കൊച്ചി: ( www.truevisionnews.com) കുന്നത്തുനാട്ടില്‍ വിജയം ഉറപ്പിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി വി ശ്രീനിജിന്‍. 554 വോട്ടിന് മുകളില്‍ ഭൂരിപക്ഷത്തിന് ജയിക്കുമെന്ന് ശ്രീനിജിന്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പി വി ശ്രീനിജിന്റെ പ്രതികരണം. മെയ് നാലിനാണ് വോട്ടെണ്ണല്‍. യുഡിഎഫിന്റെ വി പി സജീന്ദ്രനായിരുന്നു ശ്രീനിജിന്റെ പ്രധാന എതിരാളി.
അതിശക്തമായ പോരാട്ടം നടന്ന മണ്ഡലമായിരുന്നു കുന്നത്തുനാട്. മണ്ഡലത്തില്‍ പി വി ശ്രീനിജന്‍ ആറായിരം വോട്ടിന് പിന്നിലാകുമെന്നായിരുന്നു പാര്‍ട്ടിയുടെ വിലയിരുത്തല്‍.
എന്നാല്‍ വ്യക്തിപരമായ വോട്ടുകള്‍ സമാഹരിച്ച് വിജയിക്കുമെന്നാണ് ശ്രീനിജിന്‍ പറയുന്നത്. അഞ്ചു വര്‍ഷം ജനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച അനുഭവത്തിലാണ് കൃത്യമായ ഭൂരിപക്ഷം പറയുന്നത്.
ഭൂരിപക്ഷം 554 വോട്ടിന്റെ മുകളില്‍ പോകും. അതില്‍ കുറയില്ല. മണ്ഡലവുമായി ഒരു ബന്ധവുമില്ലാത്ത ഏജന്‍സികള്‍ പുറത്തുവിട്ട കണക്കുകള്‍ തള്ളുന്നു.
കുന്നത്തുനാട് യുഡിഎഫിന് മുന്‍തൂക്കം ഉള്ള മണ്ഡലമാണ്. അതുവെച്ചാണ് പിന്നില്‍ പോകുമെന്ന പാര്‍ട്ടി കണക്കുകള്‍. ട്വന്റി-20യുടെ വോട്ടുകള്‍ നേടുമെന്നത് യുഡിഎഫിന്റെ കണക്കുകൂട്ടല്‍ മാത്രമാണെന്നും പി വി ശ്രീനീജിന്‍ പ്രതികരിച്ചു.
LDF candidate PV Sreenijin secures victory in Kunnathunadu




























