കൊച്ചി: ( www.truevisionnews.com ) എംഡിഎംഎയും കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാവ് എക്‌സൈസിന്റെ പിടിയിൽ. തമ്മനം കോദാറത്ത് വീട്ടിൽ മുഹമ്മദ് ഫയാസിനെയാണ് (26) വീട്ടിൽനിന്ന് പിടികൂടിയത്. 36.173 ഗ്രാം എംഡിഎംഎ, 1.116 ഗ്രാം ഹാഷിഷ് ഓയിൽ, 1.658 ഗ്രാം കഞ്ചാവും 2000 രൂപയും പിടിച്ചെടുത്തു. എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആർ അഭിരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്‌റ്റ് ചെയ്‌തത്.
നഗരത്തിലെ ഹോസ്‌റ്റലുകൾ കേന്ദ്രീകരിച്ചായിരുന്നു ലഹരി ഇടപാടെന്ന് എക്‌സൈസ് പറഞ്ഞു. ബംഗളൂരുവിൽനിന്നാണ് എംഡിഎംഎ ഉൾപ്പെടെ എത്തിച്ച് വിൽപ്പന നടത്തുന്നത്. 50 ഗ്രാം എംഡിഎംഎയാണ് പതിവായി എത്തിച്ചിരുന്നത്. കഴിഞ്ഞദിവസം കൊണ്ടുവന്നത് 40 ഗ്രാമാണ്. ഇതിൽ കുറച്ച് വിറ്റിരുന്നു. നേരത്തേ രണ്ട് ലഹരിയിടപാട് കേസുകളിൽ മുഹമ്മദ് ഫയാസ് അറസ്‌റ്റിലായിരുന്നു.
കൂട്ടാളിയായ കാപ്പ കേസ് പ്രതിക്കായി അന്വേഷണം ഉൗർജിതമാക്കി. സിവിൽ എക്സൈസ് ഓഫീസർമാരായ സി ജി അമൽദേവ്, ജിബിനാസ്, വി എച്ച് പ്രവീൺകുമാർ, അഷ്കർ സാബു, പ്രിൻസി, ഡ്രൈവർ വിഷ്ണു കുമാർ എന്നിവർ അന്വേഷകസംഘത്തിലുണ്ടായി.
Excise arrests youth with MDMA cannabis and hashish oil stored at home
































