പുറത്തിറങ്ങുമ്പോൾ കുട കരുതണേ… മഴയുണ്ടേ…; ഈ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

പുറത്തിറങ്ങുമ്പോൾ കുട കരുതണേ… മഴയുണ്ടേ…; ഈ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
May 8, 2026 07:02 AM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂ‍ർ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. അടുത്ത ദിവസങ്ങളിലും മഴ തുടരും.

നാളെ 9 ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് എന്നീ ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

തെക്കുകിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി, തെക്കൻ കേരള തീരത്തോട് ചേർന്ന് ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. തെക്കുകിഴക്കൻ അറബിക്കടലിലെ ചക്രവാതചുഴി മുതൽ തെക്കുപടിഞ്ഞാറൻ മധ്യപ്രദേശ് വരെ, കർണാടകയുടെ ഉൾഭാഗങ്ങളിലൂടെയും മഹാരാഷ്ട്രയിലൂടെയും സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിലായി ന്യൂനമർ പാത്തി നിലനിൽക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മേയ് 11 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

kerala rain yellow alert in four districts today

Next TV

Related Stories
മുന്‍ ഡിജിപി ഡോ. പി ജെ അലക്സാണ്ടര്‍ അന്തരിച്ചു

May 8, 2026 08:22 AM

മുന്‍ ഡിജിപി ഡോ. പി ജെ അലക്സാണ്ടര്‍ അന്തരിച്ചു

മുന്‍ ഡിജിപി ഡോ. പി ജെ അലക്സാണ്ടര്‍...

Read More >>
കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്റെ ബോര്‍ഡില്‍ കരി ഓയില്‍ പ്രയോഗം; ബോർഡുകൾ നീക്കി

May 8, 2026 07:54 AM

കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്റെ ബോര്‍ഡില്‍ കരി ഓയില്‍ പ്രയോഗം; ബോർഡുകൾ നീക്കി

കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്റെ ബോര്‍ഡില്‍ കരി ഓയില്‍...

Read More >>
അവയവദാനത്തിന് വ്യാജരേഖകൾ; കൊച്ചിയിലെ വിവിധ സ്ഥാപനങ്ങളിലെ റെയ്ഡിൽ ദമ്പതികളടക്കം അഞ്ച് പേർ കസ്റ്റഡിയിൽ

May 8, 2026 07:33 AM

അവയവദാനത്തിന് വ്യാജരേഖകൾ; കൊച്ചിയിലെ വിവിധ സ്ഥാപനങ്ങളിലെ റെയ്ഡിൽ ദമ്പതികളടക്കം അഞ്ച് പേർ കസ്റ്റഡിയിൽ

അവയവദാനത്തിന് വ്യാജരേഖകൾ; കൊച്ചിയിലെ വിവിധ സ്ഥാപനങ്ങളിലെ റെയ്ഡിൽ ദമ്പതികളടക്കം അഞ്ച് പേർ...

Read More >>
പുഴയിൽ വീണ് കോളേജ് വിദ്യാർത്ഥി മരിച്ചു; അപകടം കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയപ്പോൾ

May 8, 2026 06:54 AM

പുഴയിൽ വീണ് കോളേജ് വിദ്യാർത്ഥി മരിച്ചു; അപകടം കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയപ്പോൾ

പുഴയിൽ വീണ് കോളേജ് വിദ്യാർത്ഥി മരിച്ചു, അപകടം കൂട്ടുകാർക്കൊപ്പം...

Read More >>
ആൺസുഹൃത്തിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസ്; രണ്ട് പ്രതികൾ പിടിയിൽ

May 8, 2026 06:01 AM

ആൺസുഹൃത്തിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസ്; രണ്ട് പ്രതികൾ പിടിയിൽ

ആൺസുഹൃത്തിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസ്, രണ്ട് പ്രതികൾ...

Read More >>
Top Stories

News Roundup