കോഴിക്കോട് : ( www.truevisionnews.com ) പേരാമ്പ്ര വെള്ളിയൂരിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. അപകടത്തിൽ പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്.
ടാങ്കർ ലോറി ഡ്രൈവർ നിസാർ, കുറ്റ്യാടി സ്വദേശിയായ ബസ് യാത്രക്കാരി സുമ(54) എന്നിവർക്കാണ് ഗുരുതരമായി പരുക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 2.30നായിരുന്നു അപകടം.
കോഴിക്കോട് നിന്നു പേരാമ്പ്രയിലേക്ക് വന്ന അജ്ഫാൻ ബസും പേരാമ്പ്രയിൽ നിന്നു കോഴിക്കോട്ടേക്ക് പോയ ടാങ്കർ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. വെള്ളിയൂർ കുടക്കൽ താഴെ ഇറക്കത്തിൽ ദിശ തെറ്റിച്ചു വന്ന ബസ് ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ലോറിയുടെ കാബിനും ബസിന്റെ മുൻ ഭാഗവും പൂർണമായി തകർന്നു. ബസ് ഡ്രൈവർ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. ടാങ്കർ ലോറിയിൽ കുടുങ്ങിയ ഡ്രൈവറെയും ബസ് ഡ്രൈവറുടെ പിൻസീറ്റിൽ കൂടുങ്ങിയ യാത്രക്കാരിയെയും കാബിനുകൾ വെട്ടിപ്പൊളിച്ച് പുറത്തെടുത്തു.
സാരമായി പരുക്കേറ്റ നിഷ (35) കോതോട്, ദിൽഷ (28) പെരുവണ്ണൂമുഴി, ബിന്ധ്യ (35) കുറ്റ്യാടി, ഫാത്തിമ മറഹബ (15) നടുവണ്ണൂർ, നസീറ (40), മുഹമ്മദ് അർഹം (10), മറിയം ഫിറോസ (19), എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജിലും ആദിലക്ഷ്മി (9) കോതട്, നേഹ (15) കൂത്താളി, അശ്വതി (36) കൂത്താളി, ഹരിചന്ദന (24) എരവട്ടൂർ എന്നിവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Lorry and auto collide, auto driver seriously injured

































