---
title: "'തിയേറ്ററിൽ ഇറങ്ങിയിരുന്നെങ്കിൽ മിന്നൽ മുരളി മലയാളത്തിൽ ഒതുങ്ങിപ്പോയേനെ'; ഒടിടി റിലീസിനെക്കുറിച്ച് ബേസിൽ ജോസഫ്"
english_title: "'If it had been released in theaters, Minnal Murali would have been confined to Malayalam'; Basil Joseph on OTT release"
publisher: "moviemax.in"
canonical_url: "https://moviemax.in/news/358395/minnal-murali-would-have-been-confined-to-malayalam-if-it-had-been-released-in-theaters-basil-joseph-on-ott-release"
published_at: "2026-05-09T15:04:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ff00c9127c9_ERYRTYH.jpg"
keywords: []
---

# 'തിയേറ്ററിൽ ഇറങ്ങിയിരുന്നെങ്കിൽ മിന്നൽ മുരളി മലയാളത്തിൽ ഒതുങ്ങിപ്പോയേനെ'; ഒടിടി റിലീസിനെക്കുറിച്ച് ബേസിൽ ജോസഫ്

> **Lead Summary:** **[** ​ ടൊവിനോ തോമസിനെ ആഗോളതലത്തിൽ ശ്രദ്ധേയനാക്കിയ 'മിന്നൽ മുരളി' എന്ന ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തതുകൊണ്ടാണ് ഇത്ര വലിയ വിജയം കൈവരിച്ചതെന്ന് സംവിധായകൻ ബേസിൽ ജോസഫ്. ചിത്രം തിയേറ്റർ റിലീസിനായി ഒരുക്കിയതാണെങ്കിലും ഒടിടി പ്ലാറ്റ്‌ഫോം നൽകിയ റീച്ച് സിനിമയ്ക്ക് വലിയ ഗുണം ചെയ്തെന്നും അദ്ദേഹം പറഞ്ഞു. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബേസിൽ മനസ്സ് തുറന്നത്.

## Article Content

**[** ​ ടൊവിനോ തോമസിനെ ആഗോളതലത്തിൽ ശ്രദ്ധേയനാക്കിയ 'മിന്നൽ മുരളി' എന്ന ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തതുകൊണ്ടാണ് ഇത്ര വലിയ വിജയം കൈവരിച്ചതെന്ന് സംവിധായകൻ ബേസിൽ ജോസഫ്. ചിത്രം തിയേറ്റർ റിലീസിനായി ഒരുക്കിയതാണെങ്കിലും ഒടിടി പ്ലാറ്റ്‌ഫോം നൽകിയ റീച്ച് സിനിമയ്ക്ക് വലിയ ഗുണം ചെയ്തെന്നും അദ്ദേഹം പറഞ്ഞു. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബേസിൽ മനസ്സ് തുറന്നത്.

നെറ്റ്ഫ്ലിക്സ് പോലൊരു വലിയ പ്ലാറ്റ്‌ഫോം സിനിമ ഏറ്റെടുത്തതോടെ ആറോളം രാജ്യങ്ങളിൽ മിന്നൽ മുരളി ട്രെൻഡിങ്ങിൽ ഇടംപിടിച്ചു. തിയേറ്ററിലായിരുന്നെങ്കിൽ ഒരുപക്ഷേ സിനിമ കേരളത്തിൽ മാത്രം ഒതുങ്ങിപ്പോകുമായിരുന്നു.

സിനിമ തിയേറ്ററിൽ കാണാൻ സാധിക്കാത്തതിൽ പലർക്കും വിഷമമുണ്ടെന്ന് അറിയാം. എന്നാൽ സൂപ്പർഹീറോ സിനിമകൾക്കുള്ള ആഗോള സ്വീകാര്യതയും നെറ്റ്ഫ്ലിക്സിന്റെ പ്രൊമോഷനും സിനിമയെ ലോകമെങ്ങും എത്തിച്ചു.

മിന്നൽ മുരളിക്ക് ശേഷം ബേസിലും ടൊവിനോയും വീണ്ടും ഒന്നിക്കുന്ന 'അതിരടി' മെയ് 14-ന് തിയേറ്ററുകളിലെത്തും. ഈ ചിത്രത്തിൽ ബേസിൽ നായകനാകുമ്പോൾ ടൊവിനോ വില്ലൻ വേഷത്തിലാണ് എത്തുന്നത് എന്നത് ആരാധകരിൽ വലിയ ആവേശമുണ്ടാക്കുന്നുണ്ട്. മിന്നൽ മുരളിയുടെ സഹരചയിതാവ് അരുൺ അനിരുദ്ധനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/358395/minnal-murali-would-have-been-confined-to-malayalam-if-it-had-been-released-in-theaters-basil-joseph-on-ott-release)