---
title: "ഫോട്ടോയിൽ നോക്കിയാൽ മത്തങ്ങയെപ്പോലെ, എന്റെ ആത്മവിശ്വാസം തകർന്നുപോയി; തുറന്നുപറഞ്ഞ് ജ്യോതി കൃഷ്ണ"
english_title: "Jyothi Krishna, weight gain, photo status"
publisher: "moviemax.in"
canonical_url: "https://moviemax.in/news/358275/jyothi-krishna-weight-gain-photo-status"
published_at: "2026-05-09T08:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69feaa2fb25e5_jyothi.jpg"
keywords: []
---

# ഫോട്ടോയിൽ നോക്കിയാൽ മത്തങ്ങയെപ്പോലെ, എന്റെ ആത്മവിശ്വാസം തകർന്നുപോയി; തുറന്നുപറഞ്ഞ് ജ്യോതി കൃഷ്ണ

> **Lead Summary:** ** ജീ**ത്തു ജോസഫ് സംവിധാനം ചെയ്ത ദിലീപ് ചിത്രമായ ലൈഫ് ഓഫ് ജോസൂട്ടിയിലൂടെ ശ്രദ്ധേയായ താരമാണ് ജ്യോതി കൃഷ്ണ. പിന്നീട് രഞ്ജിത്ത് സംവിധാനം ചെയ്ത ദുൽഖർ സൽമാൻ ചിത്രം ഞാൻ എന്ന ചിത്രത്തിലും ജ്യോതി കൃഷ്ണ വേഷമിട്ടിരുന്നു. ഇപ്പോൾ സിനിമയിൽ അധികം സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ താരം സജീവമാണ്.

## Article Content

** ജീ**ത്തു ജോസഫ് സംവിധാനം ചെയ്ത ദിലീപ് ചിത്രമായ ലൈഫ് ഓഫ് ജോസൂട്ടിയിലൂടെ ശ്രദ്ധേയായ താരമാണ് ജ്യോതി കൃഷ്ണ. പിന്നീട് രഞ്ജിത്ത് സംവിധാനം ചെയ്ത ദുൽഖർ സൽമാൻ ചിത്രം ഞാൻ എന്ന ചിത്രത്തിലും ജ്യോതി കൃഷ്ണ വേഷമിട്ടിരുന്നു. ഇപ്പോൾ സിനിമയിൽ അധികം സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ താരം സജീവമാണ്.

തന്റെ വിശേഷങ്ങളും മത്തും ജ്യോതി കൃഷ്ണ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ശരീരഭാരം വർദ്ധിച്ചതിനെ കുറിച്ചും, അത് തന്റെ ആത്മവിശ്വാസത്തെ എങ്ങനെയാണ് ബാധിച്ചത് എന്നതിനെ കുറിച്ചും ജ്യോതി കൃഷ്ണ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്.

ശരീരഭാരം കൂടിയതിനാൽ ഏത് ഫോട്ടോയിൽ നോക്കിയാലും മത്തങ്ങ പോലെ ഇരിക്കുന്നുവെന്നാണ് ജ്യോതി കൃഷ്ണ പറയുന്നത്. തന്നെക്കാൾ നീളം കൂടിയ കുട്ടികൾ വന്ന് ആന്റി എന്ന് വിളിക്കുന്നുവെന്നും താൻ ജനിച്ചത് 1992 ലാണെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലൂടെ ജ്യോതി കൃഷ്ണ വ്യക്തമാക്കി.

**ജ്യോതി കൃഷ്ണയുടെ വാക്കുകൾ-**

> ***"കുറച്ചായി എന്റെ ഫോളോവേഴ്സിൽ ചിലർ ചോദിക്കുന്നു, ‘ജ്യോതി എന്തുപറ്റി ഇപ്പോൾ കാണാൻ ഇല്ലല്ലോ?’ എന്ന്. ശരിയാണ് ഒന്നും ഉണ്ടായിരുന്നില്ല, അതിന്റെ കാരണം, എനിക്ക് വളരെ വൃത്തികെട്ട കോംപ്ലെക്സ് ആണെന്നു തന്നെ പറയണം.***

***കാരണം അടുത്തിടെ ഭയങ്കരമായി വണ്ണം വച്ചിരുന്നു, അതോടെ എന്റെ മുഴുവൻ ആത്മവിശ്വാസവും പോയി. അതൊരു ഒന്നൊന്നര വണ്ണം വയ്പ്പ് ആയിരുന്നു. ഇക്കഴിഞ്ഞ ഡിസംബറിൽ ഒരു മാസത്തെ യൂറോപ്പ് ട്രിപ്പ് പോയി. തിരിച്ചു വന്നു കഴിഞ്ഞപ്പോൾ ഞാൻ ആ സത്യം മനസ്സിലാക്കി, ശരീരഭാരം നാലുകിലോ കൂടിയിട്ടുണ്ട്.***

***ഭാരം കുറയ്ക്കാം, അത് വലിയ ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ലല്ലോ എന്ന് വിചാരിച്ചു. ആ സമയത്ത് 76 കിലോ ആയിരുന്നു. അപ്പോഴാണ് റമദാൻ വന്നത്. റമദാൻ വന്നപ്പോൾ ഞാൻ വിചാരിച്ചു, നമുക്ക് നല്ല സ്നാക്ക്സ് ഒക്കെ കിട്ടുന്ന സമയമല്ലേ അടുത്ത മാസം മുതൽ വെയ്റ്റ് കുറയ്ക്കാമെന്ന്. ***

***അപ്പോഴേക്കും യുദ്ധം വന്നു. ഞങ്ങൾക്ക് ഇവിടെ നിന്ന് പല കാര്യങ്ങളും വളരെ വ്യക്തമായി കാണാൻ പറ്റുന്നതുകൊണ്ട് സ്ട്രെസ് കൂടി. സ്‌ട്രെസ് കൂടിയപ്പോൾ ഭക്ഷണം കഴിച്ചു സ്ട്രെസ് കുറയ്ക്കാം എന്ന് കരുതി, അത് ഭയങ്കര മണ്ടത്തരം ആയിരുന്നു. അങ്ങനെ എല്ലാം കഴിഞ്ഞപ്പോഴേക്കും ഞാൻ 81 കിലോ ആയി എന്ന സത്യം മനസ്സിലാക്കി. അതോടെ ആത്മവിശ്വാസം മുഴുവൻ പോയി.***

[A post shared by Jyothikrishna (@jyothikrishnaa)](https://www.instagram.com/reel/DYB9_B2KMGL/?utm_source=ig_embed&utm_campaign=loading)

### Related Links & Sources
- [Original Story Source](https://moviemax.in/news/358275/jyothi-krishna-weight-gain-photo-status)