പ്രണയം സ്വർണത്തിനോട്...! സൗഹൃദം നടിച്ച് യുവതിയില്‍ നിന്നും 6,80,000 രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത യുവാവ് തലശ്ശേരിയില്‍ പിടിയിൽ

പ്രണയം സ്വർണത്തിനോട്...! സൗഹൃദം നടിച്ച് യുവതിയില്‍ നിന്നും 6,80,000 രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത യുവാവ് തലശ്ശേരിയില്‍ പിടിയിൽ
May 9, 2026 10:27 PM | By VIPIN P V

തൃശൂര്‍: ( www.truevisionnews.com ) സൗഹൃദം നടിച്ച് യുവതിയില്‍ നിന്നും 6,80,000 രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത യുവാവ് പിടിയിൽ. യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷമായിരുന്നു തട്ടിപ്പ്. സംഭവത്തിൽ ഫഹീം അഹമ്മദിനെയാണ് (23) തൃശ്ശൂര്‍ റൂറല്‍ പൊലീസ് തലശ്ശേരിയില്‍ നിന്നും അറസ്റ്റ് ചെയ്തത്.

യുവതിയുമായി സ്‌നേഹബന്ധം സ്ഥാപിച്ച പ്രതി, പിന്നീട് സ്വര്‍ണം നല്‍കി സഹായിക്കണമെന്നും അല്ലാത്തപക്ഷം ബന്ധത്തില്‍ നിന്ന് പിന്മാറുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. 2025 ഒക്ടോബറില്‍ യുവതിയുടെ പക്കല്‍ നിന്നും നാല് പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാല കൈക്കലാക്കുകയും യുവതിയുമൊത്തുള്ള ഫോട്ടോകള്‍ വീട്ടുകാര്‍ക്ക് അയച്ചുകൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു.

2026 ജനുവരിയില്‍ ഒരു പവന്‍റെ ബ്രേസ്‌ലെറ്റ്, അര പവന്‍റെ മറ്റൊരു ബ്രേസ്‌ലെറ്റ്, രണ്ടര ഗ്രാമിന്‍റെ പാദസരം എന്നിവയും പ്രതി തട്ടിയെടുത്തു. വിവിധ ഘട്ടങ്ങളിലായി 6,80,000 രൂപ വിലവരുന്ന ഏകദേശം അഞ്ചര പവനിലധികം സ്വര്‍ണാഭരണങ്ങളാണ് പ്രതി തട്ടിയെടുത്തത്. യുവതിയുടെ പരാതിയെത്തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ പൊലീസ് കേസെടുക്കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി പിടിയിലാവുകയും ചെയ്തു.

A young man was arrested for stealing gold ornaments worth Rs. 6,80,000 from a young woman on the pretext of friendship.

Next TV

Related Stories
മാട്രിമോണി സൈറ്റ് വഴി പരിചയം; വിവാഹ വാഗ്‌ദാനം നൽകി യുവതിയുടെ പണം തട്ടിയയാൾ അറസ്റ്റിൽ

May 9, 2026 10:48 PM

മാട്രിമോണി സൈറ്റ് വഴി പരിചയം; വിവാഹ വാഗ്‌ദാനം നൽകി യുവതിയുടെ പണം തട്ടിയയാൾ അറസ്റ്റിൽ

മാട്രിമോണി സൈറ്റ് വഴി പരിചയം, വിവാഹ വാഗ്‌ദാനം നൽകി യുവതിയുടെ പണം തട്ടിയയാൾ...

Read More >>
യുവതിയെ സ്പായിലെത്തിച്ച് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പീഡിപ്പിച്ച കേസ്; ഇടനിലക്കാരിയായ യുവതിയും പിടിയില്‍

May 9, 2026 10:13 PM

യുവതിയെ സ്പായിലെത്തിച്ച് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പീഡിപ്പിച്ച കേസ്; ഇടനിലക്കാരിയായ യുവതിയും പിടിയില്‍

യുവതിയെ സ്പായിലെത്തിച്ച് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പീഡിപ്പിച്ച കേസ്; ഇടനിലക്കാരിയായ യുവതിയും...

Read More >>
സ്കൂട്ടറിൽ നിന്നും തെറിച്ചു വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

May 9, 2026 09:47 PM

സ്കൂട്ടറിൽ നിന്നും തെറിച്ചു വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

സ്കൂട്ടറിൽ നിന്നും തെറിച്ചു വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ...

Read More >>
ആഭരണം വാങ്ങിയത് പേര് മാറ്റിപ്പറഞ്ഞ്; കോഴിക്കോട് ജ്വല്ലറിയില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ വാങ്ങി പണം നല്‍കാതെ കടന്നുകളഞ്ഞ കണ്ണൂര്‍ സ്വദേശി യുവാവ് പിടിയിൽ

May 9, 2026 09:00 PM

ആഭരണം വാങ്ങിയത് പേര് മാറ്റിപ്പറഞ്ഞ്; കോഴിക്കോട് ജ്വല്ലറിയില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ വാങ്ങി പണം നല്‍കാതെ കടന്നുകളഞ്ഞ കണ്ണൂര്‍ സ്വദേശി യുവാവ് പിടിയിൽ

കോഴിക്കോട് ജ്വല്ലറിയില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ വാങ്ങി പണം നല്‍കാതെ കടന്നുകളഞ്ഞ കണ്ണൂര്‍ സ്വദേശി യുവാവ് പിടിയിൽ...

Read More >>
Top Stories

News Roundup