യുവതിയെ സ്പായിലെത്തിച്ച് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പീഡിപ്പിച്ച കേസ്; ഇടനിലക്കാരിയായ യുവതിയും പിടിയില്‍

യുവതിയെ സ്പായിലെത്തിച്ച് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പീഡിപ്പിച്ച കേസ്; ഇടനിലക്കാരിയായ യുവതിയും പിടിയില്‍
May 9, 2026 10:13 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) കഴക്കൂട്ടത്ത് യുവതിയെ സ്പായിലെത്തിച്ച് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഇടനിലക്കാരിയായ യുവതിയും പിടിയില്‍. ആലപ്പുഴ മാന്നാര്‍ സ്വദേശിനി അശ്വതി(22) ആണ് പിടിയിലായത്. ജോലി വാഗ്ദാനം ചെയ്ത് പാലക്കാട് സ്വദേശിയായ യുവതിയെ അശ്വതിയാണ് കഴക്കൂട്ടത്തെ സ്പായില്‍ എത്തിച്ചത്.

ആലപ്പുഴ മാന്നാറില്‍ നിന്നാണ് കഴക്കൂട്ടം പൊലീസ് അശ്വതിയെ പിടികൂടിയത്. സ്പാ നടത്തിപ്പുകാരി ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. കേസില്‍ സിപിഐഎം മേനംകുളം കല്‍പ്പന ബ്രാഞ്ച് സെക്രട്ടറി റിബ്‌സണെ കഴിഞ്ഞ ദിവസം കോടതി റിമാന്‍ഡ് ചെയ്തിരുന്നു.

മെയ് ഒന്നിനാണ് പ്രതി യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയത്. ജോലി നല്‍കാമെന്ന് പറഞ്ഞ് അശ്വതി യുവതിയെ തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു. സ്പായില്‍ എത്തിയതിന് പിന്നാലെ ഇവര്‍ റിബ്‌സണെ വിളിച്ചുവരുത്തി. ദുരുദ്ദേശമുണ്ടെന്ന് മനസിലാക്കിയ യുവതി ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. പുറത്തേക്ക് ഇറങ്ങിയോടാൻ ശ്രമിച്ച യുവതിയെ ബലമായി മുറിയില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു റിബ്സൺ.

woman arrested in kazhakkoottam spa woman assault case linked to cpm branch secretary

Next TV

Related Stories
മാട്രിമോണി സൈറ്റ് വഴി പരിചയം; വിവാഹ വാഗ്‌ദാനം നൽകി യുവതിയുടെ പണം തട്ടിയയാൾ അറസ്റ്റിൽ

May 9, 2026 10:48 PM

മാട്രിമോണി സൈറ്റ് വഴി പരിചയം; വിവാഹ വാഗ്‌ദാനം നൽകി യുവതിയുടെ പണം തട്ടിയയാൾ അറസ്റ്റിൽ

മാട്രിമോണി സൈറ്റ് വഴി പരിചയം, വിവാഹ വാഗ്‌ദാനം നൽകി യുവതിയുടെ പണം തട്ടിയയാൾ...

Read More >>
പ്രണയം സ്വർണത്തിനോട്...! സൗഹൃദം നടിച്ച് യുവതിയില്‍ നിന്നും 6,80,000 രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത യുവാവ് തലശ്ശേരിയില്‍ പിടിയിൽ

May 9, 2026 10:27 PM

പ്രണയം സ്വർണത്തിനോട്...! സൗഹൃദം നടിച്ച് യുവതിയില്‍ നിന്നും 6,80,000 രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത യുവാവ് തലശ്ശേരിയില്‍ പിടിയിൽ

സൗഹൃദം നടിച്ച് യുവതിയില്‍ നിന്നും 6,80,000 രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത യുവാവ്...

Read More >>
സ്കൂട്ടറിൽ നിന്നും തെറിച്ചു വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

May 9, 2026 09:47 PM

സ്കൂട്ടറിൽ നിന്നും തെറിച്ചു വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

സ്കൂട്ടറിൽ നിന്നും തെറിച്ചു വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ...

Read More >>
ആഭരണം വാങ്ങിയത് പേര് മാറ്റിപ്പറഞ്ഞ്; കോഴിക്കോട് ജ്വല്ലറിയില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ വാങ്ങി പണം നല്‍കാതെ കടന്നുകളഞ്ഞ കണ്ണൂര്‍ സ്വദേശി യുവാവ് പിടിയിൽ

May 9, 2026 09:00 PM

ആഭരണം വാങ്ങിയത് പേര് മാറ്റിപ്പറഞ്ഞ്; കോഴിക്കോട് ജ്വല്ലറിയില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ വാങ്ങി പണം നല്‍കാതെ കടന്നുകളഞ്ഞ കണ്ണൂര്‍ സ്വദേശി യുവാവ് പിടിയിൽ

കോഴിക്കോട് ജ്വല്ലറിയില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ വാങ്ങി പണം നല്‍കാതെ കടന്നുകളഞ്ഞ കണ്ണൂര്‍ സ്വദേശി യുവാവ് പിടിയിൽ...

Read More >>
Top Stories

News Roundup