കോഴിക്കോട്: ( www.truevisionnews.com ) മുക്കം ബസ് സ്റ്റാൻഡിൽ ഹോട്ടൽ ജീവനക്കാരന് മർദ്ദനമേറ്റു. അടുത്തുള്ള ഹോട്ടലിലെ ജീവനക്കാരനാണ് മർദ്ദിച്ചത്. ഹോട്ടലിലേക്ക് ആളുകളെ വിളിച്ച് കയറ്റുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ബഹളത്തിൽ കലാശിച്ചത്.
സ്റ്റാൻഡ് വ്യൂ ഹോട്ടലിലെ ജീവനക്കാരനും കോടഞ്ചേരി മുറംപാത്തി സ്വദേശിയുമായ ഫിലിപ്പിനാണ് മർദ്ദനമേറ്റത്. മരുപ്പച്ച കൂൾബാറിലെ ജീവനക്കാരനായ മുനവ്വർ താജ് ആണ് മർദ്ദിച്ചത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
സംഭവത്തിൽ ഹോട്ടൽ ഉടമ നൽകിയ പരാതിയിൽ മുക്കം പൊലീസ് കേസെടുത്തു. മർദ്ദനത്തിൽ ഫിലിപ്പിൻ്റെ കാലിൻ്റെ എല്ലിന് ചതവ് സംഭവിക്കുകയും ശരീരമാസകലം പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
Hotel employee assaulted at Mukkam bus stand in Kozhikode Police register case

































.jpeg)