കാലവര്‍ഷം വരുന്നു...! ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും, അടുത്ത അഞ്ച് ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

കാലവര്‍ഷം വരുന്നു...! ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും, അടുത്ത അഞ്ച്  ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത
May 12, 2026 03:06 PM | By VIPIN P V

കൊച്ചി: ( www.truevisionnews.com ) കേരളത്തില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മെയ് 14 മുതല്‍ 16 വരെ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മെയ് 14 ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും മെയ് 15 ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും മെയ് 16ന് തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലുമാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ ആഴ്ച അവസാനത്തോടെ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ ചില ഭാഗങ്ങള്‍, ആന്‍ഡമാന്‍ കടല്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എത്താനുള്ള സാധ്യതയും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം നിലനില്‍ക്കുന്നതിനാല്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്പെടാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അടുത്ത 5 ദിവസങ്ങളില്‍ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

heavy rain likely in kerala in next 5 days disaster management

Next TV

Related Stories
'മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ആരെന്ന് അറിയില്ല, അതുകൊണ്ട് റിസള്‍ട്ട് നീട്ടി'; കോൺ​ഗ്രസിനോട് ഹരി പത്തനാപുരം

May 12, 2026 04:48 PM

'മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ആരെന്ന് അറിയില്ല, അതുകൊണ്ട് റിസള്‍ട്ട് നീട്ടി'; കോൺ​ഗ്രസിനോട് ഹരി പത്തനാപുരം

എസ്എസ്എൽസി പരീക്ഷഫലം , നീട്ടിവെച്ചതിൽ പ്രശ്‌നം , കുട്ടികൾക്ക് മാനസിക സമ്മർദം...

Read More >>
ശ്രദ്ധിക്കണേ ....! കോഴിക്കോടും കണ്ണൂരും ഉൾപ്പെടെ ഈ നാല് ജില്ലകളിൽ അടുത്ത ഏഴുദിവസം വൈദ്യുതി മുടങ്ങിയേക്കും - കെഎസ്ഇബി

May 12, 2026 04:27 PM

ശ്രദ്ധിക്കണേ ....! കോഴിക്കോടും കണ്ണൂരും ഉൾപ്പെടെ ഈ നാല് ജില്ലകളിൽ അടുത്ത ഏഴുദിവസം വൈദ്യുതി മുടങ്ങിയേക്കും - കെഎസ്ഇബി

കോഴിക്കോടും കണ്ണൂരും ഉൾപ്പെടെ ഈ നാല് ജില്ലകളിൽ അടുത്ത ഏഴുദിവസം വൈദ്യുതി മുടങ്ങിയേക്കും -...

Read More >>
തിരുവനന്തപുരത്ത് വൻ ലഹരി വേട്ട: അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് കച്ചവടം നടത്തിയ യുവാവ് പിടിയിൽ

May 12, 2026 04:20 PM

തിരുവനന്തപുരത്ത് വൻ ലഹരി വേട്ട: അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് കച്ചവടം നടത്തിയ യുവാവ് പിടിയിൽ

അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് ലഹരി കച്ചവടം നടത്തിയ യുവാവ്...

Read More >>
Top Stories

News Roundup