' ലീഗിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം, തവനൂരിലെ വിജയം ലീഗിന്‍റെ മതേതര തൊപ്പിയിലെ പൊൻതൂവൽ' - പി.കെ കുഞ്ഞാലിക്കുട്ടി

' ലീഗിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം, തവനൂരിലെ വിജയം ലീഗിന്‍റെ മതേതര തൊപ്പിയിലെ പൊൻതൂവൽ' - പി.കെ കുഞ്ഞാലിക്കുട്ടി
May 4, 2026 02:45 PM | By Susmitha Surendran

മലപ്പുറം: (https://truevisionnews.com/) ലീഗിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. വർഗീയ പ്രചരണങ്ങൾ നടക്കുന്ന കാലത്ത് തവനൂരിലെ വിജയം മുസ്‍ലിം ലീഗിന്‍റെ മതേതര തൊപ്പിയിലെ പൊൻതൂവലാണ്.

കോൺഗ്രസും ലീഗുമൊക്കെ കൂടിയാലോചിച്ച് തീരുമാനങ്ങളെടുക്കും. ഒരു കുഴപ്പവുമുണ്ടാകില്ല. ശുഭമുഹൂര്‍ത്തമാണ്. എന്നും ചരിത്രം ഉണ്ടാക്കുന്ന പാർട്ടിയാണ് മുസ്‍ലിം ലീഗെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത് യുഡിഎഫിന്‍റെ ടീം വര്‍ക്കിന്‍റെ വിജയമാണെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. കാത്തിരുന്ന വിജയമാണ്. നൂറോളം സീറ്റുകൾ നേടിയെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിന്‍റെ ധാർഷ്ട്യത്തിനേറ്റ തിരിച്ചടിയെന്ന് എം.കെ മുനീര്‍ പറഞ്ഞു. ഉപ മുഖ്യമന്ത്രി പദവും അഞ്ചാം മന്ത്രി സ്ഥാനവും ഇപ്പോൾ ചർച്ച ചെയ്യുന്നില്ല. വൻ വിജയം സമ്മാനിച്ച വോട്ടർമാർക്ക് നന്ദിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതീക്ഷിച്ചതിനേക്കാൾ വലിയ വിജയമാണെന്നും ജനങ്ങളുടെ വ്യക്തമായ സന്ദേശമെന്നും ശശി തരൂര്‍ എംപി പറഞ്ഞു. പരിവർത്തനത്തിന് വേണ്ടി പ്രവർത്തിക്കുന്ന സർക്കാർ ആകും. ഭരണ വിരുദ്ധത ഒരു കാരണമാണ്. പുതിയ കാര്യങ്ങൾ ഞങ്ങൾ പറഞ്ഞു. അതിന് ജനത്തിൻ്റെ സ്വീകാര്യത ലഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് മുഴുവൻ സീറ്റും യുഡിഎഫ് പിടിക്കുമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് കെ. പ്രവീൺകുമാർ പറഞ്ഞു. ജില്ലയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടാകും. വന്മാരങ്ങൾ കടപുഴകി വീഴും. ടി.പി രാമകൃഷ്ണനും മുഹമ്മദ് റിയാസും തോൽക്കും. പേരാമ്പ്രയിലും ബേപ്പൂരിലും 5000 വോട്ടുകളുടെ ലീഡ് ഉണ്ടാകും. കൊയിലാണ്ടിയിൽ താൻ ജയിക്കും. അഞ്ചക്ക വോട്ടിന്‍റെ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നതായും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

PKKunhalikutty calls it the biggest victory in the history of the league

Next TV

Related Stories
ഇടതുപക്ഷത്തിന് കനത്ത തിരിച്ചടി; 'തിരുത്തലിനുള്ള അവസരമെന്ന്' വി.എസ്. അച്യുതാനന്ദന്റെ മകൻ

May 4, 2026 03:54 PM

ഇടതുപക്ഷത്തിന് കനത്ത തിരിച്ചടി; 'തിരുത്തലിനുള്ള അവസരമെന്ന്' വി.എസ്. അച്യുതാനന്ദന്റെ മകൻ

'തിരുത്തലിനുള്ള അവസരമെന്ന്' വി.എസ്. അച്യുതാനന്ദന്റെ...

Read More >>
ടി.പിയുടെ മണ്ണിൽ ചരിത്ര വിജയം: 14,862 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആധിപത്യം നിലനിർത്തി കെ.കെ. രമ

May 4, 2026 03:53 PM

ടി.പിയുടെ മണ്ണിൽ ചരിത്ര വിജയം: 14,862 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആധിപത്യം നിലനിർത്തി കെ.കെ. രമ

4,862 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആധിപത്യം നിലനിർത്തി കെ.കെ....

Read More >>
നാദാപുരത്തിന്റെ നായകൻ ....:  23,685 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിൽ കെ.എം അഭിജിത്തിന് ചരിത്ര വിജയം

May 4, 2026 03:44 PM

നാദാപുരത്തിന്റെ നായകൻ ....: 23,685 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിൽ കെ.എം അഭിജിത്തിന് ചരിത്ര വിജയം

നാദാപുരത്ത് 23,685 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിൽ കെ.എം അഭിജിത്തിന് ചരിത്ര...

Read More >>
ഇത് ഭരണകൂട ഭീകരതയ്‌ക്കെതിരെയുള്ള ജനവിധി; കുറ്റ്യാടിയിലെ വിജയം ജനങ്ങൾക്ക് സമർപ്പിക്കുന്നുവെന്ന് പാറക്കൽ അബ്ദുള്ള

May 4, 2026 03:29 PM

ഇത് ഭരണകൂട ഭീകരതയ്‌ക്കെതിരെയുള്ള ജനവിധി; കുറ്റ്യാടിയിലെ വിജയം ജനങ്ങൾക്ക് സമർപ്പിക്കുന്നുവെന്ന് പാറക്കൽ അബ്ദുള്ള

ഇത് ഭരണകൂട ഭീകരതയ്‌ക്കെതിരെയുള്ള ജനവിധി; കുറ്റ്യാടിയിലെ വിജയം ജനങ്ങൾക്ക് സമർപ്പിക്കുന്നുവെന്ന് പാറക്കൽ...

Read More >>
ശോഭയെ തളച്ച് പിഷാരടി; പാലക്കാട് കോട്ട കാത്ത് യുഡിഎഫ്

May 4, 2026 03:02 PM

ശോഭയെ തളച്ച് പിഷാരടി; പാലക്കാട് കോട്ട കാത്ത് യുഡിഎഫ്

ശോഭയെ തളച്ച് പിഷാരടി; പാലക്കാട് കോട്ട കാത്ത്...

Read More >>
Top Stories