തുപ്പിയത് കുറച്ച് കൂടിപ്പോയില്ലേ ...? അണികൾക്കിടയിൽ കസേരപ്പോര് മൂക്കുന്നു; സതീശന്റെ ഫ്ലെക്സിൽ തുപ്പി പ്രതിഷേധം, കെ.സിയുടെ ഫ്ലെക്സിൽ സ്പ്രേ പെയിന്റടിച്ചു

തുപ്പിയത് കുറച്ച് കൂടിപ്പോയില്ലേ ...? അണികൾക്കിടയിൽ കസേരപ്പോര് മൂക്കുന്നു; സതീശന്റെ ഫ്ലെക്സിൽ തുപ്പി പ്രതിഷേധം, കെ.സിയുടെ ഫ്ലെക്സിൽ സ്പ്രേ പെയിന്റടിച്ചു
May 9, 2026 08:54 AM | By Susmitha Surendran

മലപ്പുറം: (https://truevisionnews.com/)  കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കം മുറുകുന്നതിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നേതാക്കളുടെ ഫ്ലെക്സുകൾക്ക് നേരെ വ്യാപകമായ അക്രമം. വി.ഡി. സതീശൻ - കെ.സി. വേണുഗോപാൽ അനുകൂലികൾ തമ്മിലുള്ള പോര് ഇപ്പോൾ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്കും പ്രതിഷേധങ്ങളിലേക്കും വഴിമാറിയിരിക്കുകയാണ്.

വെള്ളയമ്പലത്തെ വി ഡി സതീശന്റെ ഫ്ളക്സിൽ തുപ്പി പ്രതിഷേധം നടത്തി കോൺഗ്രസ് പ്രവർത്തകൻ. ശാസ്തമംഗലം സ്വദേശി റിയാസിന്റെയാണ് പ്രതിഷേധം. കെ സി വേണുഗോപാൽ എആർ ക്യാമ്പിൽ അടി കൊണ്ട് ചോര തുപ്പിയ കാലം മുതൽ അറിയാമെന്നു റിയാസ്. മലപ്പുറം ഡിസിസി ഓഫിസിനു മുന്നിൽ സ്ഥാപിച്ച കെസി വേണുഗോപാലിന്റെ ഫ്ലെക്സിൽ സ്പ്രേ പെയിന്റടിച്ച് പ്രതിഷേധം നടന്നു.

സെക്രട്ടറിയേറ്റിന് മുന്നിൽ വിഡി സതീശനെതിരെ ചോദ്യങ്ങൾ ഉയർത്തി ഫ്ലക്സ് പ്രത്യക്ഷപ്പെട്ടു. തിരുവനന്തപുരം വെള്ളയമ്പലത്ത് വീണ്ടും ഫ്ലക്സ് ഉയർത്തി. വിഡി സതീശന്റെ ഫ്ലക്സിന് മുകളിൽ പോസ്റ്റർ പതിച്ചത്.

ഉമ്മൻ ചാണ്ടിയെ വേട്ടയാടിയവർക്ക് മാപ്പില്ലെന്നും ‘ആർട്ടിഫിഷ്യൽ’ ചോയ്‌സിനെ കേരളം തിരിച്ചറിയുമെന്ന ഫ്ലക്സ് ആണ് ഉയർന്നത്. കോടികൾ മുടക്കി കൃത്രിമ ബുദ്ധിയാൽ പൊതുബോധം ഉണ്ടാക്കാമെന്നത് വെറും വ്യാമോഹം മാത്രമാണെന്ന് ഫ്ലെക്സിൽ പറയുന്നു.





A fight for power is brewing among the ranks; widespread violence against the leaders' flexes.

Next TV

Related Stories
ഷാഹുല്‍ ഹമീദ് വോട്ടുമറിച്ചോ?  കൂത്തുപറമ്പ് മണ്ഡലത്തിലെ തോല്‍വി, നടപടിയുമായി മുസ്‌ലിം ലീഗ്

May 9, 2026 09:49 AM

ഷാഹുല്‍ ഹമീദ് വോട്ടുമറിച്ചോ? കൂത്തുപറമ്പ് മണ്ഡലത്തിലെ തോല്‍വി, നടപടിയുമായി മുസ്‌ലിം ലീഗ്

കൂത്തുപറമ്പ് മണ്ഡലത്തിലെ തോല്‍വി, നടപടിയുമായി മുസ്‌ലിം...

Read More >>
Top Stories










News Roundup