പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള അധിക്ഷേപ പോസ്റ്റ് ചിത്രം വ്യാജമെന്ന് സ്ഥിരീകരിച്ച് പൊലീസ്; പ്രചരണത്തിന് പിന്നിൽ പണം തട്ടാനുള്ള ശ്രമം

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള അധിക്ഷേപ പോസ്റ്റ് ചിത്രം വ്യാജമെന്ന് സ്ഥിരീകരിച്ച് പൊലീസ്; പ്രചരണത്തിന് പിന്നിൽ പണം തട്ടാനുള്ള ശ്രമം
May 11, 2026 08:32 AM | By VIPIN P V

മലപ്പുറം: ( www.truevisionnews.com ) പാണക്കാട് സാദിഖലി തങ്ങളെ അപകീർത്തിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റിട്ട കേസിൽ സുപ്രധാന കണ്ടെത്തലുകളുമായി പൊലീസ്. ഫേസ്ബുക്കിൽ പ്രതി മുഹമ്മദ്‌ റോഷൻ പ്രചരിപ്പിച്ച തങ്ങളുടെ ചിത്രം വ്യാജമാണെന്ന് പൊലീസ് അറിയിച്ചു. മോർഫ് ചെയ്ത ചിത്രമാണ് പ്രചരിപ്പിച്ചത്. സംഭവം പണം തട്ടാൻ പ്രതി മുഹമ്മദ്‌ റോഷൻ നടത്തിയ തിരക്കഥയാണെന്നും പൊലീസ് വ്യക്തമാക്കി.

17കാരിയുടെ പരാതിയുണ്ടെന്ന പ്രതിയുടെ വാദം അടിസ്ഥാന രഹിതമാണെന്ന് പൊലീസ് കണ്ടെത്തി. വ്യാപക അന്വേഷണം നടത്തിയിട്ടും പരാതിക്കാരിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും പൊലീസ് അറിയിച്ചു. കുറ്റകൃത്യത്യത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. സാദിഖലി തങ്ങളുടെ വ്യാജ ചിത്രം പോസ്റ്റ്‌ ചെയ്ത വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിർമിച്ചത് അറസ്റ്റിലായ മുഹമ്മദ്‌ റോഷനാണ്. കാപ്പ ചുമത്തിയ മുഹമ്മദ്‌ റോഷനെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.

ജനുവരി 31ന് സാദിഖലി തങ്ങളുടെ ബന്ധുവിനെ പ്രതി വിളിച്ച് വരുത്തുകയും വ്യാജ ചിത്രങ്ങൾ കാണിച്ച് ഇത് മോശം രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ഇത് ഒഴിവാക്കാൻ 15 കോടി രൂപ നൽകണമെന്നായിരുന്നു ആവശ്യം.

ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാൽ വധിക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ, പണം നൽകാത്തതിനെ തുടർന്നാണ് പ്രതി വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങുകയും പാണക്കാട് സാദിഖലി തങ്ങളെ അധിക്ഷേപിക്കുകയും ചെയ്തത്.

Police confirm that the abusive post against Panakkad Sadikhali Thangal is fake

Next TV

Related Stories
അമ്മ മരിച്ചതറിയാതെ മാനസിക വെല്ലുവിളി നേരിടുന്ന മകന്‍ മൃതദേഹത്തിന് കാവലിരുന്നത് മൂന്ന് ദിവസം

May 11, 2026 09:22 AM

അമ്മ മരിച്ചതറിയാതെ മാനസിക വെല്ലുവിളി നേരിടുന്ന മകന്‍ മൃതദേഹത്തിന് കാവലിരുന്നത് മൂന്ന് ദിവസം

അമ്മ മരിച്ചതറിയാതെ മാനസിക വെല്ലുവിളി നേരിടുന്ന മകന്‍ മൃതദേഹത്തിന് കാവലിരുന്നത് മൂന്ന്...

Read More >>
യുവതി വാടകവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

May 11, 2026 08:39 AM

യുവതി വാടകവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

യുവതി വാടകവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ, ഭർത്താവ് പൊലീസ്...

Read More >>
Top Stories










News Roundup