ട്വിസ്റ്റ് ട്വിസ്റ്റേയ്... വാടനപ്പള്ളിയിൽ കെസി അനുകൂല ഫ്ലെക്സ് വച്ചത് സിപിഐഎം പ്രവർത്തകൻ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ട്വിസ്റ്റ് ട്വിസ്റ്റേയ്... വാടനപ്പള്ളിയിൽ കെസി അനുകൂല ഫ്ലെക്സ് വച്ചത് സിപിഐഎം പ്രവർത്തകൻ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
May 10, 2026 10:57 PM | By Athira V

തൃ​ശൂർ: ( www.truevisionnews.com ) മുഖ്യമന്ത്രി തർക്കത്തിനിടെ തൃശ്ശൂരിൽ കെ.സി. വേണുഗോപാൽ അനുകൂല ഫ്ലക്സ് വെച്ചതിൽ ട്വിസ്റ്റ്. ‘കെ.സി നയിക്കട്ടെ’ എന്ന പേരിൽ വാടാനപ്പള്ളിയിൽ ബോർഡ് സ്ഥാപിച്ചതിന്റെ സി.സി.ടി.വി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്.

സി.പി.എം പ്രവർത്തകൻ അരവശ്ശേരി മുഹമ്മദാണ് ബോർഡ് തലയിലേറ്റി സ്ഥാപിക്കുന്നതിന്റെ ദൃശ്യങ്ങളിലുള്ളത്. കഴിഞ്ഞ ദിവസം രാത്രി 11 മണിക്കാണ് വാടാനപ്പള്ളി പഞ്ചായത്ത് ഓഫിസിന് മുന്നിൽ​ ബോർഡ് പ്രത്യക്ഷപ്പെട്ടത്.

‘കെ.സി നയിക്കട്ടെ’ എന്നായിരുന്നു വേണുഗോപാലിന്റെ ഫോട്ടോ വെച്ചുകൊണ്ടുള്ള ബോർഡിലുള്ളത്. ‘സേവ് കോൺഗ്രസ്’ എന്നും താഴെ എഴുതിയിട്ടുണ്ടായിരുന്നു.

പ്രവർത്തകർക്കിടയിൽ ഭിന്നത വളർത്താനുള്ള ആസൂത്രിത നീക്കമാണ് ബോർഡ് സ്ഥാപിച്ചതിന് പിന്നിലെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ഇന്ന് വൈകിട്ട് പ്രകടനം നടത്തി.

K.C. Venugopal's pro-K.C. flux, posted by a CPM worker

Next TV

Related Stories
അമൃതമല്ല ഇത് വിഷമാണ്...! കണ്ണൂരിലെ അങ്കണവാടിയിൽ വിതരണം ചെയ്ത അമൃതം പൊടിയിൽ ചത്ത പല്ലി

May 10, 2026 09:22 PM

അമൃതമല്ല ഇത് വിഷമാണ്...! കണ്ണൂരിലെ അങ്കണവാടിയിൽ വിതരണം ചെയ്ത അമൃതം പൊടിയിൽ ചത്ത പല്ലി

കണ്ണൂരിലെ അങ്കണവാടിയിൽ വിതരണം ചെയ്ത അമൃതം പൊടിയിൽ ചത്ത...

Read More >>
Top Stories










News Roundup