---
title: "അഭിലാഷ് പിള്ള വാഹനാപകടത്തിൽ മരിച്ചു, വ്യാജപ്രചാരണത്തിന്റെ പിന്നിലുള്ളവരെ തനിക്കറിയാമെന്ന് തിരക്കഥാകൃത്ത്"
english_title: "Abhilash Pillai dies in a car accident, fake news"
publisher: "moviemax.in"
canonical_url: "https://moviemax.in/news/358996/abhilash-pillai-dies-in-a-car-accident-fake-news"
published_at: "2026-05-12T19:39:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0334973061d_abhilash.jpg"
keywords: []
---

# അഭിലാഷ് പിള്ള വാഹനാപകടത്തിൽ മരിച്ചു, വ്യാജപ്രചാരണത്തിന്റെ പിന്നിലുള്ളവരെ തനിക്കറിയാമെന്ന് തിരക്കഥാകൃത്ത്

> **Lead Summary:** താൻ വാഹനാപകടത്തിൽ മരിച്ചെന്ന് വ്യാജപ്രചാരണം നടക്കുന്നതായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ഇൻസ്റ്റഗ്രാം സേർച്ച് റിസൾട്ടിന്റെ സ്‌ക്രീൻഷോട്ട് ഉൾപ്പെടെ പങ്കുവെച്ചാണ് വെളിപ്പെടുത്തൽ.

## Article Content

താൻ വാഹനാപകടത്തിൽ മരിച്ചെന്ന് വ്യാജപ്രചാരണം നടക്കുന്നതായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ഇൻസ്റ്റഗ്രാം സേർച്ച് റിസൾട്ടിന്റെ സ്‌ക്രീൻഷോട്ട് ഉൾപ്പെടെ പങ്കുവെച്ചാണ് വെളിപ്പെടുത്തൽ.

വ്യാജപ്രചാരണത്തിന് പിന്നിലുള്ളവരെ തനിക്ക് അറിയാമെന്നും ഈശ്വരാനുഗ്രഹംകൊണ്ട് തനിക്കിപ്പോൾ ഒരു പ്രശ്‌നവുമില്ലെന്നും അഭിലാഷ് പിള്ള പ്രതികരിച്ചു.

***'ഇന്ന് രാവിലെ മുതൽ പല സുഹൃത്തുക്കളും മീഡിയ പ്രവർത്തകരും വിളിച്ച് ഞാൻ ഓക്കേ ആണോ, എവിടെയുണ്ട് എന്നൊക്കെ തിരക്കിയപ്പോൾ ഇതാണ് കാരണം എന്നറിഞ്ഞില്ല. ഇന്നലെ ഞാൻ വാഹനാപകടത്തിൽ മരിച്ചു എന്ന് പലർക്കും വാർത്ത കിട്ടി. ***

***മൂന്നു ദിവസമായി കടുത്ത പനിയും തലകറക്കവും കാരണം ഫോൺ ഉപയോഗം കുറവായതുകൊണ്ട് ഞാൻ ഈ വാർത്ത അറിഞ്ഞില്ല. ഇന്നുകൂടി എറണാകുളം വെൽകെയർ ഹോസ്പിറ്റലിൽ ഡോക്ടറെ കാണാൻ പോയപ്പോഴും എനിക്ക് ജീവനുണ്ടായിരുന്നു. ***

***ഈ വാർത്തയൊക്കെ വീട്ടിൽ ഇരിക്കുന്ന എന്റെ ബൈപാസ് സർജറി കഴിഞ്ഞിരിക്കുന്ന അച്ഛൻ കണ്ടാലുള്ള അവസ്ഥ. ഈ വാർത്തയുടെയൊക്കെ അണിയറ പ്രവർത്തകരെ അറിയാം. ***

***പക്ഷേ, പ്രതികരിക്കാൻ സമയമില്ല. എന്നെ സ്‌നേഹിക്കുന്ന, എന്നെ അറിയുന്ന ആളുകൾക്ക് വേണ്ടിയാണ് ഈ പോസ്റ്റിടുന്നത്. ഈശ്വരാനുഗ്രഹംകൊണ്ട് എനിക്ക് ഒരു കുഴപ്പവുമില്ല. എന്നെ വിളിച്ചു കാര്യങ്ങൾ തിരക്കിയ എല്ലാവരോടും നന്ദി.' ***അഭിലാഷ് സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു.

നേരത്തേ, അഭിലാഷിനെതിരേ ഗുരുതര ആരോപണങ്ങളുമായി സുമതി വളവ് നിർമാതാവ് മുരളി കുന്നുംപുറത്ത് രംഗത്തെത്തിയിരുന്നു. അഭിലാഷും സംവിധായകൻ വിഷ്ണു ശശി ശങ്കറും ചേർന്ന് തന്നെ ചതിച്ചുവെന്നും ജീവിതം തകർത്തുവെന്നും നിർമാതാവ് ആരോപിച്ചു.

മുരളിക്ക് പിന്തുണയുമായി മാളികപ്പുറം നിർമാതാവ് മുരളി കുന്നുംപുറത്തും രംഗത്തെത്തിയിരുന്നു. എന്നാൽ, തങ്ങൾക്കെതിരായ ആരോപണങ്ങൾക്കുപിന്നിൽ നടൻ ഉണ്ണി മുകുന്ദനാണെന്നായിരുന്നു അഭിലാഷിന്റെ മറുപടി.

### Related Links & Sources
- [Original Story Source](https://moviemax.in/news/358996/abhilash-pillai-dies-in-a-car-accident-fake-news)