ഇത് ഭരണകൂട ഭീകരതയ്‌ക്കെതിരെയുള്ള ജനവിധി; കുറ്റ്യാടിയിലെ വിജയം ജനങ്ങൾക്ക് സമർപ്പിക്കുന്നുവെന്ന് പാറക്കൽ അബ്ദുള്ള

ഇത് ഭരണകൂട ഭീകരതയ്‌ക്കെതിരെയുള്ള ജനവിധി; കുറ്റ്യാടിയിലെ വിജയം ജനങ്ങൾക്ക് സമർപ്പിക്കുന്നുവെന്ന് പാറക്കൽ അബ്ദുള്ള
May 4, 2026 03:29 PM | By Anusree vc

കോഴിക്കോട്: (kuttiadi.truevisionnews.com/) കേരളത്തിൽ യുഡിഎഫ് നേടിയ വൻ മുന്നേറ്റം ഭരണകൂട ഭീകരതയ്ക്കും ദുർഭരണത്തിനുമെതിരെയുള്ള ജനങ്ങളുടെ ശക്തമായ വിധിയെഴുത്താണെന്ന് യുഡിഫ് സ്ഥാനാർഥി പാറക്കൽ അബ്ദുള്ള പ്രതികരിച്ചു. കക്ഷി രാഷ്ട്രീയത്തിന് അതീതമായി കേരളത്തിലുടനീളം ആഞ്ഞടിച്ച ഒരു രാഷ്ട്രീയ സുനാമിയാണിതെന്നും യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടി കരുത്ത് തെളിയിക്കുമെന്നും വോട്ടെണ്ണൽ ഫലങ്ങളോട് പ്രതികരിക്കവെ അദ്ദേഹം പറഞ്ഞു.

കുറ്റ്യാടിയിൽ പതിനൊന്നായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചത് ജനങ്ങളുടെ കൃത്യമായ പ്രതികരണമാണ്. കഴിഞ്ഞ പത്ത് വർഷം ജനങ്ങളോട് കാണിച്ച ക്രൂരതയ്ക്കുള്ള പ്രതിഷേധമാണ് ഈ വോട്ടുകൾ എന്നും, ഈ ഉജ്ജ്വല വിജയം കുറ്റ്യാടിയിലെ ജനങ്ങൾക്കായി സമർപ്പിക്കുന്നുവെന്നും പാറക്കൽ അബ്ദുള്ള പറഞ്ഞു.

കോഴിക്കോട് ജില്ലയിലെ 13 സീറ്റുകളിൽ 12 എണ്ണത്തിലും വിജയിക്കാൻ കഴിഞ്ഞത് ചരിത്രപരമായ നേട്ടമാണ്. കോഴിക്കോടിന്റെ രാഷ്ട്രീയ ചരിത്രം അറിയുന്നവർക്ക് ഇതിന്റെ പ്രാധാന്യം മനസ്സിലാകും. ജില്ലയിലെ മുഴുവൻ സീറ്റുകളും ലഭിക്കുമെന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നെങ്കിലും, ഇത്ര വലിയൊരു മുന്നേറ്റം തങ്ങൾ പോലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇടതുപക്ഷത്തിന്റെ ഭരണത്തുടർച്ചാ മോഹങ്ങളെ തകർത്തുകൊണ്ട് ജനങ്ങൾ മാറ്റത്തിന് വോട്ട് ചെയ്തതിന്റെ പ്രതിഫലനമാണ് ഈ ഫലമെന്നും അദ്ദേഹം വ്യക്തമാക്കി.

This is a mandate against state terrorism; I dedicate the victory in Kuttiadi to the people: Parakkal Abdullah

Next TV

Related Stories
മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും; സിപിഎം കോട്ടകൾ തകർത്തത് ഉത്തമരായ കമ്മ്യൂണിസ്റ്റുകാർ കൂടിയാണെന്ന് വി.ഡി. സതീശൻ

May 4, 2026 05:08 PM

മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും; സിപിഎം കോട്ടകൾ തകർത്തത് ഉത്തമരായ കമ്മ്യൂണിസ്റ്റുകാർ കൂടിയാണെന്ന് വി.ഡി. സതീശൻ

മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഹൈക്കമാൻഡ് 2 ദിവസത്തിനകം തീരുമാനിക്കുമെന്ന് വിഡി...

Read More >>
5087 വോട്ടുകളുടെ ഭൂരിപക്ഷം, പേരാമ്പ്രയിൽ വാശിയേറിയ പോരാട്ടത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തെഹലിയയ്ക്ക് വിജയം

May 4, 2026 04:52 PM

5087 വോട്ടുകളുടെ ഭൂരിപക്ഷം, പേരാമ്പ്രയിൽ വാശിയേറിയ പോരാട്ടത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തെഹലിയയ്ക്ക് വിജയം

പേരാമ്പ്രയിൽ വാശിയേറിയ പോരാട്ടത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തെഹലിയയ്ക്ക്...

Read More >>
കുന്ദമംഗലം വലത്തോട്ട്; 13,000 കടന്ന ഭൂരിപക്ഷത്തിൽ എം.എ. റസാഖിന്  മിന്നും വിജയം

May 4, 2026 04:42 PM

കുന്ദമംഗലം വലത്തോട്ട്; 13,000 കടന്ന ഭൂരിപക്ഷത്തിൽ എം.എ. റസാഖിന് മിന്നും വിജയം

കുന്ദമംഗലം നിയോജക മണ്ഡലത്തില്‍ എം.എ. റസാഖിന് മിന്നും വിജയം...

Read More >>
Top Stories

News Roundup