---
title: "നടി ഗർഭിണിയായത് ആ നടനിൽ നിന്നും, അറിഞ്ഞതോടെ അബോർട്ട് ചെയ്യാൻ പറഞ്ഞു; തുറന്ന് പറഞ്ഞ്  പല്ലിശ്ശേരി "
english_title: "actress got pregnant from the actor, Pallissery openly reveals"
publisher: "moviemax.in"
canonical_url: "https://moviemax.in/news/358473/actress-got-pregnant-from-the-actor-pallissery-openly-reveals"
published_at: "2026-05-10T07:42:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ffe9c0562fc_pallissry.jpg"
keywords: []
---

# നടി ഗർഭിണിയായത് ആ നടനിൽ നിന്നും, അറിഞ്ഞതോടെ അബോർട്ട് ചെയ്യാൻ പറഞ്ഞു; തുറന്ന് പറഞ്ഞ്  പല്ലിശ്ശേരി 

> **Lead Summary:** ** മല**യാള സിനിമാ രം​ഗത്ത് പുറത്ത് വരാത്ത പല കഥകളുമുണ്ടെന്ന് പല്ലിശ്ശേരി. ചില നടിമാർക്ക് സിനിമാ രം​ഗത്ത് വെച്ച് മോശം അനുഭവങ്ങൾ ഉണ്ടെന്ന് പല്ലിശ്ശേരി പറയുന്നു. മലയാള സിനിമയിൽ നായിക നടിയായി ദേശീയ അവാർഡ് കിട്ടിയ നടി.

## Article Content

** മല**യാള സിനിമാ രം​ഗത്ത് പുറത്ത് വരാത്ത പല കഥകളുമുണ്ടെന്ന് പല്ലിശ്ശേരി. ചില നടിമാർക്ക് സിനിമാ രം​ഗത്ത് വെച്ച് മോശം അനുഭവങ്ങൾ ഉണ്ടെന്ന് പല്ലിശ്ശേരി പറയുന്നു. മലയാള സിനിമയിൽ നായിക നടിയായി ദേശീയ അവാർഡ് കിട്ടിയ നടി.

ഒരു നടനെ പ്രണയിച്ചു. ആത്മാർത്ഥമായ പ്രണയമായിരുന്നു. ആ നടന്റെ സ്വഭാവം ഇഷ്ടപ്പെട്ടു. ആ നടന്റെ ഭാര്യയായി ജീവിതകാലം മുഴുവൻ കഴിയണമെന്ന ആ​ഗ്രഹം അവർക്കുണ്ടായിരുന്നു. കല്യാണം കഴിക്കാമെന്ന ഓഫർ അയാൾ കൊടുത്തു.

നടിയുടെ ചേച്ചി ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ചേച്ചി നല്ല വിദ്യാസമ്പന്നയാണ്. ​ഈ നടി ​ഗർഭിണിയായി. ​ഗർഭിണിയായപ്പോഴാണ് ഈ നടൻ തന്നെ വിവാഹം ചെയ്യില്ലെന്ന് അവർക്ക് മനസിലായത്.അവർ വയലന്റായി,. ഭ്രാന്തിന്റെ അവസ്ഥയിലെത്തി.

സിനിമകളിൽ അഭിനയിക്കാൻ സമയത്തിന് വരാതായി. അവർക്ക് ആരോടും പ്രതിബന്ധത ഇല്ലാതായി. ഒരിക്കൽ അവസാന ശ്രമമെന്ന നിലയിൽ ഹെെദരാബാദിൽ ഷൂട്ട് നടക്കുന്ന നടന്റെയടുത്ത് പോയി കാര്യങ്ങൾ പറഞ്ഞു.

ഞാനൊരിക്കലും നിങ്ങളെ വിവാ​ഹം കഴിക്കാമെന്ന് പറഞ്ഞിട്ടില്ല. സ്ത്രീയും പുരുഷനും ബന്ധപ്പെട്ടു, രണ്ട് പേർക്കും അതിൽ സന്തോഷമുണ്ടായി. അതിന്റെ പേരിൽ കല്യാണം കഴിക്കാനാകില്ലെന്ന് നടൻ പറഞ്ഞു. അതിന്റെ പേരിൽ ആ നടി ​ഹോട്ടലിന്റെ മൂന്നാമത്തെ നിലയിൽ നിന്ന് ചാടൻ ശ്രമിച്ചു.

ഈ നടികളെയാെക്കെ പരിചയപ്പെടുമ്പോൾ ഇവരൊക്കെ നിഷ്കളങ്കരാണ്. സിനിമാ രം​ഗത്ത് ഇത്തരം സംഭവങ്ങൾ നടന്നിട്ടുണ്ട്. പഴയ നടിമാരെ പോലെ ഇപ്പോഴത്തെ നടിമാരെ പറ്റിക്കാനാകില്ല. അവർക്ക് ഇഷ്‌ടമുണ്ടെങ്കിൽ മാത്രമേ സ്നേഹം പകർന്ന് കൊടുക്കൂ.

മിടുക്കികളാണ് ഇപ്പോഴത്തെ നടിമാരെന്നും പല്ലിശ്ശേരി പറയുന്നു. മുൻകാലങ്ങളിൽ നടന്നെന്ന് പറയപ്പെടുന്ന മറ്റൊരു സംഭവവും പല്ലിശ്ശേരി പങ്കുവെച്ചു. ഒരു നടിക്ക് നടനോട് ആരാധന മൂത്തു. ഈ നടന്റെ കുഞ്ഞിനെ പ്രസവിക്കണം എന്ന് അവർ ആ​ഗ്രഹിച്ചു.

ആ നടി അവിവാഹിതയാണ്. ആ നടനിൽ നിന്നും അവർ ​ഗർഭം ധരിച്ചു. ​ഗർഭിണിയാണെന്ന് അറിഞ്ഞ നടൻ അബോർട്ട് ചെയ്യാൻ പറഞ്ഞെങ്കിലും അവർ സമ്മതിച്ചില്ല. ഒടുവിൽ സ്വന്തം വീട്ടുകാരുടെ അടക്കം നിർബന്ധത്തിന് വഴങ്ങിയാണ് ആ നടി അബോർട്ട് ചെയ്തത്. പിന്നെ അവർ വിവാഹം ചെയ്ത് വിദേശത്തേക്ക് പോയെന്നും പല്ലിശ്ശേരി പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/358473/actress-got-pregnant-from-the-actor-pallissery-openly-reveals)