അവസാന കോട്ടയും നിലംപൊത്തി; അഞ്ച് പതിറ്റാണ്ടിനിടയിൽ രാജ്യത്ത് എങ്ങുമില്ലാതെ ഇടത് ഭരണം

അവസാന കോട്ടയും നിലംപൊത്തി; അഞ്ച് പതിറ്റാണ്ടിനിടയിൽ രാജ്യത്ത് എങ്ങുമില്ലാതെ ഇടത് ഭരണം
May 4, 2026 07:35 PM | By Athira V

ഡൽഹി: ( www.truevisionnews.com ) കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐഎം തകർന്നതോടെ ദേശീയതലത്തിൽ ചർച്ച ചെയ്യിട്ടിരുന്ന ഇടതുപക്ഷ കോട്ടയാണ് തകർന്നിരിക്കുന്നത്.

രാജ്യത്ത് ഇടതുപക്ഷം ഭരിക്കുന്ന ഏക സംസ്ഥാനമായിരുന്നു കേരളം. പശ്ചിമ ബംഗാളിലെയും, ത്രിപുരയിലെയും ഭരണ തകർച്ചയ്ക്ക് ശേഷവും കേരളജനത എന്നും ഇടതുപക്ഷത്തോട് ചേർന്ന് നിന്നിരുന്നു.

ഭരണമികവ് മാത്രമല്ലായിരുന്നു, സാമ്പത്തിക-സാമൂഹ്യ മാറ്റങ്ങളോടൊപ്പം ഇടതുപക്ഷം ചേർന്ന് നിന്നതോടെയാണ് ജനങ്ങളും ഇടതുചിന്താഗതിക്കൊപ്പം നിലനിന്നു.

മാറി മാറി വരുന്ന ഭരണ തരംഗത്തിന് കഴിഞ്ഞ 10 വർഷങ്ങൾ മുൻപ് മാറ്റങ്ങൾ സംഭവിച്ചു. തുടർ ഭരണവുമായി ഇടതുപക്ഷം മുന്നേറുന്നതിനിടെയാണ് കനത്ത തിരിച്ചടി നേരിട്ടിരിക്കുന്നത്.

ഇന്ത്യയിൽ 1977 മുതൽ 2011 വരെ പശ്ചിമ ബംഗാളിൽ ഇടതുപക്ഷ സഖ്യം അധികാരത്തിലായിരുന്നു. കൂടാതെ 1993 മുതൽ 2018 വരെ സിപിഐഎം ത്രിപുര ഭരിച്ചു.

കേരളത്തിൽ, അഞ്ച് വർഷത്തിലൊരിക്കൽ അവർ അധികാരത്തിൽ തിരിച്ചെത്തി പക്ഷേ 2021 ൽ ആ പ്രവണതയെ അവിശ്വസനീയമാംവിധം തകർത്തു.

ഭരണ വിരുദ്ധ തരംഗവും, കൊടുകാര്യസ്ഥതയും മൂലം പശ്ചിമ ബംഗാളിലെ 34 വർഷത്തെ ഗിന്നസ് റെക്കോർഡ് നേടിയ ഇടതുമുന്നണി ഭരണം 2011 ൽ മമത ബാനർജിയും തൃണമൂൽ കോൺഗ്രസും അവസാനിപ്പിച്ചു.

പിന്നീട് അങ്ങോട്ട് ഇതുവരെ ഭരണം പിടിക്കാൻ ഇടതുപക്ഷത്തിനായിട്ടില്ല. ത്രിപുരയിലെ 25 വർഷം പഴക്കമുള്ള ഇടതുമുന്നണി ഭരണം 2018 ൽ ബിജെപി അവസാനിപ്പിച്ചു.

പിന്നീട് അങ്ങോട്ട് ഇവിടെയും സിപിഐഎം പുറത്താണ്. ഇതേ അവസ്ഥയിലൂടെയാണ് കേരളവും കടന്നുപോകുന്നത്.  2026 ൽ ഇടതുപക്ഷം പരാജയപ്പെടുന്നതോടെ രാജ്യത്ത് സിപിഐഎം നേതൃത്വം നൽകുന്ന ഭരണം എവിടെയുമില്ലാതെയായി.

ത്രിപുര, ബംഗാൾ എന്നി സംസ്ഥാനങ്ങളുടെ അവസ്ഥയാകുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. കേരളത്തിൽ ബിജെപിയുടെ അക്കൗണ്ട് തുറക്കലും നേതൃത്വത്തെ ഭീഷണിയിലാക്കുന്നുണ്ട്.

Assembly elections in Kerala, Left rule in the country for the first time in five decades

Next TV

Related Stories
മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് പിണറായി വിജയൻ

May 4, 2026 08:25 PM

മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് പിണറായി വിജയൻ

മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് പിണറായി വിജയൻ...

Read More >>
വിജയാഘോഷത്തിനിടെ പറവൂരില്‍ ഗുണ്ട് പൊട്ടിത്തെറിച്ചു; കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വിരല്‍ അറ്റു

May 4, 2026 07:17 PM

വിജയാഘോഷത്തിനിടെ പറവൂരില്‍ ഗുണ്ട് പൊട്ടിത്തെറിച്ചു; കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വിരല്‍ അറ്റു

വിജയാഘോഷത്തിനിടെ പറവൂരില്‍ ഗുണ്ട് പൊട്ടിത്തെറിച്ചു, കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വിരല്‍...

Read More >>
ടീച്ചറുടെ റെക്കോര്‍ഡ് പഴങ്കഥയാക്കി; ചരിത്ര ഭൂരിപക്ഷത്തോടെ പടുകൂറ്റന്‍ വിജയം സ്വന്തമാക്കി കുഞ്ഞാലികുട്ടി

May 4, 2026 07:05 PM

ടീച്ചറുടെ റെക്കോര്‍ഡ് പഴങ്കഥയാക്കി; ചരിത്ര ഭൂരിപക്ഷത്തോടെ പടുകൂറ്റന്‍ വിജയം സ്വന്തമാക്കി കുഞ്ഞാലികുട്ടി

ചരിത്ര ഭൂരിപക്ഷത്തോടെ പടുകൂറ്റന്‍ വിജയം സ്വന്തമാക്കി കുഞ്ഞാലികുട്ടി...

Read More >>
ഇടതുകോട്ടയായ ബാലുശ്ശേരി പിടിച്ചെടുത്ത് സൂരജ്; പരാജയപ്പെടുത്തിയത് സച്ചിൻദേവിനെ

May 4, 2026 06:37 PM

ഇടതുകോട്ടയായ ബാലുശ്ശേരി പിടിച്ചെടുത്ത് സൂരജ്; പരാജയപ്പെടുത്തിയത് സച്ചിൻദേവിനെ

ബാലുശ്ശേരിയിൽ യുഡിഎഫ് സ്ഥാനാര്‍ഥി വി ടി സൂരജിന്...

Read More >>
Top Stories










News Roundup