പത്തനംതിട്ടയിൽ മൂന്നു വയസുകാരിയെ ഉൾപ്പെടെ നാലുപേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

പത്തനംതിട്ടയിൽ മൂന്നു വയസുകാരിയെ ഉൾപ്പെടെ നാലുപേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു
May 12, 2026 05:19 PM | By VIPIN P V

പത്തനംതിട്ട: ( www.truevisionnews.com )  ഓമല്ലൂരിൽ മൂന്നു വയസ്സുകാരി അടക്കം നാലുപേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ തിരുവല്ലയിലെ ലാബിലെ പരിശോധനയിലാണ് സ്ഥിരീകരിച്ചത്. മൂന്നു വയസ്സുകാരിയുടെ കണ്ണിലാണ് കടിയേറ്റത്. ഇന്നലെയായിരുന്നു തെരുവുനായ ആക്രമണം. നാട്ടുകാരാണ് നായയെ തല്ലിക്കൊന്നു സാമ്പിൾ പരിശോധനയ്ക്ക് അയച്ചത്.

തിങ്കളാഴ്ച രാവിലെ ഓമല്ലൂർ പുത്തൻപീടികയിൽ നിന്നാണ് നായ ആക്രമണം തുടങ്ങിയത്. രാവിലെ നടക്കാൻ ഇറങ്ങിയവർക്ക് അടക്കം കടിയേറ്റു. പൈവള്ളി ഭാ​ഗത്തേക്ക് എത്തിയ നായ ചരുവിൽ പ്രതിഭയുടെ മൂന്നു വയസുകാരി മകളെ മാരകമായി ഉപദ്രവിച്ചിരുന്നു. കുട്ടിയുടെ കണ്ണിനും മുഖത്തും മാരകമായി പരിക്കേറ്റു.

ഓമല്ലൂർ പുത്തൻപീടിക പള്ളി വികാരി, വലിയ വീട്ടിൽ തെക്കേതിൽ വിമല, കൊട്ടാരത്തിൽ രാജൻ എന്നിവർക്കും പരിക്കേറ്റു. സുകന്യയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ പത്തനംത്തിട്ട ആശുപത്രിയിലും എത്തിച്ച് ചികിത്സ നൽകി. നായയെ പിന്നീട് നാട്ടുകാർ തല്ലിക്കൊന്നു

Stray dog ​​that bit four people including a three year old girl in Pathanamthitta confirmed to have rabies

Next TV

Related Stories
മലപ്പുറം പൂക്കോട്ടൂരിൽ തോട്ടിൽ വീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

May 12, 2026 06:30 PM

മലപ്പുറം പൂക്കോട്ടൂരിൽ തോട്ടിൽ വീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

മലപ്പുറം പൂക്കോട്ടൂരിൽ തോട്ടിൽ വീണ് രണ്ട് കുട്ടികൾക്ക്...

Read More >>
'മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ആരെന്ന് അറിയില്ല, അതുകൊണ്ട് റിസള്‍ട്ട് നീട്ടി'; കോൺ​ഗ്രസിനോട് ഹരി പത്തനാപുരം

May 12, 2026 04:48 PM

'മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ആരെന്ന് അറിയില്ല, അതുകൊണ്ട് റിസള്‍ട്ട് നീട്ടി'; കോൺ​ഗ്രസിനോട് ഹരി പത്തനാപുരം

എസ്എസ്എൽസി പരീക്ഷഫലം , നീട്ടിവെച്ചതിൽ പ്രശ്‌നം , കുട്ടികൾക്ക് മാനസിക സമ്മർദം...

Read More >>
ശ്രദ്ധിക്കണേ ....! കോഴിക്കോടും കണ്ണൂരും ഉൾപ്പെടെ ഈ നാല് ജില്ലകളിൽ അടുത്ത ഏഴുദിവസം വൈദ്യുതി മുടങ്ങിയേക്കും - കെഎസ്ഇബി

May 12, 2026 04:27 PM

ശ്രദ്ധിക്കണേ ....! കോഴിക്കോടും കണ്ണൂരും ഉൾപ്പെടെ ഈ നാല് ജില്ലകളിൽ അടുത്ത ഏഴുദിവസം വൈദ്യുതി മുടങ്ങിയേക്കും - കെഎസ്ഇബി

കോഴിക്കോടും കണ്ണൂരും ഉൾപ്പെടെ ഈ നാല് ജില്ലകളിൽ അടുത്ത ഏഴുദിവസം വൈദ്യുതി മുടങ്ങിയേക്കും -...

Read More >>
തിരുവനന്തപുരത്ത് വൻ ലഹരി വേട്ട: അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് കച്ചവടം നടത്തിയ യുവാവ് പിടിയിൽ

May 12, 2026 04:20 PM

തിരുവനന്തപുരത്ത് വൻ ലഹരി വേട്ട: അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് കച്ചവടം നടത്തിയ യുവാവ് പിടിയിൽ

അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് ലഹരി കച്ചവടം നടത്തിയ യുവാവ്...

Read More >>
Top Stories

News Roundup