---
title: "'കാണിച്ചാലേ അവസരം കിട്ടുകയുള്ളോ? പെണ്ണുങ്ങളെല്ലാം എന്താ ഇങ്ങനെ'; ഐശ്വര്യ ലക്ഷ്മിയുടെ വസ്ത്ര ധാരണത്തിന് വൻ വിമർശനം"
english_title: "Aishwarya Lakshmi's dress code draws huge criticism"
publisher: "moviemax.in"
canonical_url: "https://moviemax.in/news/356924/aishwarya-lakshmis-dress-code-draws-huge-criticism"
published_at: "2026-05-02T22:15:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f62ae81701f_ishu.jpg"
keywords: []
---

# 'കാണിച്ചാലേ അവസരം കിട്ടുകയുള്ളോ? പെണ്ണുങ്ങളെല്ലാം എന്താ ഇങ്ങനെ'; ഐശ്വര്യ ലക്ഷ്മിയുടെ വസ്ത്ര ധാരണത്തിന് വൻ വിമർശനം

> **Lead Summary:** ** നി**വിൻ പോളി നായകനായ മലയാളത്തിലെ ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തിന് പുറമെ തമിഴ് ചിത്രങ്ങളിലാണ് താരം കൂടുതലും അഭിനയ മികവ് തെളിയിച്ചിട്ടുള്ളത്.

## Article Content

** നി**വിൻ പോളി നായകനായ മലയാളത്തിലെ ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തിന് പുറമെ തമിഴ് ചിത്രങ്ങളിലാണ് താരം കൂടുതലും അഭിനയ മികവ് തെളിയിച്ചിട്ടുള്ളത്.

സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും പലപ്പോഴും ഐശ്വര്യയുടെ വസ്ത്ര ധാരണ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഡ്രസിന്റെ ഫാഷനുകളാണ് സമീപകാലത്ത് വൈറലും ട്രോളുകൾക്കും ഇടയാക്കിയത്.

വീണ്ടും ഐശ്വര്യ ലക്ഷ്മിയുടെ വസ്ത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. ഇത്തവണ ട്രോളുകളല്ല പകരം വിമർശനമാണ് ഉയരുന്നത്.

തിരുവനന്തപുരത്ത് ഒരു ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ഐശ്വര്യ ലക്ഷ്മി. വൈറ്റ് ​ഗൗൺ ടൈപ്പ് ഡ്രസ് ആയിരുന്നു വേഷം. മിനിമലായിട്ടുള്ള ആഭരണങ്ങളും ധരിച്ചിട്ടുണ്ട്.

ഡ്രസിന്റെ കഴുത്ത് ഭാ​ഗമാണ് ഒരു വിഭാ​ഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്. ഐശ്വര്യയുടെ വീഡിയോകൾ പുറത്തുവന്നതിന് പിന്നാലെ കമന്റുകളും നിറഞ്ഞു.

'സിനിമകളിൽ അവസരം കുറഞ്ഞു. അതുകൊണ്ടാണ് ഇങ്ങനെയുള്ള വസ്ത്രം ധരിച്ച് ഇറങ്ങിയത് നാണമാവുന്നില്ലേ... ലജ്ജ', എന്നാണ് പലരും വിമർശിച്ച് കമന്റ് ഇട്ടിരിക്കുന്നത്.

'ഇവരെ കണ്ടാണ് പെൺപിള്ളേർ ഒകെ ഇങ്ങനെ ഉള്ള ഡ്രസ്സ്‌ കോപ്പി അടിക്കുന്നത്, പെണ്ണുങ്ങളെല്ലാം എന്താ ഇങ്ങനെ, ഇങ്ങനെ കാണിച്ചാലേ അവസരം കിട്ടുകയുള്ളോ?, അയ്യോ ഇവളും.., കഷ്ടം അറിവും വിവരവും ഉള്ള കുട്ടികൾ പ്രൈവറ്റ് പാർട്ട്‌ ഇങ്ങനെ കാണിക്കുന്നത് എന്തിനാ.

മോഡൽ ഡ്രസ്സ്‌ മാന്യമായി ഇട്ടാലും സുന്ദരി ആണല്ലോ, ഇത് അല്പം കടന്നുപോയി, ഇതിങ്ങനെ കാണിച്ചില്ലെങ്കിൽ ഉദ്ഘാടനം ചെയ്യാൻ പറ്റില്ലേ, കഷ്ടം.

നാണക്കേട്, ആത്മാഭിമാനം എന്നീ വാക്കുകൾ ഇവർക്ക് അറിയാമോ, മാന്യമായി വസ്ത്രം ധരിക്കുന്ന ആരേയും കിട്ടിയില്ലെ', എന്നിങ്ങനെ പോകുന്നു വിമർശന കമന്റുകൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/356924/aishwarya-lakshmis-dress-code-draws-huge-criticism)