മലപ്പുറം പൂക്കോട്ടൂരിൽ തോട്ടിൽ വീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

മലപ്പുറം പൂക്കോട്ടൂരിൽ തോട്ടിൽ വീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം
May 12, 2026 06:30 PM | By VIPIN P V

മലപ്പുറം : ( www.truevisionnews.com ) മലപ്പുറത്ത് മഞ്ചേരി പൂക്കോട്ടൂർ പിലാക്കലിൽ രണ്ടു കുട്ടികൾ മുങ്ങിമരിച്ചു. മേൽമുറി ചേർതൊടി അഫ്സലിന്റെയും ഫെബിന റിൻസിയും മകൻ ആദിൽ ഫിറാസ് (7), കിഴിശേരി ആലിൻചുവട് അത്തിക്കോട് അബ്ദുൽ ജലീലിന്റെയും തസ്നിമയുടെയും മകൻ മുഹമ്മദ് ഫഹ്‌ലാൻ (4) എന്നിവരാണു മരിച്ചത്. സഹോദരിമാരുടെ മക്കളാണ് ഇവർ. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

പൂക്കോട്ടൂർ മാണിക്കംപാറ പരപ്പതോട്ടിൽ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ഫെബിനയുടെയും തസ്നിമയുടെയും പിതാവ് മാണിക്കംപാറ ഷിഹാബുദ്ദീന്റെ വീട്ടിലായിരുന്നു കുട്ടികൾ. കിഴിശ്ശേരിയിൽ വീടുപണി നടക്കുന്നതിനാലാണ് കുട്ടികൾ ഇവിടെയെത്തിയത്. വീടിന് ഏതാനും മീറ്റർ അകലെയുള്ള തോട്ടിലേക്ക് കളിക്കാൻ പോയതാണ് ഇരുവരും.

മഴ പെയ്തതിനാൽ കഴിഞ്ഞ ദിവസം തോട്ടിൽ വെള്ളം നിറഞ്ഞിരുന്നു. കുട്ടികളെ കാണാത്തതിനെ തുടർന്നു നടത്തിയ തിരച്ചിലിലാണ് വെള്ളത്തിൽ വീണ നിലയിൽ കണ്ടെത്തിയത്. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആദിൽ ഫിറാസ് പൂക്കോട്ടൂർ പികെഎംഐസി സ്കൂളിൽ ഒന്നാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരി ഫാത്തിമ ആയിഷ.

Two children die tragically after falling into a stream in Pookkottur Malappuram

Next TV

Related Stories
പത്തനംതിട്ടയിൽ മൂന്നു വയസുകാരിയെ ഉൾപ്പെടെ നാലുപേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

May 12, 2026 05:19 PM

പത്തനംതിട്ടയിൽ മൂന്നു വയസുകാരിയെ ഉൾപ്പെടെ നാലുപേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

പത്തനംതിട്ടയിൽ മൂന്നു വയസുകാരിയെ ഉൾപ്പെടെ നാലുപേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ...

Read More >>
'മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ആരെന്ന് അറിയില്ല, അതുകൊണ്ട് റിസള്‍ട്ട് നീട്ടി'; കോൺ​ഗ്രസിനോട് ഹരി പത്തനാപുരം

May 12, 2026 04:48 PM

'മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ആരെന്ന് അറിയില്ല, അതുകൊണ്ട് റിസള്‍ട്ട് നീട്ടി'; കോൺ​ഗ്രസിനോട് ഹരി പത്തനാപുരം

എസ്എസ്എൽസി പരീക്ഷഫലം , നീട്ടിവെച്ചതിൽ പ്രശ്‌നം , കുട്ടികൾക്ക് മാനസിക സമ്മർദം...

Read More >>
ശ്രദ്ധിക്കണേ ....! കോഴിക്കോടും കണ്ണൂരും ഉൾപ്പെടെ ഈ നാല് ജില്ലകളിൽ അടുത്ത ഏഴുദിവസം വൈദ്യുതി മുടങ്ങിയേക്കും - കെഎസ്ഇബി

May 12, 2026 04:27 PM

ശ്രദ്ധിക്കണേ ....! കോഴിക്കോടും കണ്ണൂരും ഉൾപ്പെടെ ഈ നാല് ജില്ലകളിൽ അടുത്ത ഏഴുദിവസം വൈദ്യുതി മുടങ്ങിയേക്കും - കെഎസ്ഇബി

കോഴിക്കോടും കണ്ണൂരും ഉൾപ്പെടെ ഈ നാല് ജില്ലകളിൽ അടുത്ത ഏഴുദിവസം വൈദ്യുതി മുടങ്ങിയേക്കും -...

Read More >>
Top Stories

News Roundup