വാഴൂരിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി; ഒന്നര വയസ്സുകാരിയടക്കം ഏഴ് പേർക്ക് പരിക്ക്

വാഴൂരിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി; ഒന്നര വയസ്സുകാരിയടക്കം ഏഴ് പേർക്ക് പരിക്ക്
May 10, 2026 09:22 AM | By Anusree vc

വാഴൂര്‍: ( www.truevisionnews.com ) വാഴൂർ പതിനേഴാംമൈലിൽ കാർ കടയിലേക്ക് ഇടിച്ചുകയറി കാർ യാത്രികരടക്കം ഏഴ് പേർക്ക് പരിക്ക്. നിയന്ത്രണം വിട്ട കാർ കടയ്ക്ക് മുമ്പിലുണ്ടായിരുന്നവരിലേക്ക് പാഞ്ഞുകയറുകയായിരുന്നു.

കടയ്ക്ക് മുമ്പിലുണ്ടായിരുന്ന രതീഷ് ചന്ദ്രൻ (43), ബന്ധു രഞ്ജിത്ത് (42), ഹോട്ടലുടമ അഖിൽ മുരളിയുടെ മകൾ നൈനിക (ഒന്നര വയസ്‌), ഷാവോ (അഞ്ച്) എന്നിവർക്കും, കാർ യാത്രികരായ ഫാ. സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ, സെബി മാത്യു (45), ചാൾസ് ജോസഫ് (61) എന്നിവർക്കുമാണ് പരിക്കേറ്റത്.

സാരമായി പരിക്കേറ്റ രതീഷിനെയും രഞ്ജിത്തിനെയും കോട്ടയത്തെ സ്വകാര്യാശുപത്രിയിലും മറ്റുള്ളവരെ സമീപത്തെ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ശനി പകൽ ഒന്നരയോടെയായിരുന്നു അപകടം. രതീഷ് പുതുതായി ആരംഭിച്ച സ്ഥാപനത്തിന്റെ ഉദ്ഘാടന ദിവസമായിരുന്നു. ഇവിടെ സന്ദര്‍ശിക്കാന്‍ എത്തിയവരും രതീഷും സംസാരിച്ച് നില്‍ക്കുമ്പോഴായിരുന്നു അപകടം.

കൊടുങ്ങൂർ ഭാഗത്ത്‌ നിന്ന്‌ കാഞ്ഞിരപ്പള്ളിയിലേക്ക് പോയ കാർ ദിശതെറ്റി കടയിലേക്ക് ഇടിക്കുകയായിരുന്നു. തുടർന്ന്‌ സമീപത്തെ ഹോട്ടലിന്റെ മുന്‍ ഭാഗത്ത് ഇടിച്ചാണ് കാർ നിന്നത്. ഹോട്ടലിലിന്‌ സാരമായ കേടുപാടുകളുണ്ടായി. മുമ്പിലായി പാർക്ക്‌ ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളും കാര്‍ ഇടിച്ച്‌ തകർത്തു.

Car loses control and crashes into shop in Vazhoor; seven people including a one and a half year old girl injured

Next TV

Related Stories
ആരാകും മുഖ്യമന്ത്രി? സോണിയയുടെ അഭിപ്രായത്തിന് ശേഷം തീരുമാനമെടുക്കാൻ ഹൈക്കാമാന്‍ഡ്

May 10, 2026 08:33 AM

ആരാകും മുഖ്യമന്ത്രി? സോണിയയുടെ അഭിപ്രായത്തിന് ശേഷം തീരുമാനമെടുക്കാൻ ഹൈക്കാമാന്‍ഡ്

കേരളത്തിലെ മുഖ്യമന്ത്രി, സോണിയഗാന്ധിയുടെ അഭിപ്രായം , ഹൈക്കമാൻഡിന്റെ...

Read More >>
 'കടൽ കടന്ന് വന്നവനെ കൈത്തോട് കാണിച്ച് പേടിപ്പിക്കരുത്, അൽപ്പൻ ആരെന്ന് ജനങ്ങൾക്ക് അറിയാം'; രാജ്മോഹൻ ഉണ്ണിത്താനെ ഭീഷണിപ്പെടുത്തി യൂത്ത് കോൺഗ്രസ് നേതാവ്

May 10, 2026 08:16 AM

'കടൽ കടന്ന് വന്നവനെ കൈത്തോട് കാണിച്ച് പേടിപ്പിക്കരുത്, അൽപ്പൻ ആരെന്ന് ജനങ്ങൾക്ക് അറിയാം'; രാജ്മോഹൻ ഉണ്ണിത്താനെ ഭീഷണിപ്പെടുത്തി യൂത്ത് കോൺഗ്രസ് നേതാവ്

മാത്യു കുഴൽനാടനെ വിമര്‍ശിച്ചു , രാജ്മോഹൻ ഉണ്ണിത്താൻ എംപിയെ ഭീഷണിപ്പെടുത്തി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന...

Read More >>
പോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം

May 10, 2026 07:26 AM

പോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം

കൊച്ചിയിൽ പോത്തിന്റെ ആക്രമണത്തിൽ വയോധികന്...

Read More >>
Top Stories

News Roundup