---
title: "'ചേച്ചി.. ഇതിലൊന്നും ഇല്ലല്ലോ...? ഞാന്‍ നിന്‍റെ വീട്ടുകാരെ സ്മരിക്കുന്നു, ഇതിലും നല്ലത് നീലക്കുയിലില്‍' ; സബ്സ്ക്രിപ്ഷനെ കുറിച്ച് അന്ന രാജൻ"
english_title: "Anna Rajan, Instagram Subscription, Video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/358286/anna-rajan-instagram-subscription-video"
published_at: "2026-05-09T09:20:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69feafc6a893b_anna.jpg"
keywords: []
---

# 'ചേച്ചി.. ഇതിലൊന്നും ഇല്ലല്ലോ...? ഞാന്‍ നിന്‍റെ വീട്ടുകാരെ സ്മരിക്കുന്നു, ഇതിലും നല്ലത് നീലക്കുയിലില്‍' ; സബ്സ്ക്രിപ്ഷനെ കുറിച്ച് അന്ന രാജൻ

> **Lead Summary:** **( **[https://moviemax.in/]** ) മല**യാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് അന്ന രാജൻ. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ താരം ഉദ്ഘാടന വേദികളിലും സജീവ സാന്നിധ്യമാണ്. അടുത്തിടെ ഇൻസ്റ്റാ​ഗ്രാം സബ്സ്ക്രിപ്ഷനിലേക്ക് സ്വ​ഗതമെന്ന് പറഞ്ഞ് അന്ന പങ്കുവച്ച വീഡിയോ ഏറെ ശ്രദ്ധനേടിയിരുന്നു.

## Article Content

**( **[https://moviemax.in/]** ) മല**യാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് അന്ന രാജൻ. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ താരം ഉദ്ഘാടന വേദികളിലും സജീവ സാന്നിധ്യമാണ്. അടുത്തിടെ ഇൻസ്റ്റാ​ഗ്രാം സബ്സ്ക്രിപ്ഷനിലേക്ക് സ്വ​ഗതമെന്ന് പറഞ്ഞ് അന്ന പങ്കുവച്ച വീഡിയോ ഏറെ ശ്രദ്ധനേടിയിരുന്നു.

അന്നയും സബ്സ്ക്രിപ്ഷൻ ആരംഭിച്ചുവെന്ന തരത്തിലായിരുന്നു വാർത്തകൾ വന്നത്. എന്നാൽ മൂന്നര വർഷങ്ങൾക്ക് മുൻപ് സബ്സ്ക്രിപ്ഷൻ തുടങ്ങിയ ആളാണ് താനെന്ന് പറയുകയാണ് അന്ന രാജൻ.

ഇൻസ്റ്റാ​ഗ്രാമിലൂടെ അവസരങ്ങൾ ലഭിക്കില്ലെന്നും കഴിവുണ്ടെങ്കിലേ അത് നടക്കുള്ളൂവെന്നും അന്ന രാജൻ വ്യക്തമാക്കി.

> "ഇന്‍സ്റ്റാഗ്രാമും മൂവിയും തമ്മില്‍ ഒരു ബന്ധവും എനിക്ക് തോന്നിയിട്ടില്ല. കാരണം അതൊരു വേറൊരു ലോകമാണ്. ഇന്‍സ്റ്റാഗ്രാമില്‍ സജീവമായാല്‍ സിനിമ കിട്ടുമെന്ന് ഞാന്‍ ഒരിക്കലും പറയില്ല. അങ്ങനെ കിട്ടുകയും ഇല്ല. അഭിനയ കഴിവ് ഉണ്ടെങ്കില്‍ മാത്രമെ സിനിമ കിട്ടുകയുള്ളൂ. അവസാനം ചെയ്ത സിനിമകളുടെ സക്സസും കാര്യങ്ങളും അതില്‍ അടങ്ങിയിട്ടുണ്ട്", എന്നായിരുന്നു അന്നയുടെ വാക്കുകൾ.

