കൈകോർത്തുപിടിച്ച് സ്വപ്നങ്ങളിലേക്ക്; ആദ്യ കാർ സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് ആദിലയും നൂറയും

കൈകോർത്തുപിടിച്ച് സ്വപ്നങ്ങളിലേക്ക്; ആദ്യ കാർ സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് ആദിലയും നൂറയും
May 12, 2026 02:19 PM | By Anusree vc

(moviemax.in) ബിഗ് ബോസ് മലയാളം സീസൺ 7-ലൂടെ പ്രേക്ഷകശ്രദ്ധ നേടിയ മത്സരാർത്ഥികളായ ആദിലയും നൂറയും തങ്ങളുടെ ജീവിതത്തിലെ പുതിയൊരു സന്തോഷം പങ്കുവെച്ചിരിക്കുകയാണ്. തങ്ങളുടെ ആദ്യത്തെ വാഹനം സ്വന്തമാക്കിയ വിശേഷമാണ് ഈ ലെസ്ബിയൻ കപ്പിൾ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.

ബിഗ് ബോസിന് ശേഷവും സോഷ്യൽ മീഡിയയിലും പൊതുപരിപാടികളിലും സജീവമായ ഇരുവരും പുതിയ കാറിനൊപ്പമുള്ള ചിത്രങ്ങളും ഹൃദയസ്പർശിയായ കുറിപ്പും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. നിരവധി പേരാണ് ഇവർക്ക് ആശംസകളുമായി രംഗത്തെത്തുന്നത്.

''ഈ കാർ ഞങ്ങളുടെ ആദ്യത്തെ വാഹനം എന്നതിലുപരി മറ്റെന്തൊക്കെയോ ആണ്. ഞങ്ങൾ മറികടന്ന ഓരോ സംശയങ്ങളുടെയും ഉള്ളിലൊതുക്കിയ ഭയത്തിന്റെയും ഞങ്ങളെക്കൊണ്ട് ഇതൊന്നും പറ്റില്ല എന്ന് മറ്റുള്ളവർ തോന്നിപ്പിച്ച നിമിഷങ്ങളുടെയുമൊക്കെ ഓർമപ്പെടുത്തലാണിത്. ആളുകൾ പറഞ്ഞ ചില കാര്യങ്ങൾ ഇപ്പോഴും ഞങ്ങളുടെ ഓർമ്മയിലുണ്ട്: "നിങ്ങൾ രണ്ടാൾക്കും സമൂഹത്തിന് മുന്നിൽ ഇങ്ങനെ ജീവിക്കാൻ കഴിയില്ല, നിങ്ങൾക്കൊരുമിച്ച് ഒരു ജീവിതം കെട്ടിപ്പടുക്കാൻ കഴിയില്ല. പരസ്പരം കൈകോർത്തുപിടിച്ച് ഈ ലോകത്ത് അതിജീവിക്കാൻ നിങ്ങൾക്ക് കഴിയില്ല", എന്നൊക്കെ.

പക്ഷേ ഇന്ന്... ഞങ്ങൾ പരസ്പരം കൈകോർത്തുപിടിച്ച് പൊതുസമൂഹത്തിന് മുന്നിൽ നിൽക്കുക മാത്രമല്ല ചെയ്യുന്നത്. ഞങ്ങളുടെ സ്വപ്നങ്ങളെയാണ് ഞങ്ങൾ ചേർത്തുപിടിച്ചിരിക്കുന്നത്. ഞങ്ങളുടെ ആദ്യത്തെ കാർ... കഠിനാധ്വാനം കൊണ്ടും സ്നേഹം കൊണ്ടും കണ്ണീരും ക്ഷമയും പരസ്പരമുള്ള വിശ്വാസവും കൊണ്ടും ഞങ്ങൾ നേടിയെടുത്തതാണിത്. ഞങ്ങളുടെ ജീവിതത്തിൽ സ്വന്തമാക്കുന്ന ആദ്യത്തെ വലിയ കാര്യമാണിത്. സത്യം പറഞ്ഞാൽ, വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയാത്തത്ര വികാരനിർഭരമായ ഒന്നാണിത്. ഞങ്ങളുടെ യാത്രയെക്കുറിച്ച് ശരിക്കും അറിയുന്നവർക്ക് മാത്രമേ ഈ നിമിഷം ഞങ്ങൾക്ക് എത്രത്തോളം വലുതാണെന്ന് മനസിലാക്കാൻ കഴിയൂ. ഞങ്ങളെക്കുറിച്ച് തന്നെ ഞങ്ങൾക്ക് വലിയ അഭിമാനമുണ്ട്. അതൊരു കാർ വാങ്ങിയതുകൊണ്ട് മാത്രമല്ല, ഒരുമിച്ച് ഒരു ജീവിതം കെട്ടിപ്പടുക്കുന്നതിനിടയിൽ ഒരിക്കൽ പോലും ഞങ്ങൾ പരസ്പരം കൈവിട്ടില്ല എന്നതുകൊണ്ടാണ്'', എന്നാണ് ഇരുവരും കുറിച്ചത്.


<blockquote class="instagram-media" data-instgrm-captioned data-instgrm-permalink="https://www.instagram.com/p/DYM_9fQk7nV/?utm_source=ig_embed&utm_campaign=loading" data-instgrm-version="14" style=" background:#FFF; border:0; border-radius:3px; box-shadow:0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width:540px; min-width:326px; padding:0; width:99.375%; width:-webkit-calc(100% - 2px); width:calc(100% - 2px);">


Content Highlight: Holding hands and pursuing dreams; Adila and Noora share the joy of owning their first car

Next TV

Related Stories
'ഡേർട്ടി തേർട്ടി' ആഘോഷമാക്കി 'വെറും വർഷ ' മുപ്പതാം പിറന്നാളിന്റെ ചിത്രങ്ങളും ഹൃദ്യമായ കുറിപ്പും വൈറൽ

Jun 13, 2026 05:27 PM

'ഡേർട്ടി തേർട്ടി' ആഘോഷമാക്കി 'വെറും വർഷ ' മുപ്പതാം പിറന്നാളിന്റെ ചിത്രങ്ങളും ഹൃദ്യമായ കുറിപ്പും വൈറൽ

മുപ്പതാം പിറന്നാളിന്റെ ചിത്രങ്ങളും ഹൃദ്യമായ കുറിപ്പും വൈറൽ...

Read More >>
'ചില ബന്ധങ്ങളെ അളക്കുന്നത് വർഷങ്ങൾ കൊണ്ടല്ല...'; ഭർത്താവിന്റെ വേർപാടിന്റെ നോവിലും ഹൃദയസ്പർശിയായ കുറിപ്പുമായി ഇന്ദുലേഖ

Jun 11, 2026 05:48 PM

'ചില ബന്ധങ്ങളെ അളക്കുന്നത് വർഷങ്ങൾ കൊണ്ടല്ല...'; ഭർത്താവിന്റെ വേർപാടിന്റെ നോവിലും ഹൃദയസ്പർശിയായ കുറിപ്പുമായി ഇന്ദുലേഖ

'ചില ബന്ധങ്ങളെ അളക്കുന്നത് വർഷങ്ങൾ കൊണ്ടല്ല...'; ഭർത്താവിന്റെ വേർപാടിന്റെ നോവിലും ഹൃദയസ്പർശിയായ കുറിപ്പുമായി...

Read More >>
Top Stories










News Roundup