കല്യാണം സ്വാഹാ .....! കോഴിക്കോട് നാദാപുരത്ത് മാഹിമദ്യവുമായി രണ്ട് യുവാക്കൾ പിടിയിൽ

കല്യാണം സ്വാഹാ .....! കോഴിക്കോട് നാദാപുരത്ത് മാഹിമദ്യവുമായി രണ്ട് യുവാക്കൾ പിടിയിൽ
May 2, 2026 10:03 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com) കോഴിക്കോട് നാദാപുരത്ത് മാഹിമദ്യവുമായി രണ്ട് യുവാക്കൾ പിടിയിൽ.

സുഹൃത്തിന്റെ വിവാഹത്തിന് മാഹിയിലെ പള്ളൂരിൽനിന്ന് കോഴിക്കോട്ടേക്ക് മദ്യം കടത്തുകയായിരുന്ന രണ്ടുപേരെയാണ് നാദാപുരം പൊലീസ് പിടികൂടിയത്.

കോഴിക്കോട് ചേളന്നൂർ സ്വദേശികളായ എടക്കര എംബ്രലത്ത് പൊയിൽ എ. ജ്യോതിഷ് ബാബു (30), പട്ടർപാലം പ്രണവത്തിൽ ഡി.പി. നിധിൻ (34) എന്നിവരെയാണ് നാദാപുരം പോലീസ് പിടികൂടിയത്.

22 ലിറ്റർ മാഹി മദ്യവും ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു.

സംസ്ഥാനപാതയിൽ തൂണേരി ബ്ലോക്ക് ഓഫീസിന് സമീപം പോലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് പ്രതികൾ പിടിയിലായത്.

ഇവരുടെ സ്‌കൂട്ടറിനുള്ളിൽനിന്ന് 750 മില്ലിലിറ്ററിന്റെ 12 മദ്യക്കുപ്പികളും 500 മില്ലിലിറ്ററിന്റെ 26 കുപ്പികളും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ്‌ചെയ്തു.

Two youths arrested with liquor in Nadapuram

Next TV

Related Stories
കൊള്ളാമല്ലോടി പെണ്ണെ നീ...! യുവാവിന് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി അറസ്റ്റിൽ

May 2, 2026 10:51 PM

കൊള്ളാമല്ലോടി പെണ്ണെ നീ...! യുവാവിന് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി അറസ്റ്റിൽ

യുവാവിന് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി, ടുങ്കാട് സ്വദേശിനിയായ യുവതി...

Read More >>
ഗേറ്റ് ദേഹത്ത് വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം

May 2, 2026 09:29 PM

ഗേറ്റ് ദേഹത്ത് വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം

ഗേറ്റ് ദേഹത്ത് വീണ് അഞ്ചുവയസുകാരന്...

Read More >>
കൊയിലാണ്ടിയിൽ മീറ്റര്‍ റീഡിങ്ങിനെത്തിയ കെഎസ്ഇബി ജീവനക്കാരന് നേരെ വളര്‍ത്തുനായയുടെ ആക്രമണം

May 2, 2026 09:07 PM

കൊയിലാണ്ടിയിൽ മീറ്റര്‍ റീഡിങ്ങിനെത്തിയ കെഎസ്ഇബി ജീവനക്കാരന് നേരെ വളര്‍ത്തുനായയുടെ ആക്രമണം

കൊയിലാണ്ടിയിൽ മീറ്റര്‍ റീഡിങ്ങിനെത്തിയ കെഎസ്ഇബി ജീവനക്കാരന് നേരെ വളര്‍ത്തുനായയുടെ...

Read More >>
ഒരു തുള്ളി മദ്യംകിട്ടില്ലട്ടാ .... നാളെ മുതൽ മെയ് അഞ്ച് വരെ കോഴിക്കോട് ജില്ലയില്‍ താല്‍ക്കാലിക മദ്യനിരോധനം

May 2, 2026 08:53 PM

ഒരു തുള്ളി മദ്യംകിട്ടില്ലട്ടാ .... നാളെ മുതൽ മെയ് അഞ്ച് വരെ കോഴിക്കോട് ജില്ലയില്‍ താല്‍ക്കാലിക മദ്യനിരോധനം

നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ , കോഴിക്കോട് ജില്ലയില്‍ താല്‍ക്കാലിക മദ്യനിരോധനം, ഡ്രൈ...

Read More >>
ഭൂരിപക്ഷം 554-ന് മുകളിൽ, അതിൽ കുറയില്ല! കുന്നത്തുനാട്ടിൽ വിജയം ഉറപ്പിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.വി. ശ്രീനിജിൻ

May 2, 2026 07:31 PM

ഭൂരിപക്ഷം 554-ന് മുകളിൽ, അതിൽ കുറയില്ല! കുന്നത്തുനാട്ടിൽ വിജയം ഉറപ്പിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.വി. ശ്രീനിജിൻ

കുന്നത്തുനാട്ടില്‍ വിജയം ഉറപ്പിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി വി...

Read More >>
Top Stories

News Roundup