പോലീസിനോടാണോ മോനെ അഭ്യാസം....? എംഡിഎംഎയുമായി രക്ഷപ്പെടാൻ പൊലീസ് സംഘത്തെ കാറിടിച്ച് വീഴ്ത്തി; കാപ്പ കേസ് പ്രതി പിടിയിൽ

പോലീസിനോടാണോ മോനെ അഭ്യാസം....? എംഡിഎംഎയുമായി രക്ഷപ്പെടാൻ പൊലീസ് സംഘത്തെ കാറിടിച്ച് വീഴ്ത്തി; കാപ്പ കേസ് പ്രതി പിടിയിൽ
May 13, 2026 09:04 PM | By Athira V

കൊല്ലം: ( www.truevisionnews.com ) ചാത്തന്നൂരിൽ പൊലീസ് സംഘത്തെ കാർ ഉപയോഗിച്ച് ഇടിച്ചു വീഴ്ത്തി എംഡിഎംഎയുമായി കടന്നു കളയാൻ ശ്രമിച്ച കാപ്പ കേസ് പ്രതിയെ സാഹസികമായി പിടികൂടി. കാപ്പാ കേസ് പ്രതി സനൂജ് ആണ് പിടിയിലായത്.

കാറ് തടഞ്ഞ് പരിശോധിക്കുന്നതിനിടെ സിവിൽ പൊലീസ് ഓഫീസർ ഷെഫീക്കിനെയാണ് ഇടിച്ചിട്ടത്. സനൂജ് എംഡിഎംഎയുമായി വരുന്ന രഹസ്യവിവരം ഡാൻസഫ് സംഘത്തിന് ലഭിച്ചതനുസരിച്ച് ഷെഫീക്കും സംഘവും അവിടേക്ക് പരിശോധനയ്ക്ക് എത്തുകയായിരുന്നു.

കാർ തടഞ്ഞു പരിശോധിക്കുന്നതിനിടയിൽ സനൂജ് വേഗത്തിൽ വാഹനം ഓടിച്ചു പോകുകയായിരുന്നു. ഷെഫീക്ക് സഞ്ചരിച്ചിരുന്ന ബൈക്കിനെയും പിന്നിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥരെയും ഇടിച്ചുതെറിപ്പിച്ചാണ് സനൂജ് മുന്നോട്ടു പോകാൻ തയ്യാറെടുത്തത്.

കാറിൽ ബൈക്ക് കുരുങ്ങിയിട്ടും നിർത്താതെ ഷെഫീക്കിനെയും വലിച്ചുകൊണ്ട് ഏറെ ദൂരം മുന്നോട്ടു പോയി. പിന്നീട് ഏറെ പണിപ്പെട്ട് ഡാൻസഫ് സംഘം സനൂജിനെ പിടികൂടി.

പിടിയിലായ സനൂജിൽ നിന്ന് 9 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഒരു വർഷം മുമ്പ് മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനെ വാഹന പരിശോധനയ്ക്കിടയിൽ കാലിലൂടെ കാറ് കയറ്റിയ കേസിൽ ഉൾപ്പെടെ പ്രതിയാണ്.

MDMA, Kappa case suspect arrested after car hits police team

Next TV

Related Stories
പ്ലസ്ടു പരീക്ഷയിൽ തോറ്റതിൽ മനംനൊന്ത്  വിദ്യാർത്ഥി ജീവനൊടുക്കി

May 13, 2026 09:37 PM

പ്ലസ്ടു പരീക്ഷയിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർത്ഥി ജീവനൊടുക്കി

സിബിഎസ്ഇ പ്ലസ്ടു പരീക്ഷ, തോറ്റതിൽ മനംനൊന്ത് വിദ്യാർത്ഥി...

Read More >>
കോഴിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം; വയോധികൻ അറസ്റ്റിൽ

May 13, 2026 08:57 PM

കോഴിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം; വയോധികൻ അറസ്റ്റിൽ

ലൈംഗിക അതിക്രമം, പ്രായപൂർത്തിയാകാത്ത പെൺകുട്ടി,വയോധികൻ അറസ്റ്റിൽ...

Read More >>
Top Stories










News Roundup