കോഴിക്കോട് നാദാപുരത്ത് വീട്ടമ്മയെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് നാദാപുരത്ത് വീട്ടമ്മയെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
May 3, 2026 12:25 PM | By Susmitha Surendran

നാദാപുരം: (https://truevisionnews.com/) കല്ലുനിര പുഞ്ചയിൽ വീട്ടമ്മയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വണ്ണാർകണ്ടി വീട്ടിൽ കണ്ണന്റെ മകൾ ഷൈലജ (50) ആണ് മരിച്ചത്.

ശനിയാഴ്ച രാത്രി പത്ത് മണിക്കും ഞായറാഴ്ച രാവിലെ ഏഴരയ്ക്കും ഇടയിലുള്ള സമയത്താണ് സംഭവം നടന്നതെന്നാണ് പ്രാഥമിക നിഗമനം. വീട്ടിലെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ കയറിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയ ഷൈലജയെ ഉടൻ തന്നെ ബന്ധുക്കൾ കെട്ടഴിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആശുപത്രിയിലെത്തിച്ച ഉടനെ ഡോക്ടർ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ ബന്ധു നൽകിയ പരാതിയിൽ നാദാപുരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി വടകര ഗവണ്മെന്റ് ആശുപത്രിയിലേക്ക് മാറ്റി.

Housewife found hanging in bedroom in Nadapuram, Kozhikode

Next TV

Related Stories
മാറ്റത്തിന് ആറന്മുള കാതോര്‍ക്കുന്നു, എല്ലാ വിശ്വാസികളും അവരവരുടെ വിശ്വാസം കാത്ത് സംരക്ഷിക്കണം' - കുമ്മനം രാജശേഖരന്‍

May 3, 2026 01:50 PM

മാറ്റത്തിന് ആറന്മുള കാതോര്‍ക്കുന്നു, എല്ലാ വിശ്വാസികളും അവരവരുടെ വിശ്വാസം കാത്ത് സംരക്ഷിക്കണം' - കുമ്മനം രാജശേഖരന്‍

ആറന്മുളയില്‍ മുമ്പ് മത്സരിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥികളേക്കാള്‍ വോട്ട് തനിക്ക് ലഭിക്കും - കുമ്മനം...

Read More >>
 കോഴിക്കോട് വടകരയിൽ യുവാവിനെ വീട്ടിനുള്ളിൽ  മരിച്ച നിലയിൽ കണ്ടെത്തി

May 3, 2026 12:56 PM

കോഴിക്കോട് വടകരയിൽ യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് വടകരയിൽ യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ...

Read More >>
'ഞങ്ങൾ 90ന് മുകളിൽ എത്തിയേക്കും,  വോട്ട് എണ്ണി നോക്കിയല്ല എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നത്' - കെ. കെ. ശൈലജ

May 3, 2026 12:16 PM

'ഞങ്ങൾ 90ന് മുകളിൽ എത്തിയേക്കും, വോട്ട് എണ്ണി നോക്കിയല്ല എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നത്' - കെ. കെ. ശൈലജ

കേരളത്തിൽ തുടർച്ചയായി മൂന്നാം തവണയും എൽ.ഡി.എഫ് അധികാരത്തിൽ വരുമെന്ന്,കെ. കെ....

Read More >>
മാനസികാസ്വാസ്ഥ്യം വില്ലനായി...: കണ്ണൂരിൽ അച്ഛനെ വെട്ടി പരിക്കേൽപ്പിച്ച മകൻ മരിച്ച നിലയിൽ

May 3, 2026 11:59 AM

മാനസികാസ്വാസ്ഥ്യം വില്ലനായി...: കണ്ണൂരിൽ അച്ഛനെ വെട്ടി പരിക്കേൽപ്പിച്ച മകൻ മരിച്ച നിലയിൽ

കണ്ണൂരിൽ അച്ഛനെ വെട്ടി പരിക്കേൽപ്പിച്ച മകൻ മരിച്ച നിലയിൽ...

Read More >>
Top Stories

News Roundup