---
title: "പുരുഷൻമാരുടെ ഇടയിൽ ​ഒന്നുകിൽ വഴങ്ങണം അല്ലെങ്കിൽ ഓടണം, നിങ്ങൾക്ക് കണ്ട് മടുത്തില്ലേ....? തുറന്ന് പറഞ്ഞ് സോന ഹെയ്ഡൻ"
english_title: "Sona Hayden opens up about her experience in film, having to give in to casting couch"
publisher: "moviemax.in"
canonical_url: "https://moviemax.in/news/358392/sona-hayden-opens-up-about-her-experience-in-film-having-to-give-in-to-casting-couch"
published_at: "2026-05-09T15:00:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69feff40998d6_sona.jpg"
keywords: []
---

# പുരുഷൻമാരുടെ ഇടയിൽ ​ഒന്നുകിൽ വഴങ്ങണം അല്ലെങ്കിൽ ഓടണം, നിങ്ങൾക്ക് കണ്ട് മടുത്തില്ലേ....? തുറന്ന് പറഞ്ഞ് സോന ഹെയ്ഡൻ

> **Lead Summary:** ** ​ഗ്ലാ**മറസ് റോളുകളിൽ തുടരെ അഭിനയിച്ച നടിയാണ് സോന ഹെയ്ഡൻ. വളരെ പെട്ടെന്ന് സോനയുടെ മാർക്കറ്റ് ഇടിഞ്ഞു. ഇത്തരം റോളുകളിലേക്ക് സോന ടെെപ്കാസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. മുമ്പ് ചെയ്ത റോളുകളെക്കുറിച്ച് പുതിയ അഭിമുഖത്തിൽ സോന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

## Article Content

** ​ഗ്ലാ**മറസ് റോളുകളിൽ തുടരെ അഭിനയിച്ച നടിയാണ് സോന ഹെയ്ഡൻ. വളരെ പെട്ടെന്ന് സോനയുടെ മാർക്കറ്റ് ഇടിഞ്ഞു. ഇത്തരം റോളുകളിലേക്ക് സോന ടെെപ്കാസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. മുമ്പ് ചെയ്ത റോളുകളെക്കുറിച്ച് പുതിയ അഭിമുഖത്തിൽ സോന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ഒരു സിനിമയിൽ ​ഗ്ലാമർ ആർട്ടിസ്റ്റായി എത്തുമ്പോൾ നായകനും നായികയ്ക്കും മുകളിൽ നമ്മളെ പരി​ഗണിക്കും. കാരണം സ്ക്രീനിൽ പെർഫെക്ട് ആയിരിക്കണം. അങ്ങനെയുള്ള അറ്റൻഷൻ എനിക്ക് ശീലമായി. ഒരു ഘട്ടം കഴിഞ്ഞപ്പോൾ ആരും ​ഗൗരവത്തിലെടുക്കാതെയായി.

വിലകുറച്ച് കാണാൻ തുടങ്ങി. പക്വത വന്നപ്പോൾ ആളുകൾ എന്നെ ​ഗൗരവത്തിലെടുക്കണമെന്ന് ഞാൻ ആ​ഗ്രഹിച്ചു. എന്നാൽ ആരും എന്നെ കാര്യമായെടുത്തില്ല. കാരണം ഞാൻ കൊടുത്ത ഇമേജ് അങ്ങനെയായിരുന്നു.

പത്ത് വർഷം അതിന് ശ്രമിച്ചിട്ടും നടന്നില്ല. ​ഗ്ലാമർ നടിയായതിനാൽ ജീവിതത്തിൽ പ്രാക്ടിക്കലായ ചില ബു​ദ്ധിമുട്ടുകൾ വന്നു. ​ഗ്ലാമർ നടിയായി അറിയപ്പെട്ട് മരിക്കാൻ ഞാനാ​ഗ്രഹിച്ചില്ല.

സമൂഹത്തിൽ ബഹുമാനം ലഭിക്കാൻ ഞാൻ മറ്റ് കാര്യങ്ങൾ ചെയ്തു. സംവിധാനം പഠിച്ചു. ​ഗ്ലാമർ റോളുകൾ എനിക്ക് മടുത്തിരുന്നു. എന്നെ കബളിപ്പിച്ചതാണെന്ന് ഞാൻ പറയില്ല. എല്ലാം അറിഞ്ഞ് കൊണ്ടാണ് ചെയ്തത്.

