എന്തൊക്കെയാ ഇവിടെ നടക്കുന്നേ...! ചങ്ങനാശ്ശേരിയിൽ 60 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി വയനാട് സ്വദേശിയും സംഘവും പിടിയിൽ

എന്തൊക്കെയാ ഇവിടെ നടക്കുന്നേ...! ചങ്ങനാശ്ശേരിയിൽ 60 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി വയനാട് സ്വദേശിയും സംഘവും പിടിയിൽ
May 10, 2026 06:28 AM | By Athira V

കോട്ടയം: ( www.truevisionnews.com) ചങ്ങനാശ്ശേരിയിൽ വൻ ലഹരിവേട്ട. നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി അഞ്ചംഗ സംഘം പിടിയിൽ.

ചങ്ങനാശേരി റെയിൽവേ–അരമനപ്പടി റോഡിന് സമീപം പ്രവർത്തിക്കുന്ന എൻഎലസ്കെ ട്രേഡിങ് ആൻഡ് മാർക്കറ്റിങ് സ്ഥാപനത്തിലും ഇതിന് മുൻവശത്തായി നിർത്തിയിട്ടിരിക്കുന്ന വാഹനത്തിലുമായി സൂക്ഷിച്ചിരുന്ന 45000 പാക്കറ്റ് ഹാൻസ് ആണ് ചങ്ങനാശേരി പോലീസ് പിടിച്ചെടുത്തത്.

ചങ്ങനാശേരി സ്വദേശി സ്വദേശി ഗോഡൗൺ ഉടമ മുഹമ്മദ് സമീർ ഖാൻ, ശരൺ , ഹരീഷ് , മാനന്തവാടി സ്വദേശി രാജേഷ് എന്നിവരെ അറസ്‌റ്റ് ചെയ്തു. ജില്ലാ ഡാൻസാഫ് ടീമും ചങ്ങനാശ്ശേരി പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

സ്ഥാപനത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ നിന്ന് ചാക്കുകൾ കടയിലേക്ക് ഇറക്കുന്നതായി കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് 60 പ്ലാസ്റ്റിക് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ഹാൻസ് പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ വിൽപ്പന നടത്തി അമിതലാഭം നേടാനാണ് ഇവ സൂക്ഷിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.

എസ്.ഐമാരായ എസ്.എൻ. സുകേഷ്, ആർ. രാജേഷ്, ബി. സജീവ്കുമാർ, എസ്.സി.പി.ഒ തോമസ് സ്റ്റാൻലി, വി.എ. വിനോദ്, സി.പി.ഒമാരായ പ്രതീഷ്, നിയാസ്, എസ്. അരുൺ, ബിപിൻ ജോസഫ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Massive drug bust, banned tobacco, five-member gang arrested in Changanassery

Next TV

Related Stories
ആരാകും മുഖ്യമന്ത്രി? സോണിയയുടെ അഭിപ്രായത്തിന് ശേഷം തീരുമാനമെടുക്കാൻ ഹൈക്കാമാന്‍ഡ്

May 10, 2026 08:33 AM

ആരാകും മുഖ്യമന്ത്രി? സോണിയയുടെ അഭിപ്രായത്തിന് ശേഷം തീരുമാനമെടുക്കാൻ ഹൈക്കാമാന്‍ഡ്

കേരളത്തിലെ മുഖ്യമന്ത്രി, സോണിയഗാന്ധിയുടെ അഭിപ്രായം , ഹൈക്കമാൻഡിന്റെ...

Read More >>
 'കടൽ കടന്ന് വന്നവനെ കൈത്തോട് കാണിച്ച് പേടിപ്പിക്കരുത്, അൽപ്പൻ ആരെന്ന് ജനങ്ങൾക്ക് അറിയാം'; രാജ്മോഹൻ ഉണ്ണിത്താനെ ഭീഷണിപ്പെടുത്തി യൂത്ത് കോൺഗ്രസ് നേതാവ്

May 10, 2026 08:16 AM

'കടൽ കടന്ന് വന്നവനെ കൈത്തോട് കാണിച്ച് പേടിപ്പിക്കരുത്, അൽപ്പൻ ആരെന്ന് ജനങ്ങൾക്ക് അറിയാം'; രാജ്മോഹൻ ഉണ്ണിത്താനെ ഭീഷണിപ്പെടുത്തി യൂത്ത് കോൺഗ്രസ് നേതാവ്

മാത്യു കുഴൽനാടനെ വിമര്‍ശിച്ചു , രാജ്മോഹൻ ഉണ്ണിത്താൻ എംപിയെ ഭീഷണിപ്പെടുത്തി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന...

Read More >>
പോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം

May 10, 2026 07:26 AM

പോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം

കൊച്ചിയിൽ പോത്തിന്റെ ആക്രമണത്തിൽ വയോധികന്...

Read More >>
ആശാനും ശിഷ്യനും കൊള്ളാല്ലോ....? ആലുവ ഇരട്ട കൊലപാതകശ്രമ കേസ്; കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും പിടിയിൽ

May 10, 2026 06:19 AM

ആശാനും ശിഷ്യനും കൊള്ളാല്ലോ....? ആലുവ ഇരട്ട കൊലപാതകശ്രമ കേസ്; കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും പിടിയിൽ

ആലുവയിലെ ഇരട്ട കൊലപാതകശ്രമ കേസ്, കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും...

Read More >>
കുടയെടുക്കാൻ മറക്കണ്ട! കേരളം നനഞ്ഞു കുതിരും, ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

May 10, 2026 06:02 AM

കുടയെടുക്കാൻ മറക്കണ്ട! കേരളം നനഞ്ഞു കുതിരും, ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

സംസ്ഥാനത്ത് മഴ തുടരും, അറബിക്കടലില്‍ ചക്രവാതച്ചുഴി, യെല്ലോ അലേര്‍ട്ട്...

Read More >>
Top Stories