(moviemax.in) സിനിമയിലെ സൂപ്പർ താരങ്ങളോട് ആരാധകർക്ക് തോന്നുന്ന സ്‌നേഹം പലപ്പോഴും അതിരുകടക്കാറുണ്ട്. അത്തരത്തിൽ തെന്നിന്ത്യൻ താരം സൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ 'കറുപ്പി'ന്റെ (തെലുങ്ക് പതിപ്പ്: വീരഭദ്രുഡു) പ്രീ-റിലീസ് ഇവന്റിനിടെ ഉണ്ടായ വികാരാധീനമായ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഹൈദരാബാദിൽ നടന്ന ചടങ്ങിനിടെ, സൂര്യയ്ക്കൊപ്പം സെൽഫിയെടുക്കാൻ എത്തിയ ഒരു യുവാവ് പെട്ടെന്ന് താരത്തിന്റെ പാദങ്ങളിൽ വിടാതെ മുറുകെ പിടിക്കുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാർ മാറ്റാൻ ശ്രമിച്ചിട്ടും ആരാധകൻ താരത്തിന്റെ കാലിൽ നിന്നും പിടിവിട്ടില്ല. എന്നാൽ പ്രകോപിതനാകാതെ, ആരാധകനെ സ്നേഹത്തോടെ ചേർത്തുനിർത്തുകയും സെൽഫിക്ക് അനുവാദം നൽകുകയും ചെയ്ത സൂര്യയുടെ പെരുമാറ്റം കയ്യടി നേടുകയാണ്.
ഇത് കണ്ട് നൊടിയിടയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അവിടേക്ക് പാഞ്ഞെത്തി ചെറുപ്പക്കാരനെ അവിടെനിന്ന് മാറ്റാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ ബലപ്രയോഗം തടയുന്ന സൂര്യയെയും കാണാം. യുവാവിനെ തന്‍റെ അടുത്തേക്ക് നീക്കിനിര്‍ത്തി ഒരു സെല്‍ഫി എടുക്കാനുള്ള അവസരവും കൊടുക്കുന്നുണ്ട് സൂര്യ. ആരാധകന്‍റെ നടപടി വിമര്‍ശിക്കപ്പെടുമ്പോള്‍ സൂര്യ ചെയ്തതിന് കൈയടി ലഭിക്കുന്നുമുണ്ട് സോഷ്യല്‍ മീഡിയയില്‍. സംഭവം നടക്കുമ്പോള്‍ സൂര്യയ്ക്കൊപ്പം കാര്‍ത്തിയും വേദിയില്‍ ഉണ്ടായിരുന്നു.
Fan moment ❤️
A fan turns emotional with joy and takes a selfie with #Suriya at the #Veerabhadrudu pre-release event 📸#TFNExclusive #TeluguFilmNagar pic.twitter.com/9kUDvtGpJs
— Telugu FilmNagar (@telugufilmnagar) May 11, 2026
Unexpected scenes on stage: A young man falls at Surya's feet; The footage from Hyderabad goes viral!

