എന്നാൽ അതിന്റെ സീരിയസ്നെസ് അറിയില്ലായിരുന്നു. വിവാഹം ചെയ്യാനാ​ഗ്രഹിച്ചപ്പോൾ ഇത് വലിയൊരു തടസമായി. വിവാഹത്തിനടുത്തെത്തിയിരുന്നു. പക്ഷെ ഭാ​ഗ്യത്തിന് വിവാഹം ചെയ്തില്ലെന്നും സോന ​ഹെയ്ഡൻ പറയുന്നു.

സിനിമാ രം​ഗത്തെ പുരുഷൻമാരെ കെെകാര്യം ചെയ്യാൻ എനിക്കറിയില്ലായിരുന്നു. അന്നെനിക്ക് രണ്ട് പരിഹാരങ്ങളേ അറിയൂ. ഒന്നുകിൽ ഓക്കെ പറയണം. അല്ലെങ്കിൽ ഓടിപ്പോകണം. ഞാൻ ഓക്കെയല്ലാത്തതിനാൽ ഓടിപ്പോകാൻ തുടങ്ങി. നാൽപതോളം പ്രൊജക്ടുകൾ വേണ്ടെന്ന് വെച്ചു. ഇന്ന് ഒരു റൂമിൽ പത്ത് മോശം പുരുഷൻമാർക്കൊപ്പം എന്നെയിട്ടാൽ അവരെന്നെ തൊടാതെ എങ്ങനെ പുറത്ത് വരണം എന്നെനിക്ക് അറിയാമെന്നും സോന ഹെയ്ഡൻ പറയുന്നു.

​ഗ്ലാമറസ് വേഷങ്ങൾ ചെയ്തതിലെ ഖേദം പല അഭിമുഖങ്ങളിലും സോന ​ഹെയ്ഡൻ പങ്കുവെക്കാറുണ്ട്. ഇനി അത്തരം റോളുകൾ ചെയ്യാൻ സോന തയ്യാറല്ല. ഇപ്പോൾ പോലും മാസത്തിൽ രണ്ട് സിനിമയുടെ ഓഫറുകൾ വരുന്നുണ്ട്. എന്നാൽ ​ഗ്ലാമർ റോളുകളാണ്.

ഞാൻ ​ഗ്ലാമറസ് ആയി അഭിനയിച്ച് മടുത്തു. നിങ്ങൾക്ക് കണ്ട് മടുത്തില്ലേ. ഇനി അങ്ങനെ അഭിനയിക്കാൻ കഴിയില്ലെന്നാണ് തനിക്ക് പറയാനുള്ളതെന്ന് സോന ഹെയ്ഡൻ മുമ്പൊരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.​ഗ്ലാമറസ് വേഷങ്ങൾ ചെയ്ത ചില ന‌ടിമാർക്ക് പിൽക്കാലത്ത് ഇത് വേണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ട്.

മുൻനടി സന ഖാൻ ഇതിന് ഉദാഹരണമാണ്. അഭിനയ രം​ഗത്ത് തുടരാൻ താൽ‌പര്യമില്ലെന്നും ഒരിക്കലും തിരിച്ച് വരില്ലെന്നും സന ഖാൻ വ്യക്തമാക്കിയതാണ്. ഭർത്താവിനും രണ്ട് മക്കൾക്കുമൊപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് സന ഖാൻ ഇന്ന്. മാനസികമായി തകർന്ന നാളുകളിൽ സന മതവിശ്വാസത്തിലേക്ക് കൂടുതൽ അടുത്തു. ഇന്ന് മതവിശ്വാസത്തിലൂന്നിയ ജീവിതം നയിക്കുകയാണ് സന ഖാൻ.

### Related Links & Sources
- [Original Story Source](https://moviemax.in/news/358392/sona-hayden-opens-up-about-her-experience-in-film-having-to-give-in-to-casting-couch)