‘സാറിന് ഇപ്പോൾ ചെയ്യാൻ കഴിയുന്ന കാര്യം ഇതാണ്...’; കെ.സിക്ക് ഗോപികയുടെ ഉപദേശം

‘സാറിന് ഇപ്പോൾ ചെയ്യാൻ കഴിയുന്ന കാര്യം ഇതാണ്...’; കെ.സിക്ക് ഗോപികയുടെ ഉപദേശം
May 9, 2026 01:38 PM | By Anusree vc

(https://moviemax.in/) തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾ സജീവമാകുന്നതിനിടെ, വി.ഡി. സതീശന് പിന്തുണയുമായി നടി ഗോപിക രമേശ്. 'തണ്ണീർമത്തൻ ദിനങ്ങൾ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ താരം, കെ.സി. വേണുഗോപാലിനോട് ഒരടി പിന്നോട്ട് നിൽക്കാൻ അഭ്യർത്ഥിച്ചു കൊണ്ടാണ് തന്റെ നിലപാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള ചർച്ചകളിൽ കെ.സി. വേണുഗോപാലിന്റെ പേരും സജീവമായി ഉയർന്നു കേൾക്കുന്ന പശ്ചാത്തലത്തിലാണ് താരത്തിന്റെ ഈ പരസ്യ പ്രതികരണം.

ഗോപിക രമേശിന്റെ വാക്കുകൾ: ‘‘പ്രിയപ്പെട്ട കെ.സി.വേണുഗോപാൽ, സാറിന് ഇപ്പോൾ ചെയ്യാൻ കഴിയുന്ന ഒരു കാര്യം പറയട്ടെ. ദയവു ചെയ്ത് ഒരടി പിന്നോട്ടു മാറി കുറച്ച് ഓറ പോയ്ന്റ്സ് സ്വന്തമാക്കൂ.’’ വിസ്മയം എന്ന ഹാഷ്ടാഗിനൊപ്പമാണ് താരത്തിന്റെ അഭ്യർഥന.

കേരളത്തിൽ റെക്കോർഡ് സീറ്റുകൾ നേടി അധികാരം ഉറപ്പിച്ച യുഡിഎഫിൽ ആരാകണം അടുത്ത മുഖ്യമന്ത്രി എന്ന ചർച്ചയാണ് ഇപ്പോൾ സജീവമായിരിക്കുന്നത്. തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ നയിച്ച വി.ഡി സതീശൻ ആകണം അടുത്ത മുഖ്യമന്ത്രിയെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന അഭിപ്രായം. കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നീ നേതാക്കളുടെ പേരും ഹൈക്കമാൻഡിന്റെ പരിഗണനയിലുണ്ട്. എന്നാൽ, ഇവരിൽ ആരാകും കേരളത്തിന്റെ മുഖ്യമന്ത്രിയെന്നാണ് മലയാളികൾ ഒന്നടങ്കം ഉറ്റുനോക്കുന്നത്.

തണ്ണീർമത്തൻ ദിനങ്ങളിൽ സ്റ്റെഫി എന്ന കഥാപാത്രമായി പ്രേക്ഷകരുടെ കയ്യടി നേടിയ താരമാണ് ഗോപിക രമേശ്. വാങ്ക് എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തിൽ ഗോപിക എത്തിയിരുന്നു. ‘സ്വീറ്റ് ഹാർട്ട്’ എന്ന സിനിമയിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു.

സിനിമയിൽ തുടക്കം കുറിച്ചതിനു ശേഷം ഇന്‍സ്റ്റഗ്രാമിലും താരമാണ് ഗോപിക. വലിയൊരു ആരാധകക്കൂട്ടമാണ് ഗോപികയ്ക്ക് ഇന്‍സ്റ്റഗ്രാമിലുള്ളത്.



Content Highlight: ‘This is what you can do now sir...’; Gopika's advice to KC

Next TV

Related Stories
ചെക്ക് മടങ്ങി, ദിലീപിന്റെ 'നീക്കം' നിയമക്കുരുക്കിൽ; റിലീസിന് വിലക്കേർപ്പെടുത്തി ഹൈക്കോടതി

Jun 24, 2026 02:58 PM

ചെക്ക് മടങ്ങി, ദിലീപിന്റെ 'നീക്കം' നിയമക്കുരുക്കിൽ; റിലീസിന് വിലക്കേർപ്പെടുത്തി ഹൈക്കോടതി

ദിലീപ് ചിത്രം , നീക്കം, ജഗന്‍ ഷാജി കൈലാസ്, മദ്രാസ് ഹൈക്കോടതി...

Read More >>
അമ്മയിലെ പൊട്ടിത്തെറി; 'എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകും, കാത്തിരിക്കണം' -  മമ്മൂട്ടി

Jun 24, 2026 11:12 AM

അമ്മയിലെ പൊട്ടിത്തെറി; 'എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകും, കാത്തിരിക്കണം' - മമ്മൂട്ടി

താരസംഘടന, 'അമ്മ'യിലെ പ്രതിസന്ധിയിൽ മമ്മൂട്ടിയുടെ പ്രതികരണം...

Read More >>
Top Stories










News Roundup