ടീച്ചറുടെ റെക്കോര്‍ഡ് പഴങ്കഥയാക്കി; ചരിത്ര ഭൂരിപക്ഷത്തോടെ പടുകൂറ്റന്‍ വിജയം സ്വന്തമാക്കി കുഞ്ഞാലികുട്ടി

ടീച്ചറുടെ റെക്കോര്‍ഡ് പഴങ്കഥയാക്കി; ചരിത്ര ഭൂരിപക്ഷത്തോടെ പടുകൂറ്റന്‍ വിജയം സ്വന്തമാക്കി കുഞ്ഞാലികുട്ടി
May 4, 2026 07:05 PM | By Athira V

മലപ്പുറം: ( www.truevisionnews.com ) 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ മലപ്പുറം നയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി കുഞ്ഞാലിക്കുട്ടിക്ക് പടുകൂറ്റന്‍ വിജയം. 85327 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷം നേടിയാണ് കുഞ്ഞാലിക്കുട്ടി വിജയിച്ചത്.

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി 131632 വോട്ടുകളും, എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ ടി മുജീബ് 46305 വോട്ടുകളും, എന്‍ഡിഎ സ്ഥാനാര്‍ഥി അശ്വതി ഗുപ്ത കുമാര്‍ 9127 വോട്ടുകളും നേടി.

മലപ്പുറം നഗരസഭയും ഏറനാട് താലൂക്കിലെ മൊറയൂർ, പൂക്കോട്ടൂർ, ആനക്കയം, പുൽപ്പറ്റ എന്നീ ഗ്രാമപഞ്ചായത്തുകളും പെരിന്തൽമണ്ണ താലൂക്കിലെ കോഡൂർ ഗ്രാമപ്പഞ്ചായത്തും ഉൾപ്പെട്ടതാണ്‌ മലപ്പുറം നിയമസഭാമണ്ഡലം.

മുസ്ലീം ലീഗ് നേതാവ് പി ഉബൈദുല്ല ആണ്‌ 2011 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പി 35,208 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ലീഗിന്റെ സ്ഥാനാർഥി മലപ്പുറത്ത് വിജയിച്ചത്.

മലപ്പുറം മണ്ഡലം രൂപീകൃതമായ കാലം മുതൽ (1957) മുസ്ലീം ലീഗ് മാത്രമാണ് ഇവിടെ വിജയിച്ചിട്ടുള്ളത്. ലീഗിന്റെ കോട്ട തകർക്കാൻ ഇന്നേവരെ മറ്റ് പാർട്ടികൾക്ക് സാധിച്ചിരുന്നില്ല.

ന്യൂനപക്ഷ മസ്ലീം വോട്ട് കൂടുതലുള്ള മണ്ഡലമാണ് മലപ്പുറം ഇത് ഏകീകരിക്കാൻ ലീഗിന് സാധിക്കുന്നതുകൊണ്ട് തന്നെ ഏത് കൊടുങ്കാറ്റിലും ആടിയുലയാത്ത മണ്ഡലമാണ് ലീഗിന് മലപ്പുറം. ‌

Kunjalikutty wins historic majority

Next TV

Related Stories
മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് പിണറായി വിജയൻ

May 4, 2026 08:25 PM

മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് പിണറായി വിജയൻ

മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് പിണറായി വിജയൻ...

Read More >>
അവസാന കോട്ടയും നിലംപൊത്തി; അഞ്ച് പതിറ്റാണ്ടിനിടയിൽ രാജ്യത്ത് എങ്ങുമില്ലാതെ ഇടത് ഭരണം

May 4, 2026 07:35 PM

അവസാന കോട്ടയും നിലംപൊത്തി; അഞ്ച് പതിറ്റാണ്ടിനിടയിൽ രാജ്യത്ത് എങ്ങുമില്ലാതെ ഇടത് ഭരണം

കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് , അഞ്ച് പതിറ്റാണ്ടിനിടയിൽ രാജ്യത്ത് എങ്ങുമില്ലാതെ ഇടത്...

Read More >>
വിജയാഘോഷത്തിനിടെ പറവൂരില്‍ ഗുണ്ട് പൊട്ടിത്തെറിച്ചു; കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വിരല്‍ അറ്റു

May 4, 2026 07:17 PM

വിജയാഘോഷത്തിനിടെ പറവൂരില്‍ ഗുണ്ട് പൊട്ടിത്തെറിച്ചു; കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വിരല്‍ അറ്റു

വിജയാഘോഷത്തിനിടെ പറവൂരില്‍ ഗുണ്ട് പൊട്ടിത്തെറിച്ചു, കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വിരല്‍...

Read More >>
ഇടതുകോട്ടയായ ബാലുശ്ശേരി പിടിച്ചെടുത്ത് സൂരജ്; പരാജയപ്പെടുത്തിയത് സച്ചിൻദേവിനെ

May 4, 2026 06:37 PM

ഇടതുകോട്ടയായ ബാലുശ്ശേരി പിടിച്ചെടുത്ത് സൂരജ്; പരാജയപ്പെടുത്തിയത് സച്ചിൻദേവിനെ

ബാലുശ്ശേരിയിൽ യുഡിഎഫ് സ്ഥാനാര്‍ഥി വി ടി സൂരജിന്...

Read More >>
Top Stories

News Roundup