'പ്രതീക്ഷിച്ചതിലും വലിയ വിജയം, നാദാപുരം മാത്രമല്ല, കേരളം മുഴുവൻ ഒരു കോട്ടയ്ക്കും അടിസ്ഥാനമില്ലെന്ന് തെളിഞ്ഞിരിക്കുകയാണ്' - കെ.എം. അഭിജിത്ത്

'പ്രതീക്ഷിച്ചതിലും വലിയ വിജയം, നാദാപുരം മാത്രമല്ല, കേരളം മുഴുവൻ ഒരു കോട്ടയ്ക്കും അടിസ്ഥാനമില്ലെന്ന് തെളിഞ്ഞിരിക്കുകയാണ്' - കെ.എം. അഭിജിത്ത്
May 4, 2026 02:33 PM | By Susmitha Surendran

നാദാപുരം: (https://truevisionnews.com/) എൽഡിഎഫ് കോട്ടയായി അറിയപ്പെടുന്ന നാദാപുരം മണ്ഡലത്തിൽ അപ്രതീക്ഷിത മുന്നേറ്റം നടത്തി വൻ ഭൂരിപക്ഷത്തിലേക്ക് കുതിക്കുന്നതിനിടെ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാർത്ഥി കെ.എം. അഭിജിത്ത്.

മടപ്പള്ളി ഗവൺമെന്റ് കോളേജിലെ വോട്ടെണ്ണൽ കേന്ദ്രത്തിന് സമീപം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാദാപുരം മാത്രമല്ല, കേരളം മുഴുവൻ ഒരു കോട്ടയ്ക്കും അടിസ്ഥാനമില്ലെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് അഭിജിത്ത് പറഞ്ഞു.

കോട്ടകൾക്കപ്പുറത്ത് ജനങ്ങൾ ആഗ്രഹിക്കുന്നത് സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും ഇടങ്ങളാണെന്നും നാദാപുരത്തെ അത്തരത്തിലൊരു മണ്ഡലമാക്കി മാറ്റണമെന്ന ജനാഗ്രഹത്തിന്റെ തെളിവാണ് ഈ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നാദാപുരത്തെ വോട്ടർമാരോടും രാപ്പകൽ കഷ്ടപ്പെട്ട യുഡിഎഫ് പ്രവർത്തകരോടും വലിയ കടപ്പാടുണ്ടെന്ന് വ്യക്തമാക്കിയ അഭിജിത്ത്, ഈ വിജയം കേവലം നന്ദി വാക്കുകളിൽ ഒതുക്കില്ലെന്നും വരുംനാളുകളിൽ പ്രവൃത്തിയിലൂടെ അത് തെളിയിക്കുമെന്നും ഉറപ്പുനൽകി.

യുഡിഎഫ് കമ്മിറ്റി നേരത്തെ പ്രതീക്ഷിച്ചതിനേക്കാൾ വലിയ ഭൂരിപക്ഷമാണ് മണ്ഡലത്തിൽ ഇപ്പോൾ പ്രകടമാകുന്നതെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ യുഡിഎഫ് ക്യാമ്പുകളിൽ വലിയ ആഹ്ലാദമാണ് നിലനിൽക്കുന്നത്.

This victory will not be limited to mere words of gratitude, says UDF candidate KMAbhijith

Next TV

Related Stories
ഇടതുപക്ഷത്തിന് കനത്ത തിരിച്ചടി; 'തിരുത്തലിനുള്ള അവസരമെന്ന്' വി.എസ്. അച്യുതാനന്ദന്റെ മകൻ

May 4, 2026 03:54 PM

ഇടതുപക്ഷത്തിന് കനത്ത തിരിച്ചടി; 'തിരുത്തലിനുള്ള അവസരമെന്ന്' വി.എസ്. അച്യുതാനന്ദന്റെ മകൻ

'തിരുത്തലിനുള്ള അവസരമെന്ന്' വി.എസ്. അച്യുതാനന്ദന്റെ...

Read More >>
ടി.പിയുടെ മണ്ണിൽ ചരിത്ര വിജയം: 14,862 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആധിപത്യം നിലനിർത്തി കെ.കെ. രമ

May 4, 2026 03:53 PM

ടി.പിയുടെ മണ്ണിൽ ചരിത്ര വിജയം: 14,862 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആധിപത്യം നിലനിർത്തി കെ.കെ. രമ

4,862 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആധിപത്യം നിലനിർത്തി കെ.കെ....

Read More >>
നാദാപുരത്തിന്റെ നായകൻ ....:  23,685 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിൽ കെ.എം അഭിജിത്തിന് ചരിത്ര വിജയം

May 4, 2026 03:44 PM

നാദാപുരത്തിന്റെ നായകൻ ....: 23,685 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിൽ കെ.എം അഭിജിത്തിന് ചരിത്ര വിജയം

നാദാപുരത്ത് 23,685 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിൽ കെ.എം അഭിജിത്തിന് ചരിത്ര...

Read More >>
ഇത് ഭരണകൂട ഭീകരതയ്‌ക്കെതിരെയുള്ള ജനവിധി; കുറ്റ്യാടിയിലെ വിജയം ജനങ്ങൾക്ക് സമർപ്പിക്കുന്നുവെന്ന് പാറക്കൽ അബ്ദുള്ള

May 4, 2026 03:29 PM

ഇത് ഭരണകൂട ഭീകരതയ്‌ക്കെതിരെയുള്ള ജനവിധി; കുറ്റ്യാടിയിലെ വിജയം ജനങ്ങൾക്ക് സമർപ്പിക്കുന്നുവെന്ന് പാറക്കൽ അബ്ദുള്ള

ഇത് ഭരണകൂട ഭീകരതയ്‌ക്കെതിരെയുള്ള ജനവിധി; കുറ്റ്യാടിയിലെ വിജയം ജനങ്ങൾക്ക് സമർപ്പിക്കുന്നുവെന്ന് പാറക്കൽ...

Read More >>
ശോഭയെ തളച്ച് പിഷാരടി; പാലക്കാട് കോട്ട കാത്ത് യുഡിഎഫ്

May 4, 2026 03:02 PM

ശോഭയെ തളച്ച് പിഷാരടി; പാലക്കാട് കോട്ട കാത്ത് യുഡിഎഫ്

ശോഭയെ തളച്ച് പിഷാരടി; പാലക്കാട് കോട്ട കാത്ത്...

Read More >>
Top Stories