തിരുവനന്തപുരം: ( www.truevisionnews.com ) ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടതിനെത്തുടർന്ന് കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കൻ ശ്രീലങ്കൻ തീരത്തിന് സമീപം തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് കൂടുതൽ ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇത് കൂടാതെ തെക്കുകിഴക്കൻ അറബിക്കടലിനും കേരള തീരത്തോടു ചേർന്നുള്ള ലക്ഷദ്വീപിനും മുകളിലായി ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നു.
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ കേന്ദ്രം മുതൽ തെക്കൻ തമിഴ്‌നാട് വഴി തെക്കൻ ലക്ഷദ്വീപ് വരെ സമുദ്രനിരപ്പിൽ നിന്ന് 1.5 മുതൽ 4.5 കിലോമീറ്റർ വരെ ഉയരത്തിൽ ന്യൂനമർദപാത്തി നിലനിൽക്കുന്നു.തെക്കുകിഴക്കൻ അറബിക്കടലിലെ ചക്രവാതച്ചുഴി മുതൽ തീരദേശ കർണാടക വഴി മഹാരാഷ്ട്രയിലെ മറാത്ത്‌വാഡ വരെ സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ മറ്റൊരു ന്യൂനമർദപാത്തിയും നിലനിൽക്കുന്നു.
2026 മേയ് 14 മുതൽ 15 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. അടുത്ത 5 ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
അതേസമയം കോഴിക്കോട് പേരാമ്പ്രയിൽ ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം ഉണ്ടായി. ഇന്ന് വെകുന്നേരം 3 മണിയോട് കൂടിയാണ് മഴയോടൊപ്പം ശക്തമായ കാറ്റ് വീശിയത്. പേരാമ്പ്ര ബൈപ്പാസ് റോഡില്‍ മരം കടപുഴകി വീണതിനെത്തുടര്‍ന്ന് കാറുകള്‍ക്ക് കേടുപാടും സംഭവിച്ചിട്ടുണ്ട്. യാത്രക്കാര്‍ ഇല്ലാതിരുന്നതിനാന്‍ വന്‍ അപകടം ഒഴിവായി. പെട്ടെന്നുണ്ടായ കാറ്റില്‍ വന്‍ മരങ്ങളും തെങ്ങുകളും കടപുഴകി വീണത് വലിയ ഭീതി പരത്തി.
ഇവിടെ പലയിടങ്ങളിലും മരങ്ങള്‍ വീണതിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. റോഡിലേക്ക് വീണ മരങ്ങള്‍ ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകാരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. വൈദ്യുതി പോസ്റ്റുകള്‍ തകരുകയും കമ്പികള്‍ പൊട്ടിവീഴുകയും ചെയ്തതോടെ മേഖലയില്‍ വൈദ്യുതി ബന്ധം പൂര്‍ണ്ണമായും നിലച്ച അവസ്ഥയിലാണ്. ചെമ്പ്ര റോഡിലെ കെട്ടിടത്തിന്റെ മുകളിലെ ഷീറ്റുകള്‍ പാറി റോഡിന് മറുവശത്ത് പതിച്ചു.
കൂടാതെ പേരാമ്പ്ര ബസ് സ്റ്റാന്റിന് മുന്‍പിലൂടെ സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന യാത്രികന്‍ ശക്തമായ കാറ്റില്‍ പെട്ട് സ്‌കൂട്ടറോടെ റോഡില്‍ മറിഞ്ഞു വീണു. പരിക്ക് സാരമുള്ളതല്ല.
Low pressure in the Bay of Bengal Summer rains intensify in the state cyclone causes extensive damage in Perambra































.jpeg)

