തിരുവനന്തപുരം: ( www.truevisionnews.com ) 2021ലെ തെരഞ്ഞെടുപ്പില്‍ നേമത്ത് വി ശിവന്‍കുട്ടി പൂട്ടിച്ച അക്കൗണ്ട് വി. ശിവന്‍കുട്ടിയെ തന്നെ പരാജയപ്പെടുത്തി തുറന്ന് രാജീവ് ചന്ദ്രശേഖർ. നേമത്തിന് പുറമെ കഴക്കൂട്ടം, ചാത്തന്നൂര്‍ എന്നിവിടങ്ങളിലാണ് ബിജെപി വിജയിച്ചത്.
2016ലാണ് ആദ്യമായി ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുന്നത്. അന്ന് വി. ശിവന്‍കുട്ടിയെ പരാജയപ്പെടുത്തി നേമത്ത് ഒ. രാജഗോപാല്‍ ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചു. എന്നാല്‍ 2021ല്‍ അക്കൗണ്ട് പൂട്ടിച്ചാണ് വി. ശിവന്‍കുട്ടി നേമത്ത് നിന്ന് വിജയിച്ചു കയറുന്നത്.
3500 വോട്ടുകൾക്കാണ് രാജീവ് ചന്ദ്രശേഖർ വിജയിച്ചത്. ബി ജെ പി ഏറ്റവും അധികം പ്രതീക്ഷ പുലർത്തിയ മണ്ഡലമാണ് നേമം. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ എൽ ഡി എഫ് സ്ഥാനാർത്ഥി വി ശിവൻകുട്ടിയായിരുന്നു ഇവിടെ ലീഡ് ചെയ്തത്. പിന്നീട് യു ഡി എഫ് സ്ഥാനാർത്ഥി കെ എസ് ശബരീനാഥൻ മുന്നിട്ട് നിന്നെങ്കിലും അവസാന റൌണ്ടിലേക്ക് കടക്കുമ്പോ രാജീവ് ചന്ദ്രശേഖർ കുതിക്കുന്നതായിരുന്നു കാഴ്ച.
ഇത്തവണ എന്തുവിലകൊടുത്തും മണ്ഡലം പിടിക്കും എന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ബി ജെ പി നേമത്ത് ഇറങ്ങിയത്. ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം വരും മുൻപ് തന്നെ രാജീവ് ചന്ദ്രശേഖർ തൻ്റെ സ്ഥാനാർത്ഥിത്വം സ്വയം പ്രഖ്യാപിച്ച് മണ്ഡലത്തിലിറങ്ങി. തുടർന്ന് എണ്ണിയിട്ട യന്ത്രം പോലെയായിരുന്നു മണ്ഡലത്തിലെ ബി ജെ പിയുടെ പ്രവർത്തനം. ആ പ്രവർത്തനങ്ങളെല്ലാം ഫലം കണ്ടുവെന്നാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.
ചാത്തന്നൂരില്‍ ബിജെപി നേതാവായ ബി.ബി. ഗോപകുമാറാണ് വിജയിച്ചത്. ചാത്തന്നൂർ മണ്ഡലത്തിലെ വിജയത്തിന് പിന്നാലെ മാരാർജി ഭവനിൽ ബിജെപി പ്രവർത്തകർ ആഹ്ളാദ പ്രകടനം നടത്തി. ബി.ബി. ഗോപകുമാർ (എൻഡിഎ) – 46,567, അഡ്വ. ആർ. രാജേന്ദ്രൻ (എൽഡിഎഫ്)- 42,881, സൂരജ് രവി (യുഡിഎഫ്) – 32,390 എന്നിങ്ങനെയാണ് വോട്ട് നില.
സിപിഐയുടെ ആര്‍ രാജേന്ദ്രനെയാണ് ഗോപകുമാര്‍ പരാജയപ്പെടുത്തിയത്.വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ സസ്‌പെന്‍സ് നിലനിര്‍ത്തിയ മണ്ഡലമാണ് ചാത്തന്നൂര്‍. ജയപരാജയങ്ങള്‍ മാറിമറിഞ്ഞ പോരാട്ടത്തില്‍ ഫോട്ടോ ഫിനിഷിലാണ് ഗോപകുമാറിന്റെ വിജയം. ഇതിന് മുന്‍പ് നേമം മണ്ഡലത്തിലാണ് എന്‍ഡിഎ വിജയിച്ചത്. 2106ല്‍ ബിജെപിയുടെ രാജഗോപാലാണ് വിജയിച്ച് നിയമസഭയില്‍ എത്തിയത്.
കഴക്കൂട്ടത്ത് വി. മുരീളധരന്‍ 265 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കടകംപള്ളി സുരേന്ദ്രനെ പരാജയപ്പെടുത്തിയത്. 2016 മുതല്‍ കഴക്കൂട്ടത്തിന്റെ എംഎല്‍എയായിരുന്നു കടകംപള്ളി സുരേന്ദ്രന്‍. ചാത്തന്നൂരില്‍ സിപിഐ സ്ഥാനാര്‍ഥി ആര്‍ രാജേന്ദ്രനെ തോല്‍പ്പിച്ചാണ് എന്‍ഡിഎ സ്ഥാനാര്‍ഥി ബിബി ഗോപകുമാര്‍ വിജയിച്ചത്.
nda won three constituencies in kerala including nemom chathannur kazhakkoottam


































