---
title: "'ചുണ്ട് കടിച്ചോട്ടേന്ന് ചോദിച്ചു, അവനൊക്കെ കയറിയിരുന്ന് ആസ്വദിച്ചിട്ടാണ് എടുത്ത് പുറത്ത് ഇട്ടത്...'; രേണു സുധിയുടെ വീഡിയോ ലീക്ക്!"
english_title: "Instagram Subscription, Renu Sudhi Video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/358959/instagram-subscription-renu-sudhi-video"
published_at: "2026-05-12T16:22:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a030737dbed5_renu.jpg"
keywords: []
---

# 'ചുണ്ട് കടിച്ചോട്ടേന്ന് ചോദിച്ചു, അവനൊക്കെ കയറിയിരുന്ന് ആസ്വദിച്ചിട്ടാണ് എടുത്ത് പുറത്ത് ഇട്ടത്...'; രേണു സുധിയുടെ വീഡിയോ ലീക്ക്!

> **Lead Summary:** ** സമീപ**കാലത്ത് സോഷ്യല്‍ മീഡിയയിലൂടെ വലിയ തോതില്‍ വിമര്‍ശനങ്ങള്‍ക്ക് പാത്രമാകുന്ന ആളാണ് രേണു സുധി. ആദ്യമെല്ലാം അഭിനയരംഗത്തേക്ക് കടന്നതായിരുന്നു പ്രശ്നമെങ്കില്‍ ഏറ്റവും ഒടുവിലത്തേത് ഇന്‍സ്റ്റാഗ്രാം സബ്സ്ക്രിപ്ഷനുമായി ബന്ധപ്പട്ടതാണ്.

## Article Content

** സമീപ**കാലത്ത് സോഷ്യല്‍ മീഡിയയിലൂടെ വലിയ തോതില്‍ വിമര്‍ശനങ്ങള്‍ക്ക് പാത്രമാകുന്ന ആളാണ് രേണു സുധി. ആദ്യമെല്ലാം അഭിനയരംഗത്തേക്ക് കടന്നതായിരുന്നു പ്രശ്നമെങ്കില്‍ ഏറ്റവും ഒടുവിലത്തേത് ഇന്‍സ്റ്റാഗ്രാം സബ്സ്ക്രിപ്ഷനുമായി ബന്ധപ്പട്ടതാണ്.

രേണു സുധിയുടെ വീഡിയോ ലീക്കായെന്ന തരത്തില്‍ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നിരവധി യുട്യൂബേഴ്സാണ് റിയാക്ഷന്‍ വീഡിയോകളുമായി രംഗത്ത് എത്തിയത്. ഇതില്‍ രൂക്ഷ പ്രതികരണവുമായി രേണു സുധി തന്നെ രംഗത്ത് എത്തിയിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ ലീക്കായതല്ലെന്നും ഇന്‍സ്റ്റാഗ്രാം സബ്സ്ക്രിപ്ഷനില്‍ ലൈവ് വന്നതാണെന്നും രേണു സുധി പറയുന്നു. സബ്സ്ക്രൈബേഴ്സില്‍ ആരോ ആണ് വീഡിയോ പുറത്തുവിട്ടതെന്നും എല്ലാം കണ്ടാസ്വദിച്ച ശേഷമാണിതെന്നും രേണു കുറ്റപ്പെടുത്തുന്നു. താന്‍ ഇനിയും ലൈവ് ചെയ്യുമെന്നും തനിക്ക് ഒരു കുഴപ്പവുമില്ലെന്നും രേണു പറഞ്ഞു.

> "രേണു സുധിയുടെ വീഡിയോ ലീക്കായെന്ന് പറഞ്ഞ് ഒരുത്തന്‍ ഇട്ടിട്ടുണ്ട്. അവനൊക്കെ സബ്സ്ക്രിപ്ഷനകത്ത് കയറിയിരുന്ന് ആസ്വദിച്ചിട്ടാണ് വീഡിയോ എടുത്ത് പുറത്തുവിടുന്നത്. അതൊരു ലൈവ് വീഡിയോ ആണ്. സബ്ബിനകത്ത് ലൈവ് പോയതാണ്. അല്ലാതെ ആര്‍ക്കും പേഴ്സണലി വീഡിയോ കൊടുത്തതോ ചാറ്റ് ചെയ്തതോ അല്ല.

അത് ആരും തെറ്റിദ്ധരിക്കരുത്. ഞാനിന്നലേ ഉച്ചയ്ക്ക് ലൈവ് പോയതാണ്. ആ വീഡിയോ ആണ് ആസ്വദിച്ചിട്ട് സ്ക്രീന്‍ ഷോട്ട് എടുത്ത് പുറത്ത് വിട്ടത്. ഇതെടുത്ത് പുറത്തുവിട്ടത് ആരായാലും ഇതൊക്കെ ആണോ നിന്‍റെ ഒക്കെ പരിപാടി. നാണമില്ലാത്തവരെ.

എന്‍റെ ചുണ്ട് നിങ്ങള്‍ നോക്ക്. കുറച്ച് ദിവസമായി കാലാവസ്ഥയുടെ പ്രശ്നം കാരണം പൊട്ടിയിരിക്കുകയാണ്. അതാണ് ഞാന്‍ ലൈവില്‍ വന്ന് കാണിച്ച് തന്നത്. ഞാന്‍ ഇനിയും ലൈവ് പോകും. ആരേയും പേടിച്ച് എനിക്ക് ലൈവ് പോകാതിരിക്കാന്‍ പറ്റില്ല. നീ സ്ക്രീന്‍ ഷോട്ട് എടുത്ത് പുറത്തുവിടെടാ.

> കടിച്ചോട്ടെ എന്ന് ചോദിച്ചാല്‍ കടിക്കരുതെന്നല്ലേ പറയാന്‍ പറ്റൂ. അല്ലാതെ എന്റെ ചുണ്ട് കടിക്കാന്‍ പറയാന്‍ പറ്റോ. സബ് ഉള്ള എത്രയോ പേര്‍ എന്തൊക്കെയോ കാണിക്കുന്നു. അതൊന്നും നിനക്കൊക്കെ കുഴപ്പമില്ലേ. കണ്ട് ആസ്വദിച്ചിട്ട് എടുത്ത് പുറത്തിട്ടിരിക്കുന്നു", എന്നായിരുന്നു രേണു സുധിയുടെ പ്രതികരണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/358959/instagram-subscription-renu-sudhi-video)