തിരുവനന്തപുരത്ത് വൻ ലഹരി വേട്ട: അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് കച്ചവടം നടത്തിയ യുവാവ് പിടിയിൽ

തിരുവനന്തപുരത്ത് വൻ ലഹരി വേട്ട: അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് കച്ചവടം നടത്തിയ യുവാവ് പിടിയിൽ
May 12, 2026 04:20 PM | By Krishnapriya S R

തിരുവനന്തപുരം: (truevisionnews.com) നഗരത്തിൽ ലഹരിമരുന്ന് വിതരണം നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയായ യുവാവിനെ പോലീസ് പിടികൂടി. തിരുമല വലിയവിളയിലെ അപ്പാർട്ട്മെന്റിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് മുട്ടട സ്വദേശി സിദ്ധാർത്ഥ് (28) പിടിയിലായത്.

സിറ്റി പോലീസ് കമ്മീഷണർ കെ. കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫും പൂജപ്പുര പോലീസും ചേർന്നാണ് ഇയാൾ താമസിച്ചിരുന്ന മൈത്രി നഗറിലെ എസ്.പി പ്ലാസയിൽ പരിശോധന നടത്തിയത്.

പ്രതിയുടെ പക്കൽ നിന്ന് എംഡിഎംഎ, എൽഎസ്ഡി സ്റ്റാമ്പുകൾ, ഹാഷിഷ് ഓയിൽ, ഹൈബ്രിഡ് കഞ്ചാവ് തുടങ്ങി വൻ ലഹരിമരുന്ന് ശേഖരം പോലീസ് കണ്ടെടുത്തിട്ടുണ്ട്. മുൻപും സമാനമായ നിരവധി കേസുകളിൽ പ്രതിയായ സിദ്ധാർത്ഥ്, 200 കിലോ കഞ്ചാവ് കടത്തിയ കേസിൽ മൂന്ന് വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള വ്യക്തിയാണ്.

ലഹരി വിപണനത്തിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിച്ചു വരികയായിരുന്ന ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ നഗരത്തിലെ ലഹരി ശൃംഖലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ.

A young man who was involved in drug dealing from an apartment was arrested.

Next TV

Related Stories
പത്തനംതിട്ടയിൽ മൂന്നു വയസുകാരിയെ ഉൾപ്പെടെ നാലുപേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

May 12, 2026 05:19 PM

പത്തനംതിട്ടയിൽ മൂന്നു വയസുകാരിയെ ഉൾപ്പെടെ നാലുപേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

പത്തനംതിട്ടയിൽ മൂന്നു വയസുകാരിയെ ഉൾപ്പെടെ നാലുപേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ...

Read More >>
'മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ആരെന്ന് അറിയില്ല, അതുകൊണ്ട് റിസള്‍ട്ട് നീട്ടി'; കോൺ​ഗ്രസിനോട് ഹരി പത്തനാപുരം

May 12, 2026 04:48 PM

'മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ആരെന്ന് അറിയില്ല, അതുകൊണ്ട് റിസള്‍ട്ട് നീട്ടി'; കോൺ​ഗ്രസിനോട് ഹരി പത്തനാപുരം

എസ്എസ്എൽസി പരീക്ഷഫലം , നീട്ടിവെച്ചതിൽ പ്രശ്‌നം , കുട്ടികൾക്ക് മാനസിക സമ്മർദം...

Read More >>
ശ്രദ്ധിക്കണേ ....! കോഴിക്കോടും കണ്ണൂരും ഉൾപ്പെടെ ഈ നാല് ജില്ലകളിൽ അടുത്ത ഏഴുദിവസം വൈദ്യുതി മുടങ്ങിയേക്കും - കെഎസ്ഇബി

May 12, 2026 04:27 PM

ശ്രദ്ധിക്കണേ ....! കോഴിക്കോടും കണ്ണൂരും ഉൾപ്പെടെ ഈ നാല് ജില്ലകളിൽ അടുത്ത ഏഴുദിവസം വൈദ്യുതി മുടങ്ങിയേക്കും - കെഎസ്ഇബി

കോഴിക്കോടും കണ്ണൂരും ഉൾപ്പെടെ ഈ നാല് ജില്ലകളിൽ അടുത്ത ഏഴുദിവസം വൈദ്യുതി മുടങ്ങിയേക്കും -...

Read More >>
Top Stories

News Roundup