വിജയ് ദേവരകൊണ്ടയുടെ പിറന്നാൾ ദിനത്തിൽ ആക്ഷനും പ്രണയവും ഒരുമിച്ച് ചേരുന്ന റൗഡി ജനാർദ്ദന ചിത്രത്തിന്റ സ്പെഷ്യൽ പോസ്റ്റർ റിലീസായി

വിജയ് ദേവരകൊണ്ടയുടെ പിറന്നാൾ ദിനത്തിൽ ആക്ഷനും പ്രണയവും ഒരുമിച്ച് ചേരുന്ന റൗഡി ജനാർദ്ദന ചിത്രത്തിന്റ സ്പെഷ്യൽ പോസ്റ്റർ റിലീസായി
2026-05-09T15:04:00 | By Anusree vc

(https://moviemax.in/) തെന്നിന്ത്യൻ യുവതാരമായ വിജയ് ദേവരകൊണ്ട നായകനാകുന്ന ചിത്രം “റൗഡി ജനാർദ്ദന”യുടെ പിറന്നാൾ സ്പെഷ്യൽ പോസ്റ്റർ പുറത്തിറങ്ങി. പ്രശസ്ത നിർമ്മാണ സ്ഥാപനമായ ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. യുവ സംവിധായകൻ രവി കിരൺ കോല സംവിധാനം ചെയ്യുന്ന ചിത്രം ഒരു പാൻ ഇന്ത്യൻ ഗ്രാമീണ ആക്ഷൻ ഡ്രാമയായാണ് ഒരുങ്ങുന്നത്. വിജയ് ദേവരകൊണ്ടയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് അണിയറപ്രവർത്തകർ സ്പെഷ്യൽ പോസ്റ്റർ റിലീസ്‌ ചെയ്തത്.

മഴയിൽ നനഞ്ഞ് കയ്യിൽ പിസ്റ്റൾ പിടിച്ചുള്ള വിജയ് ദേവരകൊണ്ടയുടെ മാസ് ലുക്കാണ് പോസ്റ്ററിലെ പ്രധാന ആകർഷണം. അതേസമയം നായികയായ കീർത്തി സുരേഷ് വിജയിന്റെ നെഞ്ചിൽ കാൽവെച്ച് നിൽക്കുന്ന ദൃശ്യവും ഏറെ കൗതുകമുണർത്തുന്ന തരത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇരുവരുടെയും കഥാപാത്രങ്ങൾ തമ്മിലുള്ള ശക്തമായ ബന്ധവും പ്രണയവും സംഘർഷവും ഒരുപോലെ സൂചിപ്പിക്കുന്ന തരത്തിലാണ് പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്. ആക്ഷനും റൊമാൻസും സമന്വയിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ അവതരണം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.

വിജയ് ദേവരകൊണ്ടയുടെ ആരാധകരും സിനിമാപ്രേമികളും ഒരുപോലെ വമ്പൻ പ്രതീക്ഷയോടെയാണ് “റൗഡി ജനാർദ്ദന”യെ കാത്തിരിക്കുന്നത്. ഈ വർഷം ഡിസംബറിൽ ലോകമെമ്പാടുമായി ചിത്രം തിയേറ്ററുകളിൽ എത്തും. ആനന്ദ് സി. ചന്ദ്രൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ക്രിസ്റ്റോ സേവ്യർ ആണ് ചിത്രത്തിന്റ സംഗീത സംവിധാനം നിർവഹിക്കുന്നത്. ഡിനോ ശങ്കർ ചിത്രത്തിന്റ പ്രൊഡക്ഷൻ ഡിസൈനർ ആണ്. പി ആർ ഓ : പ്രതീഷ് ശേഖർ.

Content Highlight: A special poster of the action-romance film Rowdy Janardhana, which combines action and romance, was released on Vijay Deverakonda's birthday

Next TV

Related Stories
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

Jul 7, 2026 10:18 AM

ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

ഐശ്വര്യ ലക്ഷ്മി പുതിയ തമിഴ് ചിത്രം, ഗാട്ട ഗുസ്തി 2, ഫാമിലി എന്റർടൈനർ തമിഴ് സിനിമ, വിഷ്ണു...

Read More >>
Top Stories

News Roundup