---
title: "'വിവാഹം കഴിക്കാൻ തോന്നിയിട്ടില്ല, പക്ഷേ ആ സമയങ്ങളിൽ ഒരാളെ തേടിയിട്ടുണ്ട്'; ലക്ഷ്മി ഗോപാലസ്വാമി മനസ്സ് തുറക്കുന്നു!"
english_title: "Lakshmi Gopalaswamy interview, ActressLife"
publisher: "moviemax.in"
canonical_url: "https://moviemax.in/news/357031/lakshmi-gopalaswamy-interview-actresslife"
published_at: "2026-05-03T14:46:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f712e98f791_Lakshmi_Gopalaswamy_interview,_ActressLife.jpg"
keywords: []
---

# 'വിവാഹം കഴിക്കാൻ തോന്നിയിട്ടില്ല, പക്ഷേ ആ സമയങ്ങളിൽ ഒരാളെ തേടിയിട്ടുണ്ട്'; ലക്ഷ്മി ഗോപാലസ്വാമി മനസ്സ് തുറക്കുന്നു!

> **Lead Summary:** [ മലയാളികളുടെ പ്രിയപ്പെട്ട നടിയും നർത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി വിവാഹത്തെക്കുറിച്ച് മുൻപ് പങ്കുവെച്ച നിലപാടുകൾ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. തനിക്ക് വിവാഹം കഴിക്കണമെന്ന് ഒരിക്കലും തോന്നിയിട്ടില്ലെന്ന താരത്തിന്റെ തുറന്നുപറച്ചിലാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

## Article Content

[ മലയാളികളുടെ പ്രിയപ്പെട്ട നടിയും നർത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി വിവാഹത്തെക്കുറിച്ച് മുൻപ് പങ്കുവെച്ച നിലപാടുകൾ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. തനിക്ക് വിവാഹം കഴിക്കണമെന്ന് ഒരിക്കലും തോന്നിയിട്ടില്ലെന്ന താരത്തിന്റെ തുറന്നുപറച്ചിലാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

'അരയന്നങ്ങളുടെ വീട്' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ ലക്ഷ്മി, തെന്നിന്ത്യയിലെ വിവിധ ഭാഷകളിൽ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അഭിനയത്തോടൊപ്പം തന്നെ നൃത്തത്തെയും ഏറെ ഗൗരവമായി കാണുന്ന താരം, തന്റെ അൻപത്തിയാറാം വയസിലും അവിവാഹിതയായി തുടരുകയാണ്. തന്റെ വ്യക്തിപരമായ തീരുമാനങ്ങളും ജീവിതരീതിയും മുൻപും താരം പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. നൃത്തത്തോടുള്ള അഭിനിവേശവും സ്വതന്ത്രമായ ജീവിതവുമാണ് ലക്ഷ്മി ഗോപാലസ്വാമിയെ ആരാധകർക്ക് പ്രിയങ്കരിയാക്കുന്നത്.

കുടുംബം കുട്ടികൾ എന്നത് വലിയൊരു ഉത്തരവാദിത്വമാണെന്നും തനിക്ക് പക്ഷേ വിവാഹം കഴിക്കണമെന്ന് തോന്നിയിട്ടേ ഇല്ലെന്നുമാണ് ലക്ഷ്മി ​ഗോപാലസ്വാമി പറഞ്ഞത്. ചില സമയങ്ങളിൽ ഒറ്റാക്കായിട്ടുണ്ടെന്നും ഒരാൾ വേണമെന്ന് തോന്നിയിരുന്നുവെന്നും ലക്ഷ്മി തുറന്നു പറഞ്ഞിരുന്നു. മൈൽ സ്റ്റോൺ മേക്കേഴ്സിനോട് ആയിരുന്നു ലക്ഷ്മിയുടെ പ്രതികരണം.

> "സത്യം.. വിവാഹം കഴിക്കണമെന്ന് ആഗ്രഹം എനിക്ക് ഉണ്ടാവുന്നതേ ഇല്ല, രാവിലെ കുട്ടികളെ സ്കൂളില്‍ അയക്കാനായി അമ്മമാര്‍ ബാഗും തൂക്കി നില്‍ക്കുമ്പോള്‍, എത്ര വലിയ ഉത്തരവാദിത്വമാണത്. സ്ട്രെസാണ് കഷ്ടപ്പാടാണ്. അമ്മയാകുക എന്നത് എളുപ്പമുള്ള കാര്യമല്ല. നമുക്ക് സ്വന്തമായൊരു കുടുംബം വേണം. കുട്ടികളുണ്ടാകണം എന്നൊക്കെ എല്ലാ സ്ത്രീകള്‍ക്കും ഉള്ള ആഗ്രഹമാണ്. പക്ഷേ ഇതുവരെ എനിക്ക് അങ്ങനെ ഒരു ആഗ്രഹമെ ഇല്ല. കല്യാണം കഴിക്കാതെ നില്‍ക്കുന്ന കൂട്ടുകാരുണ്ട് എനിക്ക്. കുട്ടികളെ ഒക്കെ എനിക്ക് വലിയ ഇഷ്ടമാണ്. അതെല്ലാം ഉണ്ട്. പക്ഷേ അതൊരു വ്യത്യസ്തമായ ഉത്തരവാദിത്വമാണ്. പക്ഷേ എനിക്കത് സെറ്റാവില്ല. ചില സമയങ്ങളില്‍ ഒറ്റക്കാണെന്ന തോന്നല്‍ എനിക്ക് ഉണ്ടാകാറുണ്ട്. ഒരാളുണ്ടെങ്കില്‍ എന്ന് തോന്നിയിട്ടുമുണ്ട്. പക്ഷേ ശരിയായ ഒരാളായിരിക്കണം", എന്നായിരുന്നു ലക്ഷ്മി ​ഗോപാലസ്വാമിയുടെ വാക്കുകൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/357031/lakshmi-gopalaswamy-interview-actresslife)