ആശാനും ശിഷ്യനും കൊള്ളാല്ലോ....? ആലുവ ഇരട്ട കൊലപാതകശ്രമ കേസ്; കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും പിടിയിൽ

ആശാനും ശിഷ്യനും കൊള്ളാല്ലോ....? ആലുവ ഇരട്ട കൊലപാതകശ്രമ കേസ്; കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും പിടിയിൽ
May 10, 2026 06:19 AM | By Athira V

ആലുവ: ( www.truevisionnews.com ) ആലുവയിലെ ഇരട്ട കൊലപാതകശ്രമ കേസ് കുപ്രസിദ്ധ മോഷ്ടാവ് ശ്യാമൾ റോയിയും കൂട്ടാളി സാബിർ ഹുസൈനും പൊലീസ് പിടിയിൽ.

മെയ് അഞ്ചിന് ആലുവയിലെ നവരത്ന ബാറിന് സമീപം രണ്ടു പേരെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും പശ്ചിമബംഗാൾ സ്വദേശികളാണ്.

ഇടുക്കി സ്വദേശി അബ്ബാസ്, തമിഴ്നാട് സ്വദേശി ശക്തിവേൽ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. പ്രതികൾ മറ്റൊരാളുമായി തർക്കത്തിൽ ഏർപ്പെട്ടത് ചോദ്യം ചെയ്തതിനാണ് ഇവരെ കത്തി കൊണ്ട് മാരകമായി കുത്തി പരിക്കേൽപ്പിച്ചത്.

സാബിർ ഹുസൈനെ ആലുവയിൽ നിന്നുമാണ് പിടികൂടിയത്. മുഖ്യപ്രതി ശ്യാമൾ റോയിയെ പിന്നീട് പെരുമ്പാവൂർ ഭാഗത്തുനിന്നും പിടികൂടി.

2014 മുതൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 20 ഓളം മോഷണക്കേസുകളിൽ പ്രതിയാണ് ശ്യാമള്‍ റോയ്. നിരവധി തവണ ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ള ഇയാൾ ഒരിടത്തും സ്ഥിരമായി തങ്ങാറില്ല.

വീടുകൾ കുത്തിത്തുറന്ന് മോഷ്ടിക്കുന്നതിനായി സൂക്ഷിച്ചിരുന്ന ആയുധങ്ങളും കൈയുറയും ഇയാളുടെ പക്കൽ നിന്നും പോലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Aluva double murder attempt case, notorious thief and accomplice arrested

Next TV

Related Stories
ആരാകും മുഖ്യമന്ത്രി? സോണിയയുടെ അഭിപ്രായത്തിന് ശേഷം തീരുമാനമെടുക്കാൻ ഹൈക്കാമാന്‍ഡ്

May 10, 2026 08:33 AM

ആരാകും മുഖ്യമന്ത്രി? സോണിയയുടെ അഭിപ്രായത്തിന് ശേഷം തീരുമാനമെടുക്കാൻ ഹൈക്കാമാന്‍ഡ്

കേരളത്തിലെ മുഖ്യമന്ത്രി, സോണിയഗാന്ധിയുടെ അഭിപ്രായം , ഹൈക്കമാൻഡിന്റെ...

Read More >>
 'കടൽ കടന്ന് വന്നവനെ കൈത്തോട് കാണിച്ച് പേടിപ്പിക്കരുത്, അൽപ്പൻ ആരെന്ന് ജനങ്ങൾക്ക് അറിയാം'; രാജ്മോഹൻ ഉണ്ണിത്താനെ ഭീഷണിപ്പെടുത്തി യൂത്ത് കോൺഗ്രസ് നേതാവ്

May 10, 2026 08:16 AM

'കടൽ കടന്ന് വന്നവനെ കൈത്തോട് കാണിച്ച് പേടിപ്പിക്കരുത്, അൽപ്പൻ ആരെന്ന് ജനങ്ങൾക്ക് അറിയാം'; രാജ്മോഹൻ ഉണ്ണിത്താനെ ഭീഷണിപ്പെടുത്തി യൂത്ത് കോൺഗ്രസ് നേതാവ്

മാത്യു കുഴൽനാടനെ വിമര്‍ശിച്ചു , രാജ്മോഹൻ ഉണ്ണിത്താൻ എംപിയെ ഭീഷണിപ്പെടുത്തി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന...

Read More >>
പോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം

May 10, 2026 07:26 AM

പോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം

കൊച്ചിയിൽ പോത്തിന്റെ ആക്രമണത്തിൽ വയോധികന്...

Read More >>
കുടയെടുക്കാൻ മറക്കണ്ട! കേരളം നനഞ്ഞു കുതിരും, ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

May 10, 2026 06:02 AM

കുടയെടുക്കാൻ മറക്കണ്ട! കേരളം നനഞ്ഞു കുതിരും, ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

സംസ്ഥാനത്ത് മഴ തുടരും, അറബിക്കടലില്‍ ചക്രവാതച്ചുഴി, യെല്ലോ അലേര്‍ട്ട്...

Read More >>
Top Stories