ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്....! കണ്ണൂരിൽ നിയന്ത്രണം വിട്ട ലോറി കുളത്തിലേക്ക് മറിഞ്ഞു, ആർക്കും പരിക്കില്ല

ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്....! കണ്ണൂരിൽ നിയന്ത്രണം വിട്ട ലോറി കുളത്തിലേക്ക് മറിഞ്ഞു, ആർക്കും പരിക്കില്ല
May 12, 2026 04:13 PM | By VIPIN P V

കണ്ണൂർ: ( www.truevisionnews.com ) കണ്ണൂർ ടൗണിനടുത്തുള്ള മക്കാനി ആനക്കുളത്തിലേക്ക് ലോറി മറിഞ്ഞു. ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് മുന്നോട്ട് ഉരുണ്ട ലോറി കുളത്തിലേക്ക് വീഴുകയിരുന്നു. ഉച്ചയ്ക്ക് 1.45 ഓടെയായിരുന്നു സംഭവം. അപകടസമയത്ത് കുളത്തിൽ കുട്ടികൾ കുളിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാൽ ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ടയുടൻ ഡ്രൈവർ ബഹളം വെച്ചതിനെ തുടർന്ന് കുട്ടികൾ ഉൾപ്പെടെയുള്ളവർ ഓടിമാറിയതിനാലാണ് ദുരന്തം ഒഴിവായത്. അപകടത്തിൽ ആർക്കും പരിക്കുകളോ ആളപായമോ ഇല്ല.

കുളത്തിന് മുകളിലുള്ള കുത്തനെയുള്ള റോഡിൽ നിന്നും ലോഡ് ഇറക്കുന്നതിനും കയറ്റുന്നതിനുമായി നിർത്തിയിട്ടിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറി ഉരുണ്ട് പോകാതിരിക്കാൻ ടയറിന്റെ മുൻപിൽ കട്ട വെച്ചിട്ടുണ്ടായിരുന്നു. എന്നാൽ പെട്ടെന്ന് വണ്ടിയുടെ നിയന്ത്രണം വിട്ട് മുന്നോട്ടേക്ക് പോയി ആനക്കുളത്തിലേക്ക് പതിക്കുകയുമായിരുന്നു.

Lorry loses control and falls into pond in Kannur

Next TV

Related Stories
പത്തനംതിട്ടയിൽ മൂന്നു വയസുകാരിയെ ഉൾപ്പെടെ നാലുപേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

May 12, 2026 05:19 PM

പത്തനംതിട്ടയിൽ മൂന്നു വയസുകാരിയെ ഉൾപ്പെടെ നാലുപേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

പത്തനംതിട്ടയിൽ മൂന്നു വയസുകാരിയെ ഉൾപ്പെടെ നാലുപേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ...

Read More >>
'മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ആരെന്ന് അറിയില്ല, അതുകൊണ്ട് റിസള്‍ട്ട് നീട്ടി'; കോൺ​ഗ്രസിനോട് ഹരി പത്തനാപുരം

May 12, 2026 04:48 PM

'മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ആരെന്ന് അറിയില്ല, അതുകൊണ്ട് റിസള്‍ട്ട് നീട്ടി'; കോൺ​ഗ്രസിനോട് ഹരി പത്തനാപുരം

എസ്എസ്എൽസി പരീക്ഷഫലം , നീട്ടിവെച്ചതിൽ പ്രശ്‌നം , കുട്ടികൾക്ക് മാനസിക സമ്മർദം...

Read More >>
ശ്രദ്ധിക്കണേ ....! കോഴിക്കോടും കണ്ണൂരും ഉൾപ്പെടെ ഈ നാല് ജില്ലകളിൽ അടുത്ത ഏഴുദിവസം വൈദ്യുതി മുടങ്ങിയേക്കും - കെഎസ്ഇബി

May 12, 2026 04:27 PM

ശ്രദ്ധിക്കണേ ....! കോഴിക്കോടും കണ്ണൂരും ഉൾപ്പെടെ ഈ നാല് ജില്ലകളിൽ അടുത്ത ഏഴുദിവസം വൈദ്യുതി മുടങ്ങിയേക്കും - കെഎസ്ഇബി

കോഴിക്കോടും കണ്ണൂരും ഉൾപ്പെടെ ഈ നാല് ജില്ലകളിൽ അടുത്ത ഏഴുദിവസം വൈദ്യുതി മുടങ്ങിയേക്കും -...

Read More >>
തിരുവനന്തപുരത്ത് വൻ ലഹരി വേട്ട: അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് കച്ചവടം നടത്തിയ യുവാവ് പിടിയിൽ

May 12, 2026 04:20 PM

തിരുവനന്തപുരത്ത് വൻ ലഹരി വേട്ട: അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് കച്ചവടം നടത്തിയ യുവാവ് പിടിയിൽ

അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് ലഹരി കച്ചവടം നടത്തിയ യുവാവ്...

Read More >>
Top Stories

News Roundup