stories










News Roundup






GCC News