കണ്ണൂർ: ( www.truevisionnews.com) പൊയിലൂരിൽ സ്ഫോടനകവസ്തു പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് പരിക്കേറ്റു. വടക്കെ പൊയിലൂരുള്ള മുഹമ്മദ് ഷഹദി(13)നാണ് പരിക്കേറ്റത്.
വീടിനോട് ചേർന്ന് കിണർ കുഴിക്കാനുള്ള സ്ഥലത്ത് വെച്ചാണ് അപകടം. ഇടതുകൈക്ക് മാരകമായി പരിക്കേറ്റ കുട്ടിയെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കൊളവല്ലൂർ പൊലീസ് അന്വേഷണം തുടങ്ങി.
Child injured in explosive explosion in Kannur
