സബ്സ്ക്രിപ്ഷനെ കുറിച്ച്, ഇന്‍സ്റ്റാഗ്രാം എന്ന വേള്‍ഡ് എനിക്ക് പേടിയായിരുന്നു. എങ്ങനെയോ അതില്‍ കയറിപ്പറ്റി. അതിന് വേണ്ടി മെനക്കെടാറൊന്നുമില്ല. ഉദ്ഘാടനങ്ങളിലൊക്കെ പോകുമ്പോള്‍ ഫോട്ടോസ് ഷെയര്‍ ചെയ്യുന്നുവെന്നേ ഉള്ളൂ.

ഞാന്‍ സബ്സ്ക്രിപ്ഷന്‍ തുടങ്ങിയിട്ട് മൂന്നര വര്‍ഷമായി. മൊബൈല്‍ വന്നപ്പോള്‍ ആദ്യം എന്താ പറഞ്ഞോണ്ടിരുന്നത്. പിള്ളാര്‍ക്ക് കൊടുക്കാന്‍ പാടില്ല. അതാണ്, ഇതാണ് എന്നൊക്കെ പറഞ്ഞു. ഇപ്പോള്‍ മൊബൈല്‍ ഇല്ലാത്ത ആള്‍ക്കാരുണ്ടോ? എല്ലാത്തിനും നല്ലതും ചീത്തയുമുണ്ട്.

നമ്മള്‍ ഉപയോഗിക്കുന്ന രീതിയാണ് പ്രധാനം. കുറേ പേര്‍ വേറെ പലതും ഇട്ടെന്ന് കരുതി കരുതി എല്ലാവരും അങ്ങനെ ആയിരിക്കണമെന്നില്ല. സബ്സ്ക്രിപ്ഷനില്‍ ഒരു ചാറ്റ് സെക്ഷനുണ്ട്. അതില്‍ ചേച്ചി.. ഇതിലൊന്നും ഇല്ലല്ലോ.

ഇതിലും നല്ലത് നീലക്കുയിലില്‍ സാധനങ്ങളുണ്ട് എന്ന് പറയുന്നവരുണ്ട്. എന്‍റെ മോനെ പാവം അന്ന കൊച്ച്, അവര്‍ നിങ്ങളോട് ഹായ് എങ്കിലും പറയുന്നുണ്ടല്ലോ എന്ന് എന്നെ പിന്തുണച്ച് മറുപടി കൊടുക്കുന്നവരുമുണ്ട്. പിന്നെ നല്ലൊരു തുക കയ്യില്‍ കിട്ടും.

അതൊരു സത്യമാണ്. പറയേണ്ട ആള്‍ക്കാര്‍ പറയും. സബ്സ്ക്രിപ്ഷന്‍ എന്ന് പറഞ്ഞിട്ട് പലരും ഇടുന്നത് വേറെ കൊറേ കാര്യങ്ങളാണ്. പക്ഷേ ഇന്‍സ്റ്റാഗ്രാം ഭയങ്കര സ്ട്രിക്ട് ആണ്. അപ്പോള്‍ തന്നെ ആ പേജ് കളയും. ഒരിക്കൽ, ഒരുത്തന്‍ ഒരു മോശം കമന്‍റിട്ടു.

> ഞാന്‍ നിന്‍റെ വീട്ടുകാരെ സ്മരിക്കുന്നു എന്ന് പറഞ്ഞ് മറുപടി കൊടുത്തു. എന്‍റെ ആ പേജ് പോയി. ഇന്‍സ്റ്റാഗ്രാം എനിക്ക് വാണിംഗ് തന്നു. അത്രയും അവര്‍ ഫില്‍റ്റര്‍ ചെയ്യുന്നുണ്ട്. അത് ചിന്തിച്ചാല്‍ മതി", എന്നായിരുന്നു അന്ന രാജന്‍ പറഞ്ഞത്. ഒരു യുട്യൂബ് ചാനലിനോട് ആയിരുന്നു താരത്തിന്റെ പ്രതികരണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/358286/anna-rajan-instagram-subscription-video)